Image

ഉൾക്കാഴ്ച ( കവിത : രമണി അമ്മാൾ )

Published on 31 March, 2023
ഉൾക്കാഴ്ച ( കവിത : രമണി അമ്മാൾ )

എണ്ണമുക്കാലും വറ്റി,
എരിഞ്ഞു തിരാറായ് തിരി..
രാവായ്, 
കണ്ണുകളിൽ, 
ഇരുൾ
ചേക്കേറാൻ തുടങ്ങുന്നു .. 
നിമിഷങ്ങളോരോന്നും
കൊഴിയുന്നു... 
എഴുതിമുഴുമിക്കാനാവുന്നില്ലിക്കവിത,
ഇനിയും വേണമിതിനഞ്ചാറു വരികൂടി....
കണ്ണടച്ചിരുന്നിട്ടും
ചിന്തകളെ ദൂരത്തു മേയാനായ് വിട്ടിട്ടും
കവിതയുടെ പച്ചപ്പു കാണുന്നില്ല...!
കാറ്റൊന്നു വീശിയാ 
തിരിയുമണഞ്ഞല്ലോ..
ചുറ്റുമിരുളാണുൾക്കാഴ്ച
മാത്രം..!
ഉള്ളിലൊരാന്തൽ,
അണഞ്ഞുപോയതെന്റെ
ഭാവനാ വെളിച്ചമോ..
എണ്ണ വറ്റിയതെന്റെ
സർഗ്ഗവാസനാ വിളക്കിലോ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക