Image

'മാപ്പ്' സൈബര്‍ സെക്യൂരിറ്റി ബോധവല്‍ക്കരണം ഇന്ന് വൈകിട്ട്  എട്ടുമണിക്ക് സൂമില്‍.

ജീമോന്‍ റാന്നി Published on 31 March, 2023
'മാപ്പ്' സൈബര്‍ സെക്യൂരിറ്റി ബോധവല്‍ക്കരണം  ഇന്ന്  വൈകിട്ട്  എട്ടുമണിക്ക് സൂമില്‍.

ഫിലാഡല്‍ഫിയ: മാപ്പിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 31 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിക്ക് സൂമില്‍കൂടി സൈബര്‍ സെക്യൂരിറ്റി ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നു സൈബര്‍ സെക്യൂരിറ്റി രംഗത്തെ അന്താരാഷ്ട്ര പ്രശസ്തനായ സംഗമേശ്വരന്‍ മാണിക്യം അയ്യര്‍ ആണ് ക്ലാസിന് നേതൃത്വം നല്‍കുന്നത്

ആധുനിക കാലഘട്ടത്തില്‍ സൈബര്‍ സെക്യൂരിറ്റിയുടെ പ്രാധാന്യം മനസ്സിലാക്കി തരുന്നതിന് മാപ്പ്‌സംഘടിപ്പിക്കുന്ന ഈ ബോധവല്‍ക്കരണ ക്ലാസില്‍ ഏവരും പങ്കെടുക്കണം എന്ന് ഐടി ചെയര്‍പേഴ്‌സണ്‍ ജോബിജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മാപ്പ് പ്രസിഡന്റ് ശ്രീജിത്ത് കോമത്തിന്റെയും ജനറല്‍ സെക്രട്ടറി ബെന്‍സണ്‍ പണിക്കരുടെയുംട്രഷറര്‍ കൊച്ചുമോന്‍ വയലത്ത് മറ്റ് കമ്മിറ്റി അംഗങ്ങളുടെയും മികച്ച നേതൃത്വത്തില്‍ പ്രവാസി മലയാളികളുടെപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക്

പ്രസിഡന്റ് - ശ്രീജിത്ത് കോമത്ത്  +1 (636) 542-2071

ജനറല്‍ സെക്രട്ടറി - ബെന്‍സണ്‍ പണിക്കര്‍ +1 (215) 776-3489

ട്രഷറര്‍ -കൊച്ചുമോന്‍ വയലത്ത് +1 (215) 421-9250

എഡ്യൂക്കേഷന്‍ ഐടി ചെയര്‍പേഴ്‌സണ്‍ - ജോബി ജോണ്‍-+1 (267) 760-6906.

https://us05web.zoom.us/j/81921463309?pwd=ZHR1bzR2aGZqeXdXUlh1Q1lkTWwzQT09  Meeting ID: 819 2146 3309 Passcode: 131945

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക