Image

മാലിന്യ സംസ്‌കരണം, കേരളമോഡല്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 01 April, 2023
മാലിന്യ സംസ്‌കരണം, കേരളമോഡല്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ബ്രഹ്മപുരം വീണ്ടും കത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. കൊച്ചിനിവാസികള്‍ക്ക് വിഷവായു ശ്വസിക്കാനുള്ള സുവര്‍ണാവസരം വീണ്ടും കൈവന്നിരിക്കയാണ്. കൊച്ചിയില്‍ അപ്പം വില്‍കാന്‍വന്ന കൂറ്റനാട്ടെ കുടുബശ്രീ സഹാക്കികള്‍ കെ പുക ആകുവോാളം ആസ്വതിച്ച് തിരികെ വണ്ടികയറി. കെ റയില്‍ ഇനിയും സ്ഥാപിതമായിട്ടില്ലത്തതിനാല്‍ അവര്‍ കെ ബസ്സിലാണ് യാത്രചെയ്തത്., അതായത് കെ എസ് ആര്‍ ടി സിയില്‍. കണ്ടക്ട്ടര്‍ ഒരു സഹാവായിരുന്നതുകൊണ്ട് രണ്ടുകൊട്ട അപ്പത്തിന് ലഗേജ് ഈടിക്കിയില്ല. അങ്ങനെ പിണറായിയുടെ ഭരണത്തിന്റെ മികവുകള്‍ ചര്‍ച്ചചെയ്തും പാര്‍ട്ടി സെക്രട്ടറി ഗോവന്ദന്‍ സഹാവിന്റെ ജോഡോയാത്രയെപറ്റി സംസാരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെറിപറഞ്ഞും യാത്ര അവര്‍ അര്‍ത്ഥപൂര്‍ണമാക്കി. വിഷപ്പുക ശ്വസിച്ച്   ആന്തരികഅവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതുകൊണ്ട് കൊച്ചിനിവാസികള്‍ അപ്പംവാങ്ങുന്നതില്‍ വലിയ ഉത്സാഹം കാട്ടിയില്ല. വിറ്റുതീരാത്ത അപ്പവുമായി കുടുംബിനികള്‍ കട്ടന്‍ചായയും കുടിച്ച് ഓരോ പരിപ്പുവടയും തിന്ന് അടുത്തബസ്സില്‍ കൂറ്റനാട്ടേക്ക് തിരിച്ചു. ഇനി കൊച്ചിയിലെ വിഷപ്പുക അടങ്ങാതെ അപ്പംചുടില്ലെന്ന് ശപഥവും ചെയ്തു.

ഈ സമയം സിപിഎമ്മിന്റെ കേന്ദ്രആപ്പീസായ എ കെ ജി സെന്ററില്‍ മാലിന്യം എങ്ങനെ നിര്‍മാര്‍ജനം ചെയ്യണമെന്നതിനെപറ്റി ചര്‍ച്ച നടക്കുകയായിരുന്നു. സഹാക്കള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് ഗോവിന്ദന്‍ മാഷ് പറഞ്ഞതിനെ കൂടിയിരുന്നവര്‍ കയ്യടിയോടെ സ്വാഗതംചെയ്തു. ആദ്യംതന്നെ കൊച്ചീക്ക് സമീപമുള്ള തൃപ്പൂണിത്തുറയില്‍ തേറ്റ് തുന്നംപാടിയ എം. സ്വരാജുതന്നെ സംസാരിക്കട്ടെയെന്ന് മാഷ് അരുളിചെയ്തു.

ഒരു ചിന്തകനായ സ്വരാജ് വിഷയം താത്വികമായിതന്നെ അവതരിപ്പിച്ചു. ഇത് ഒരു അന്താരാഷ്ട ഗൂഢാലോചനയുടെ പ്രത്യേകിച്ചും അമേരിക്കയുടെ) ഫലമായി ഉണ്ടായതാണ്. അമേരിക്കയിലെ മാലിന്യം കപ്പലുകളില്‍കൊണ്ടുവന്ന് കേരളപോലീസ് അറിയാതെ കൊച്ചിയില്‍ നിക്ഷേപിച്ചതാകാനാണ് സാധ്യത. അല്ലാതെ ഇത്രയധികം മാലിന്യം കൂമ്പാരമായി ഇവിടെ കിടക്കാന്‍ സാധിക്കില്ല. കൊച്ചിനിവാസികള്‍ മറ്റെല്ലാകേരളീയ സഹജീവികളെയുംേേപാലെ അവരുടെ വീടുകളിലെ മാലിന്യം റോഡുകളില്‍ തള്ളുന്നവരാണ്. തെരുവുനായക്കളും കാക്ക മുതലായ ജീവികളുമാണ് കേരളത്തിലെ മാലിന്യം ഭക്ഷിച്ച് നിര്‍മാര്‍ജനം ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള ജീവികളുടെ വംശവര്‍ദ്ധനവിനുവേണ്ട നടപടികള്‍ നമ്മുടെ സര്‍ക്കാര്‍ സ്വീകരിക്കണം എന്നാണ് എന്റെ അഭിപ്രായം. തെരുവുനായക്കളെ വന്ധ്യംകരിക്കുന്ന നടപടി എത്രയും വേഗംതന്നെ ഉപേക്ഷിക്കേണ്ടതാണ്. ഇനി  എം വി ജയരാജന്‍ സഹാവിന് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാം.

സ്വരാജ് സഹാവിന്റെ അഭിപ്രയത്തോട് ഞാന്‍ പൂര്‍ണ്ണമായി ജോയിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ജയരാജന്‍ സംസാരം തുടങ്ങിയത്. ഇത് അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ്. അമേരിക്കന്‍ ബൂര്‍ഷ്വകളാണ് ഇതിനുപിന്നില്‍. സ്വരാജ് പറഞ്ഞതുപോലെ കപ്പലിലാണോ വിമാനത്തിലാണോ മാലിന്യം കൊണ്ടുവന്ന് തട്ടിയതെന്നതിലേ സംശയമുള്ളു. ഇതിനെതിരെ ശക്തിയായ പ്രക്ഷോപണം ആരഭിക്കണം.  ഒരു ഹര്‍ത്താല്‍ നടത്തുന്നതിനെപറ്റി ആലോചിക്കാവുന്നതാണ്. അമേരിക്കയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സ് ബിജെപി കൂട്ടുകെട്ടിനെതിരെ പ്രമേയം അവതരിപ്പിച്ച് നമ്മുടെ പ്രതിക്ഷേധം അറിയിക്കണം.

ഹര്‍ത്താല്‍.... നടത്തുന്നതിനോട് ....എന്ക്ക് യോജിപ്പില്ല, പിണറായി  വിക്കിവിക്കി പറഞ്ഞു. പോപ്പുലര്‍.... ഫ്രണ്ട്... ഹര്‍ത്താല്‍... നടത്തിയപ്പോള്‍....നേതാക്കന്മാരുടെ വീടുകള്‍..... ജപ്തി ചെയ്യാന്‍ ഹൈക്കോടതി... ഉത്തരവിട്ടതുപോലെ.... വല്ലതും .... സംഭവിച്ചാല്‍.... നമ്മുടെ ....സഹാക്കളുടെ.....കാര്യം....അവതാളത്തിലാകും., അവര്‍...പെരുവഴിയിലും ആകും. അതുകൊണ്ട്.... ഹര്‍ത്താല്‍ .... എന്തായലും ....വേണ്ട.

പിണറായി സഹാവ് പറഞ്ഞുതീരുമ്പോഴേക്കും നേരം വെളുക്കും. നമുക്കുപോയി ഓരോചായകുടിച്ചിട്ട് വരാമെന്ന് പറഞ്ഞ് ജയരാജന്‍ സഹാവും ശിവന്‍കുട്ടിയും ക്യാന്റീനിലേക്ക് നടന്നു.

പിന്നീട് സംസാരിച്ചത് കുന്നത്തുനാട് എം എല്‍ എ യും കിറ്റക്‌സ് എം ഡി സാബു ജേക്കബിന്റെ ബദ്ധശത്രുവുമായ ശ്രീനിജനാണ്. കടമ്പ്രയാര്‍  മലിനമാക്കുന്നത് കിറ്റക്‌സില്‍നിന്ന്  പുറത്തേക്കുവിടുന്ന ജലമാണന്ന് ഞാന്‍പറഞ്ഞത് ശക്തമായ തെളിവുകളോടെയാണ്. അത് പരിശോധിച്ച് തെറ്റുകളൊന്നും ഇല്ലന്ന് ക്‌ളീന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്ത ജലഅതോറിറ്റി സാബുവിന്റെ പണം കൈപ്പറ്റിയാണ് അങ്ങനെ ചെയ്തത്. അതിനുള്ള തെളിവുകളും എന്റെ കൈവശമുണ്ട്. ബ്രഹ്മപുരത്തെ മാലിന്യങ്ങളിലധികവും കിറ്റക്‌സില്‍നിന്ന് കൊണ്ടുവന്ന് തള്ളുന്നതാണ്. കിറ്റക്‌സ് പൂട്ടിക്കുക എന്നത് എന്റെ ജീവിതാഭിലാക്ഷമാണ്.

വ്യവസായങ്ങള്‍ പൂട്ടിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. നമ്മള്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ വിദേശ സംരഭകരെ ക്ഷണിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉള്ളവ്യവസായങ്ങള്‍ പൂട്ടിച്ചാല്‍ ആരുംതന്നെ കേരളത്തിലേക്ക് തിരിഞ്ഞുനോക്കില്ല. വ്യവസായങ്ങള്‍ പൂട്ടിച്ച ചരിത്രമുള്ള സി പി എമ്മിന്  അതിനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടല്ല.വ്യവസായങ്ങള്‍ വരട്ടെ., എന്നിട്ട് നമുക്ക് പൂട്ടിക്കാം. ഇപ്പോള്‍ കിറ്റക്‌സ് പൂട്ടിച്ചാല്‍ സാബു ബൂര്‍ഷ്വ  കുറ്റിയുംപറിച്ചുകൊണ്ട് തെലുങ്കാനയിലേക്ക് പോകും. അതുകൊണ്ട് ശ്രീനിജന്‍ തല്‍കാലത്തേക്ക് അടങ്ങ്.

രാജീവ് സഹാവ് പറഞ്ഞതാണ് അതിന്റെ ശരിയെന്ന് സി പി എമ്മിലെ ഒരേയൊരു ബുദ്ധിജീവിയായ എമ്മേ ബേബി പറഞ്ഞു. പാര്‍ട്ടിയില്‍തന്നെയുള്ള ചിലരൊക്കെ എന്നെ അമ്മേ ബേബിയെന്ന് വിളിച്ച് കളിയാക്കാറുണ്ടെങ്കിലും ഞാനത് ഗൗരവമായി കണക്കാക്കാറില്ല. കെ റയില്‍പോലെയും കെ ഫോണ്‍, കേരളബാങ്ക് മുതലായ ന്യൂതന കമ്മ്യൂണിസറ്റ് പരീക്ഷണങ്ങളിലൂടെ നമ്മള്‍ കൈവരിച്ച ശാസ്ത്രീയ അറിവുകള്‍ മാലിന്യ സംസ്‌കരണത്തിലും പ്രയോഗിക്കാവുന്നതാണ്. ഒന്നാമതായി അതിന് കെ മാലിന്യ സംസ്‌കരണമെന്ന് പേരിടണം. മാലിന്യം കിറ്റുകളിലാക്കി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാവുന്നതാണ്. അങ്ങനെ ഒരാഴ്ച്ചകൊണ്ട് കൊച്ചിയിലെ കൂമ്പാരം ഇല്ലാതാകും. പിന്നീടുള്ള മറ്റൊരു മാര്‍ഗം വലിയ ചാക്കുകളില്‍കെട്ടി കോണ്‍ഗ്രസ്സുകാരുടെയും ബിജെപിക്കാരുടെയും വീട്ടുമുറ്റത്ത് രാത്രികാലങ്ങളില്‍ അവരറിയാതെ കൊണ്ടുചെന്ന് തട്ടുക. ഈ പ്രവര്‍ത്തിക്ക് നമ്മുടെ സഹാക്കളുടെ സേവനം പ്രയോഗിക്കാവുന്നതാണ്. വിധ്വംസകപ്രവര്‍ത്തികളില്‍ അവര്‍ക്കുള്ള മുന്‍പരിചയം സഹായകം ആകുമെന്നുള്ളതില്‍ സംശയമില്ല. ബ്രഹ്മപുരത്ത് ചെയ്തിരിക്കുന്നതുപോലെ  നദീതീരങ്ങളില്‍ മാലാന്യം നിക്ഷേപിച്ചാല്‍ മഴപെയ്യുമ്പോള്‍ അവ നദികളിലേക്ക് ഒലിച്ചിറങ്ങുകയും അങ്ങനെ കടലില്‍ എത്തിച്ചേരുകയും ചെയ്യും. ഖജനാവില്‍നിന്ന് പണച്ചിലവില്ലാതെ മാലിന്യം ഇല്ലാതാക്കാന്‍ സാധിക്കും. ഇതൊക്കെയാണ് എന്റെ ബുദ്ധിയില്‍ ഉദിക്കുന്ന അഭിപ്രായങ്ങള്‍.. ഇനി മുഖ്യമന്ത്രി പിണറായി സഹാവിന് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാം.
എനക്ക്,,, പറയാനുള്ളത് ....എന്തെന്നാല്‍....പ്‌ളാസ്റ്റിക് മാലിന്യം....കത്തിച്ച് കളയുകയാണ്....ഉചിതമായ....മാര്‍ഗം. അത്...പുറപ്പെടുവിക്കുന്ന.... പുക....മൂലക്കുരു.....അര്‍ശസ്സ് ...മുതലായ.... രോഗങ്ങള്‍....വ്യാപകമായികാണുന്ന....സഹാക്കള്‍ക്ക് ....ഉത്തമ ഔഷധമാണന്നാണ് .....സഹാവ് ഫിഡല്‍.... കാസ്‌ട്രോ...... പറഞ്ഞിരിക്കുന്നത്.

സഹാവിങ്ങനെ മുറിച്ചുമുറിച്ചു  സംസാരിച്ചാല്‍ പറഞ്ഞുതീരാന്‍ സന്ധ്യയാകുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കേണ്ടി വരും. ക്ഷമകെട്ട  ശിവന്‍കുട്ടി ക്ഷോഭിച്ച് സഭവിട്ടിറങ്ങി., പിന്നാലെ വനിതാ സഹാക്കികളും നേരത്തെ വീടുപൂകാന്‍.

സാം നിലമ്പള്ളില്‍
samnilampallil@gmail.com.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക