Image

മാർപ്പാപ്പയുടെ രോഗശാന്തിക്കായി പ്രാർഥന  നേർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി   

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ് Published on 31 March, 2023
മാർപ്പാപ്പയുടെ രോഗശാന്തിക്കായി പ്രാർഥന  നേർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി   



“ഫ്രാൻസിസ് പാപ്പയുടെ നല്ല ആരോഗ്യത്തിനും അതിവേഗ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു” എന്നു വെള്ളിയാഴ്ച ഇന്ത്യൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ സന്ദേശം പങ്കുവച്ചു.

"Praying for the good health and speedy recovery of Pope Francis. @Pontifex" എന്നാണ് പ്രധാനമന്ത്രി തന്റെ ട്വിറ്റർ സന്ദേശത്തിൽ രേഖപ്പെടുത്തിയത്.  ശ്വാസകോശ അണുബാധ ഉണ്ടായതിനെ തുടർന്ന് ബുധനാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പാ സുഖം പ്രാപിച്ചു വരുന്നു. 

പാപ്പായ്ക്ക് കുറച്ചു ദിവസത്തെ ചികിൽസ ആവശ്യമായി വരുമെന്ന് വത്തിക്കാന്റെ  മാധ്യമ വിഭാഗത്തിന്റെ തലവൻ മത്തെയോ ബ്രൂണി അറിയിച്ചു. വൈറൽ ബ്രോന്കൈറ്റിസ് ബാധിച്ച പാപ്പാ ആന്റിബയോട്ടിക് ചികിത്സയോട് പ്രതികരിച്ചു. രോഗലക്ഷണങ്ങൾ കുറഞ്ഞിട്ടുണ്ട്. 

ആശുപതിയിൽ നടത്തിയ പരിശോധനകളിൽ ഹൃദയത്തിന്റെ ആരോഗ്യം ഭദ്രമെന്നു കണ്ടെത്തി. ന്യൂമോണിയ ഇല്ല.  ഈസ്റ്റർ കുർബാനയിൽ പങ്കെടുക്കാൻ പിതാവിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നു. 

എല്ലാ മെത്രാന്മാരുടെ പേരിലും ആശംസകളർപ്പിച്ചു കൊണ്ട് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷൻ ഫ്രാൻസിസ് പാപ്പായ്ക്ക് സന്ദേശമയച്ചു. പരിശുദ്ധ പിതാവിന് തങ്ങളുടെ സാമിപ്യവും ഇറ്റലിയിലെ മൊത്തം സഭയുടേയും പ്രാർത്ഥനയും നേർന്നു. 

വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന ആശംസയോടൊപ്പം, വൈദഗ്ദ്ധ്യത്തോടും സമർപ്പണത്തോടും കൂടെ പാപ്പയേയും മറ്റു രോഗികളേയും ശുശ്രൂഷിക്കുന്ന ഡോക്ടർമാരേയും മെഡിക്കൽ ജീവനക്കാരെയും കർത്താവിന് സമർപ്പിക്കുകയും ചെയ്തു. 

റോമാ രൂപതയും തങ്ങളുടെ മുഴുവൻ സ്നേഹവും സാമിപ്യവും അറിയിച്ചു കൊണ്ടയച്ച സന്ദേശത്തിൽ, പാപ്പായുടെ സൗഖ്യത്തിനായി, പ്രാർത്ഥന ഏറ്റവും ആവശ്യമായ ഈ സമയത്ത്, പൂർവ്വാധികം ശക്തിയോടെ  നിരന്തരമായ പ്രാർത്ഥന വാഗ്ദാനം ചെയ്തു.

നയതന്ത്രപ്രതിനിധികളുടെ ഡീനായ ജോർജ് പൌളിഡസും, ബ്രസീലിലെ ദേശിയ മെത്രാൻ സംഘവും പാപ്പായ്ക്ക് രോഗസൗഖ്യ ആശംസകൾ അർപ്പിച്ച് സന്ദേശമയച്ചിരുന്നു. ശക്തിയോടുകൂടെ വീണ്ടും സഭയെ നയിക്കുന്നതും വിശ്വാസത്തിന്റെ മനോഹാരിതയ്ക്ക് സാക്ഷ്യം വഹിക്കുന്നതും വീണ്ടും കാണാൻ കാത്തിരിക്കുന്നു എന്നും സന്ദേശത്തിൽ പറയുന്നു. ബ്രസീലിലെ ദേശിയ മെത്രാൻ സംഘവും പാപ്പായ്ക്ക് രോഗസൗഖ്യ ആശംസകൾ അർപ്പിച്ച് സന്ദേശമയച്ചിരുന്നു.

 

Modi wishes Pope a speedy recovery 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക