Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 31 March, 2023
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജിയില്‍ മുഖ്യമന്ത്രിക്ക് താല്‍ക്കാലിക ആശ്വാസം. ഹര്‍ജി മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും ഇനി വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും. 
*********************
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കുമെതിരായ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്താ വിധിക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വിചിത്ര വിധിയാണെന്നും ലോകായുക്തയുടെ വിശ്വാസ്യത തന്നെ തകര്‍ക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. വിധി പറയാന്‍ ഒരു വര്‍ഷത്തെ കാലതാമാസം എന്തിനായിരുന്നുവെന്നതില്‍ അവക്തതയുണ്ട്. ഹൈക്കോടതി ഇടപെട്ടിലെങ്കില്‍ ഇപ്പോഴും തീരുമാനം ഉണ്ടാകുമായിരുന്നില്ല. ലോകയുക്തയെ ഭീഷണിപ്പെടുത്തി നേടിയ ഉത്തരവാണിതെന്നും അദ്ദേഹം പറഞ്ഞു. 
*******************
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിലെ ലോകായുക്ത വിധി  മുഖ്യമന്ത്രിക്ക് തിരിച്ചടി തന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസ് മൂന്നംഗ ബെഞ്ചിന് വിട്ടെങ്കിലും ഒരു ജഡ്ജിയുടെ വിധി മുഖ്യമന്ത്രിക്കെതിരാണ്. ഈ വിധിയുടെ  അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെക്കാന്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
********************
സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതല്‍ 2 രൂപ അധികം നല്‍കണം. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തില്‍ വരും. മദ്യത്തിന്റെവിലയും നാളെ മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നത്. ഭൂമിയുടെ ന്യായവിലയും ഭൂനികുതിയും വര്‍ദ്ധിക്കും. 
*****************
വൈക്കം ശതാബ്ദി വേദിയില്‍ തന്നെ മനഃപൂര്‍വം അവഗണിച്ചെന്ന് കെ.മുരളീധരന്‍ എംപി. പാര്‍ട്ടിക്ക് തന്റെ സേവനം വേണ്ടെങ്കില്‍ അറിയിച്ചാല്‍ മതിയെന്നും ഒരാള്‍ ഒഴിവായാല്‍ അത്രയും നല്ലതെന്നാണ് അവരുടയൊക്കെ മനോഭാവമെന്നും മുരളീധരന്‍ തുറന്നടിച്ചു.
****************
സ്വര്‍ണാഭരണങ്ങളില്‍ എച്ച്.യു.ഐ.ഡി ഹാള്‍മാര്‍ക്ക് പതിപ്പിക്കാന്‍ മൂന്ന് മാസം കൂടി സമയം നീട്ടി നല്‍കി ഹൈക്കോടതി എച്ച്.യു.ഐഡി ഹാള്‍മാര്‍ക്ക് പതിച്ച ആഭരണങ്ങള്‍ മാത്രമേ നാളെ മുതല്‍ വില്‍ക്കാവൂ എന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ  നിര്‍ദ്ദേശം. ഇതിനെതിരെ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്.
**********************
ഗുജറാത്തില്‍ മോദിക്കെതിരെ പോസ്റ്ററൊട്ടിച്ച എട്ടുപേര്‍ അറസ്റ്റില്‍. അഹമ്മദാബാദില്‍ വിവിധയിടങ്ങളില്‍ 'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന പോസ്റ്റൊറൊട്ടിച്ചവരെയാണ് അറസ്റ്റു ചെയ്തതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ദേശീയ വ്യാപകമായി ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപെയ്‌നിന്റെ ഭാ?ഗമായാണ് മോദിക്കെതിരെയുള്ള പോസ്റ്ററുകള്‍. 
***********************
ഇന്‍ഡോറിലുള്ള ശ്രീ ബലേശ്വര്‍ മഹാദേവ് ജുലേലാല്‍ ക്ഷേത്രത്തില്‍ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. ആളുകളുടെ ഭാരം താങ്ങാനാവാതെയാണ് ക്ഷേത്രത്തിലെ ബവ്ഡി എന്നറിയപ്പെടുന്ന പുരാതനമായ കിണര്‍ തകര്‍ന്നുവീണത്.അപകടത്തില്‍ 35 പേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. 14 പേരെ രക്ഷിച്ചു. രണ്ട് പേര്‍ ചികിത്സയ്ക്ക് ശേഷം സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങിയെത്തി. കാണാതായ ആളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ജില്ലാ കളക്ടര്‍ ടി ഇളയ രാജ അറിയിച്ചു.
*********************
കോവളത്ത് ബൈക്കിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമനം എം എ വിഹാറില്‍ ഷണ്‍മുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകന്‍ യുവാന്‍ ആണ് മരിച്ചത്. ബൈപ്പാസ് റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അമിത വേഗതയിലെത്തിയ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
**********************

main news - national- kerala 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക