Image

നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ്- ഗ്രിഗോറിയോസ് ഇടവകയില്‍  ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ 

ഉമ്മന്‍ കാപ്പില്‍ Published on 31 March, 2023
നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് സെന്റ്  ബസേലിയോസ്- ഗ്രിഗോറിയോസ് ഇടവകയില്‍  ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ 

നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് (ന്യൂജേഴ്‌സി): മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് സെന്റ് ബസേലിയോസ്-ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ആരംഭിച്ചു.

ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിനെ പ്രതിനിധീകരിച്ച് ഒരു സംഘം മാര്‍ച്ച് 26 ഞായറാഴ്ച ഇടവക സന്ദര്‍ശിച്ചു. ഷാജി വര്‍ഗീസ് (സഭാ  മാനേജിങ് കമ്മിറ്റി അംഗം), സൂസന്‍ ജോണ്‍ വര്‍ഗീസ് (സുവനീര്‍ ചീഫ് എഡിറ്റര്‍), ബിപിന്‍ മാത്യു (കോണ്‍ഫറന്‍സ് കമ്മിറ്റി അംഗം), ഉമ്മന്‍ കാപ്പില്‍ (ഭദ്രാസന കൗണ്‍സില്‍ അംഗം) എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. സന്തോഷ് തോമസും (ഭദ്രാസന അസംബ്ലി അംഗം) വേദിയില്‍  സന്നിഹിതനായിരുന്നു.

ഇടവക വികാരി ഫാ. വിജയ് തോമസിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ കിക്ക്-ഓഫ് മീറ്റിംഗും ഉണ്ടായിരുന്നു. ജിബു മാത്യൂസ് (ഇടവക ട്രഷറര്‍) കോണ്‍ഫറന്‍സ് പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തി. ഫാ. വിജയ് തോമസ് ടീമിനെ സ്വാഗതം ചെയ്യുകയും കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഉമ്മന്‍ കാപ്പില്‍ തന്റെ ആമുഖത്തില്‍ കോണ്‍ഫറന്‍സിന്റെ  ഉദ്ദേശ്യം, വേദി, പ്രസംഗകര്‍ , സംവേദനാത്മക സെഷനുകള്‍ എന്നിവയെക്കുറിച്ച്  വിശദീകരിച്ചു. യൂത്ത് മിനിസ്ട്രി ഉള്‍പ്പെടെയുള്ള ആത്മീയ ശുശ്രൂഷകളെ പിന്തുണയ്ക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഹ്രസ്വമായി സംസാരിച്ചു. ഷാജി വര്‍ഗീസ് സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങള്‍ വിശദീകരിക്കുകയും ഭദ്രാസനത്തിന്റെ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന ശുശ്രൂഷകളെ എടുത്തുപറയുകയും ചെയ്തു. മുന്‍ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സുകളുടെ ഡയറക്ടറായി ഫാ. വിജയ് തോമസ് സ്തുത്യര്‍ഹമായി സേവനം അനുഷ്ടിച്ചിട്ടുള്ളത് അദ്ദേഹം സ്മരിച്ചു. സൂസന്‍ ജോണ്‍ വര്‍ഗീസ് രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ വിശദീകരിച്ചു. സുവനീറിലേക്ക് ലേഖനങ്ങള്‍, ബിസിനസ്സ് പരസ്യങ്ങള്‍, വ്യക്തിഗത ആശംസകള്‍ എന്നിവ നല്‍കി  പിന്തുണയ്ക്കാന്‍ സൂസന്‍ ആഹ്വാനം ചെയ്തു.

ഫാ. വിജയ് തോമസും ജിബു മാത്യൂസും ചേര്‍ന്ന് സുവനീറിന് വേണ്ടിയുള്ള ഇടവകയുടെ സ്‌പോണ്‍സര്‍ഷിപ്പ് ചെക്ക് കൈമാറി. ഇടവകയിലെ നിരവധി അംഗങ്ങള്‍ സുവനീറില്‍ പരസ്യങ്ങളും ആശംസകളും സ്‌പോണ്‍സര്‍ ചെയ്തുകൊണ്ട് പിന്തുണ വാഗ്ദാനം ചെയ്തു. ടോം & എല്‍സ തോമസ്, വിജോയ് & ജിന്നി മത്തായി, കുര്യാക്കോസ് ജേക്കബ്, അരുണ്‍ അരുണാലയ, റോബിന്‍ രാജു, മാത്യു അലക്‌സ്, വര്‍ഗീസ് മാത്യു, ഫിലിപ്പ് ജോഷ്വ, സന്തോഷ് തോമസ്, ജിബു മാത്യൂസ് എന്നിവരാണ് പിന്തുണ പ്രഖ്യാപിച്ചത്. ഫാമിലി കോണ്‍ഫറന്‍സിന് നല്‍കിയ ഉദാരമായ പിന്തുണക്ക് വികാരിക്കും ഇടവക അംഗങ്ങള്‍ക്കും കോണ്‍ഫറന്‍സ് ടീം നന്ദി അറിയിച്ചു.

 

ജൂലൈ 12 മുതല്‍ 15 വരെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍ കോണ്‍ഫറന്‍സ് നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന യൂത്ത് മിനിസ്റ്റര്‍ ഫാ. മാറ്റ് അലക്‌സാണ്ടര്‍ യുവജനങ്ങള്‍ക്കായുള്ള സെഷനുകള്‍ നയിക്കും. യോവേല്‍ 2:28-ല്‍ നിന്നുള്ള 'എല്ലാ ജഡത്തിന്മേലും ഞാന്‍ എന്റെ ആത്മാവിനെ പകരും' എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താവിഷയം.  ബൈബിള്‍, വിശ്വാസം, പാരമ്പര്യം, പ്രചോദനാത്മകമായ വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും അനുയോജ്യമായ പ്രത്യേക സംവേദനാത്മക സെഷനുകള്‍ ഉണ്ടായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫാ. സണ്ണി ജോസഫ്, കോണ്‍ഫറന്‍സ് ഡയറക്ടര്‍ (ഫോണ്‍: 718.608.5583) ചെറിയാന്‍ പെരുമാള്‍, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് സെന്റ്  ബസേലിയോസ്- ഗ്രിഗോറിയോസ് ഇടവകയില്‍  ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക