Image

സര്‍ഗോത്സവ് 2023  വിജയകരമായി സമാപിച്ചു 

Published on 31 March, 2023
സര്‍ഗോത്സവ് 2023  വിജയകരമായി സമാപിച്ചു 

സാക്രമെന്റോ: സാക്രമെന്റോ  റീജ്യനല്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ (സര്‍ഗ്ഗം) ആഭിമുഖ്യത്തില്‍ സര്‍ഗോത്സവ് 2023 എന്ന യുവജനോത്സവം  മാര്‍ച്ച് 25, ശനിയാഴ്ച Elkgrove elementary സ്‌കൂളില്‍  അരങ്ങേറി. രാവിലെ 9.30ന് ആരംഭിച്ച മത്സരം സര്‍ഗം  പ്രസിഡന്റ് ശ്രീ.മൃദുല്‍  സദാനന്ദന്‍  ഉത്ഘാടനം നിര്‍വഹിച്ചു.  

സോളോ, ഗ്രൂപ്പ് വിഭാഗങ്ങളിലായി ഭരതനാട്യം  സിനിമാറ്റിക്   ഡാന്‍സ് മത്സരങ്ങള്‍ സര്‍ഗോത്സവ് വേദിയെ വര്‍ണാഭമാക്കി. നോര്‍ത്തേണ്‍  കാലിഫോര്‍ണിയയില്‍നിന്നും 100ല്‍ പരം  മത്സരാര്‍ഥികള്‍  സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍  വാശിയേറിയ  മത്സരങ്ങളില്‍ പങ്കെടുത്തു. നൃത്ത മത്സരങ്ങളോടൊപ്പം  തന്നെ  നടത്തിയ പെയിന്റിംഗ് മത്സരങ്ങളിലും മികച്ച  കഴിവുകള്‍  പ്രകടമായി.

സര്‍ഗോത്സവ് കമ്മിറ്റി അംഗങ്ങള്‍ ആയ  സെല്‍വ സെബാസ്റ്റ്യന്‍, ബിനി മൃദുല്‍, ലക്ഷ്മി മേനോന്‍, രേഖ അരവിന്ദ്, ഡിമ്പിള്‍ ജോണ്‍ എന്നിവരും  പെയിന്റിംഗ് മത്സരങ്ങള്‍ക്ക്  ശ്രീ ജോര്‍ജ് ആലങ്ങാടനും  നേതൃത്വം നല്‍കി.

സര്‍ഗം  എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍  നിന്നും പ്രസിഡന്റ് മൃദുല്‍  സദാനന്ദന്‍, സെക്രട്ടറി വില്‍സണ്‍ നെച്ചിക്കാട്ട്,  ട്രഷറര്‍ സംഗീത ഇന്ദിര, ജോയിന്റ് സെക്രട്ടറി രമേഷ്  ഇല്ലിക്കല്‍, ചെയര്‍മാന്‍  രാജന്‍  ജോര്‍ജ് എന്നിവര്‍ പരിപാടിയിലുടനീളം സജീവ സാന്നിധ്യമായി. മത്സരാര്‍ ഥികളുടെ മികവും  കുറ്റമറ്റ  സംഘടന മികവും  സര്‍ഗോത്സവ് 2023 യുടെ മാറ്റ് കൂട്ടി.

വൈകീട്ട്   നടന്ന  ആവേശോജ്ജ്വലമായ  സമ്മാനദാന  ചടങ്ങോടെ  മത്സരങ്ങള്‍ക്ക് പരിസമാപ്തിയായി.  സാക്രമെന്റൊയിലെ  നൃത്തഅദ്ധ്യാപികമാരുടെ സാന്നിധ്യം സമ്മാന ദാന  ചടങ്ങുകളുടെ  മാറ്റ് കൂട്ടി. സര്‍ഗം സെക്രട്ടറി ശ്രീ. വില്‍സണ്‍ നെച്ചിക്കാട്ട് സര്‍ഗോത്സവ് 2023 വന്‍വിജയമാക്കാന്‍  സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

അമേരിക്കയിലെയും കാനഡ യിലെയും മത്സരാര്‍ഥികള്‍ ഉറ്റുനോക്കുന്ന  virtual ഭരതനാട്യ മത്സരം സര്‍ഗം ഉത്സവ് സീസണ്‍ 4 ന്റെ പ്രഖ്യാപനം ഉടന്‍  ഉണ്ടാകുമെന്നു പ്രസിഡന്റ് മൃദുല്‍  സദാനന്ദന്‍  അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക