Image

ട്രംപ് കുറ്റവിചാരണ നേരിടുമ്പോൾ   എതിർക്കാൻ വയ്യാത്ത ജി ഓ പി നേതാക്കൾ

Published on 31 March, 2023
ട്രംപ് കുറ്റവിചാരണ നേരിടുമ്പോൾ   എതിർക്കാൻ വയ്യാത്ത ജി ഓ പി നേതാക്കൾ

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മേൽ കുറ്റം ചുമത്തിയത് 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചില അപ്രതീക്ഷിത സാഹചര്യങ്ങൾക്കു വഴിയൊരുക്കി. ട്രംപിനെ തിരഞ്ഞെടുപ്പിൽ നിന്നു വിലക്കാൻ കഴിയുന്ന കുറ്റങ്ങൾ  ചാർത്തപ്പെട്ടിട്ടില്ല  എന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെങ്കിലുമുള്ള പ്രാഥമിക നിഗമനം. എന്നാൽ 34 കുറ്റാരോപണങ്ങൾ എന്ന റിപ്പോർട്ട് ചിന്താക്കുഴപ്പം ഉണ്ടാക്കുന്നു. അദ്ദേഹം സ്ഥാനാർഥിയാവുന്നത് തടയാൻ കഴിയുന്ന ബലം കേസിനുണ്ടോ?

നീലച്ചിത്ര നടി സ്റ്റോർമി ഡാനിയൽസിനെ നിശ്ശബ്ദയാക്കാൻ $130,000 നൽകി എന്ന കുറ്റമല്ല കേസിന്റെ നട്ടെല്ല് എന്നാണ് ഒടുവിൽ വരുന്ന വിവരം. ആ പണം ഇടപാട് മറയ്ക്കാൻ ട്രംപ് ഓർഗനൈസേഷന്റെ രേഖകളിൽ വ്യാപകമായ തിരിമറി നടത്തി എന്നതാണ്. വിശദാംശങ്ങൾക്കു ഇനിയും കാത്തിരിക്കണം. വെറുമൊരു പൈങ്കിളി കേസുമായി ഇത്ര കരുത്തനായ ഒരു നേതാവിനെ വേട്ടയാടാൻ മൻഹാട്ടൻ ഡി എ ആൽവിൻ ബ്രാഗിനെ പോലൊരാൾ ഇറങ്ങിത്തിരിക്കുമോ എന്ന് ആലോചിക്കേണ്ടതുണ്ട്.

പക്ഷെ ദുർബലമായ രാഷ്ട്രീയ വേട്ട എന്നു ട്രംപ് വിശേഷിപ്പിക്കുന്ന കേസിൽ അദ്ദേഹത്തെ പിന്തുണയ്ക്കാൻ റിപ്പബ്ലിക്കൻ നേതാക്കൾ തിരക്കു കൂട്ടുന്നതിന്റെ സൂചനകൾ കാണാതെ പോകരുത്. ട്രംപിന്റെ പ്രബലമായ യാഥാസ്ഥിതിക അടിത്തറയാണ് അവരിൽ ആശങ്ക ഉയർത്തുന്നത്. അനുയായികളെ ഇളക്കി വിടാൻ ട്രംപിനു ഇപ്പോഴും കഴിയും എന്നാണ് അവർ കരുതുന്നത്.

ട്രംപിനെ ന്യൂ യോർക്കിനു കൈമാറാൻ കൂട്ടില്ല എന്നു ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസ് പറഞ്ഞത്. ട്രംപിന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെൻസും കേസിനെ എതിർത്തു. ഇവരൊക്കെ റിപ്പബ്ലിക്കൻ പ്രൈമറികളിൽ ട്രംപിനെതിരെ രംഗപ്രവേശം ചെയ്യും എന്നു കരുത്തപ്പെടുന്നവരുമാണ്.

ക്രിമിനൽ കുറ്റവിചാരണ ട്രംപിന്റെ അനുയായികളെ വികാരം കൊള്ളിച്ചേക്കാം. എന്നാൽ സ്വതന്ത്ര വോട്ടർമാരുടെ നിലപാട് മറ്റൊന്നാവാനാണ് സാധ്യത. സ്വതന്ത്രർ നിയമത്തിന്റെ കൂടെയേ നിൽക്കൂ. അതനുസരിച്ചാവും അവരുടെ പ്രതികരണം. അന്ധമായി ട്രംപിനെ പിന്തുണച്ചു നിൽക്കുന്നവർ അവരുടെ വോട്ടിനു കൈനീട്ടിയിട്ടു കാര്യമില്ല.

ട്രംപിന്റെ നാടകങ്ങൾ കണ്ടു മടുത്തവരാണ് അക്കൂട്ടർ. അവിടെയാണ് ഡിസന്റിസിനെ പോലുള്ള സ്ഥാനാർഥികൾക്കു പഴുതുള്ളത്. പക്ഷെ ട്രംപിനെ മൊത്തമായി എതിർക്കുന്ന നിലപാട് എടുക്കാൻ അവർക്കു ബുദ്ധിമുട്ടുമുണ്ട്.

റിപ്പബ്ലിക്കൻ മത്സരത്തിലുള്ള ഏതു സ്ഥാനാർഥിക്കും അങ്ങിനെയൊരു പ്രശ്നം ഉണ്ടാവാം എന്നതാണ് പുതിയ സംഭവവികാസത്തിന്റെ സങ്കീർണത. ഡെമോക്രാറ്റുകൾക്കു അത്രയും പ്രശ്നമില്ല. ആരും നിയമത്തിനു അതീതരല്ല എന്ന സ്ഥിരം നിലപാടിൽ തന്നെ അവർ ഉറച്ചു നിൽക്കുന്നു.

ട്രംപിന്റെ നയങ്ങൾ ഉയർത്തിപ്പിടിക്കാൻ തയാറുള്ള മറ്റൊരു നേതാവ് എന്ന ബദൽ പാർട്ടിയിൽ കുറേക്കാലമായി ഉയരുന്ന നിർദേശമാണ്. അത്തരമൊരു അജണ്ടയാണ് ഡിസന്റിസ് ഉൾപ്പെടെയുള്ളവർ ഏറ്റെടുക്കാൻ സാധ്യത.

വാഷിംഗ്‌ടണിലും അറ്റ്ലാന്റയിലും അടുത്തു തന്നെ ട്രംപ് കുറ്റാരോപിതനാവാൻ സാധ്യതയുണ്ട്. പാർട്ടി പ്രൈമറികൾക്കു മുൻപ് തന്നെ അതുണ്ടാവാം. ജോർജിയയിൽ 2020 തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാൻ നടത്തിയ ശ്രമം ഗുരുതരമായ കേസാണ്. വൈറ്റ് ഹൗസിൽ നിന്ന് രഹസ്യ രേഖകൾ കടത്തിക്കൊണ്ടു പോയി എന്ന കേസും.

Uncertainties loom in 2024 race as Trump indicted 

 

Join WhatsApp News
Well wisher 2023-04-01 03:14:34
Now that Trump is indicted, some Malayalees can sleep well. Joe Biden and his department of justice people will protect them from the increasing violence. Crime rates are low compared to their home country. Oh, what a relief! Young kids when they come home from school, be careful what to call them. Check their backpacks for any possible hormone packets. Make sure to do this only after they go to sleep. Good luck! Start thinking about their alternate names. Little “Johnykutty “ maybe Alice or April or May. Be prepared to change their bedroom colors. By the way, if you have any questions about sexuality, don’t go to Wikipedia because Wikipedia is in your home. Please don’t forget to thank Mr. Biden and Garland for their help. By the way, if gas prices are high, demand a 4 day workweek instead of 5. If the tires are too expensive, import your cousin’s son who knows how to “retread tires” rather than buying new ones. If you want him sooner, tell him to come through Mexico. If he gets lost, ask Kamala for directions. She will direct him to the right place.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക