Image

ഡാലസ് അധ്യാപകനെ ഡിസോട്ടോ പോലീസ് വെടിവച്ചു കൊന്നു

പി പി ചെറിയാന്‍ Published on 31 March, 2023
ഡാലസ്   അധ്യാപകനെ ഡിസോട്ടോ പോലീസ് വെടിവച്ചു കൊന്നു

ഡെസോട്ടോ(ടെക്‌സാസ്) : വീട്ടില്‍ നിര്‍മ്മിച്ച കത്തിയുമായി ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്ത  വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥന്‍  വെടിവച്ചു കൊലപ്പെടുത്തിയതായി പോലീസ് പറയുന്നു.ഈ ആഴ്ച ആദ്യം ഡിസോട്ടോ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്  അധ്യാപകനായ മൈക്കല്‍ നുനെസ് (47 ) ആണെന്ന് ഡാളസ് ഐഎസ്ഡി സ്ഥിരീകരിച്ചു.

മൈക്കല്‍ നുനെസ് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചോ,വെടിവയ്പ്പ് നടന്ന സ്ഥലം സംബന്ധിച്ചോ  പോലീസ് കൃത്യമായ വിവരം നല്‍കിയിട്ടില്ല. സമീപവാസികള്‍ സംഭവം  കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല . ബോഡി ക്യാമറ ദൃശ്യങ്ങള്‍ ഇത് റെക്കോര്‍ഡുചെയ്തിട്ടുണ്ടെങ്കില്‍ പുറത്തുവിടുമോ എന്നും  വ്യക്തമല്ല.

47 കാരനായ മൈക്കല്‍ നുനെസ് സൗത്ത് വെസ്റ്റ് ഡാലസിലെ മോയ്സസ് ഇ മോളിന ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നതായി ജില്ല വിദ്യാഭ്യാസ ഓഫീസില്‍ പറയുന്നു. എന്നാല്‍  നൂനെസ് മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

പോള്‍ക്ക് സ്ട്രീറ്റിലെ അവരുടെ വീട്ടില്‍ മോഷണം നടന്നതായി ഒരു താമസക്കാരന്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
നൂനെസ് വീടിന് പുറത്തായിരുന്നുവെന്നും പോലീസ് എത്തുമ്പോള്‍ ആയുധധാരിയായിരുന്നുവെന്നും  അദ്ദേഹം പോലീസിനു  അടുത്തേക്ക് നീങ്ങിയപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നയത്തിന്റെ ഭാഗമായി വെടിവെച്ച ഉദ്യോഗസ്ഥനെ ശമ്പളത്തോടുകൂടിയ അഡ്മിനിസ്ട്രേറ്റീവ് അവധിയില്‍ പ്രവേശിപ്പിച്ചു.

ഗ്രാന്‍ഡ് പ്രേറി  പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ  ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെയും ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ പബ്ലിക് ഇന്റഗ്രിറ്റി ഡിവിഷനെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തിന്റെ ബോഡി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക