HOTCAKEUSA

പ്രവാസി മലയാളി ഹൃദയാഘാതം മൂലം  ദമ്മാമില്‍ മരിച്ചു

Published on 31 March, 2023
 പ്രവാസി മലയാളി ഹൃദയാഘാതം മൂലം  ദമ്മാമില്‍ മരിച്ചു

 


റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദമ്മാമില്‍ മരിച്ചു. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി പുതിയവീട്ടില്‍ അബ്ദുല്‍ റസാഖ് (52) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

20 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഇപ്പോള്‍ ദമ്മാമില്‍ പരസ്യ കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ - നസീറ. മക്കള്‍ - മുഹമ്മദ് റന്ദിഷ് (13), മുഹമ്മദ് റയാന്‍ (8). പരേതരായ മുഹമ്മദും ഫാത്തിമയുമായാണ് മാതാപിതാക്കള്‍. മുഹമ്മദ് ബഷീര്‍ സഹോദരനാണ്. മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക