
വാഷിംഗ്ടണ്‍ ഡി സി : റഷ്യയില്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി വൈറ്റ് ഹൗസ് .വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടര്‍ ഇവാന്‍ ഗെര്‍ഷ്‌കോവിച്ചിനെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് റഷ്യയെ അപലപിച്ചു രംഗത്തെത്തിയത്.
ചാരവൃത്തി ആരോപിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടറെ റഷ്യ തടവിലാക്കിയതിനെ ബൈഡന്‍ ഭരണകൂടം ശക്തമായി അപലപിച്ചു .ഇവാന്‍ ഗെര്‍ഷ്‌കോവിച്ചിന് അമേരിക്കന്‍ കോണ്‍സുലേറ്റുമായി ബന്ധപെടുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.
ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) വ്യാഴാഴ്ച കിഴക്കന്‍ നഗരമായ യെക്കാറ്റെറിന്‍ബര്‍ഗില്‍ ഗെര്‍ഷ്‌കോവിച്ചിനെ (31) തടഞ്ഞുവച്ചത്.
''റഷ്യന്‍ സര്‍ക്കാര്‍ അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല,'' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി പ്രസ്താവനയില്‍ പറഞ്ഞു. 'റഷ്യന്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തലിനെയും മാധ്യമസ്വാതന്ത്ര്യത്തെയും അമെരിക്ക അപലപിക്കുന്നു.'
വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ചാരവൃത്തി ആരോപണങ്ങള്‍ നിഷേധിച്ചു, മോസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ വിശ്വസ്തനായ റിപ്പോര്‍ട്ടറെ ഉടന്‍ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.
The White House has condemned the arrest of an American journalist in Russia.