Image

ഫോമാ നാഷണല്‍ ക്രെഡന്‍ഷ്യല്‍  സബ് കമ്മിറ്റിക്ക് രൂപം കൊടുത്തു, ചെയര്‍മാന്‍ ബേബി ജോസ്.

ജോസഫ് ഇടിക്കുള (പി ആർ ഓ, ഫോമാ) Published on 01 April, 2023
ഫോമാ നാഷണല്‍ ക്രെഡന്‍ഷ്യല്‍  സബ് കമ്മിറ്റിക്ക് രൂപം കൊടുത്തു, ചെയര്‍മാന്‍ ബേബി ജോസ്.

ചെയര്‍മാന്‍: ബേബി ജോസ്,  സെക്രട്ടറി: ഷെല്ലി പ്രഭാകരന്‍, നാഷണല്‍ കമ്മറ്റി  കോഓര്‍ഡിനേറ്റര്‍ : സുജനന്‍ പുത്തന്‍പുരയില്‍, വൈസ് ചെയര്‍മാന്‍: ബിനു മാമ്പിള്ളി, അംഗങ്ങള്‍ - ജോയ് എന്‍ സാമുവല്‍, സുരേഷ് നായര്‍, ജോഷി വള്ളിക്കളം

ബേബി ജോസ്.
ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ പ്രമുഖ പ്രവര്‍ത്തകനും, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ മുന്‍ സെക്രട്ടറി മുന്‍ ക്രെഡന്‍ഷ്യല്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോള്‍   ന്യൂയോര്‍ക്കിലെ മലയാളി സമാജത്തിന്റെ  പ്രസിഡന്റ് എന്നനിലയില്‍ സ്തുത്യര്‍ഹ സേവനമനുഷ്ഠിക്കുന്നു,

ഷെല്ലി പ്രഭാകരന്‍
കേരളത്തിലെ അടൂര്‍ സ്വദേശിയായ ഷെല്ലി പ്രഭാകരന്‍  ഐടി ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്നു. ഭാര്യ ബീന ഭാസ്‌കരന്‍, മകള്‍ ഹിമ (16), മകന്‍ പ്രണവ് (12) എന്നിവര്‍ക്കൊപ്പം മേരിലാന്‍ഡിലാണ് താമസം.

സുജനന്‍ പുത്തന്‍പുരയില്‍.

കണക്റ്റിക്കട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  ഇന്ത്യന്‍-അമേരിക്കന്‍ ബിസിനസുകാരനായ ( ആര്‍ക്കാഡിയ കെമിക്കല്‍സ് ആന്‍ഡ് പ്രിസര്‍വേറ്റീവ്‌സ്) സുജനന്‍ നിലവില്‍ ഫോമയുടെ നാഷണല്‍ കമ്മിറ്റി അംഗമാണ്,. മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റായ സുജനന്‍ മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്റ്റിക്കട്ടിന്റെ (മസ്‌കോണ്‍) മുന്‍ പ്രസിഡന്റ് കൂടിയാണ്. 2022-ല്‍ കാന്‍കൂണില്‍ നടന്ന കണ്‍വെന്‍ഷന്റെ ബിസിനസ് മീറ്റ് കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. ശ്രീ സുജനനും ഭാര്യയും കുട്ടികളും ട്രംബെല്ലിലാണ് താമസിക്കുന്നത്.

ബിനു മാമ്പിള്ളി

എറണാകുളം സ്വദേശിയായ ബിനു മാമ്പിള്ളി ടിഎംഎയുടെ മുന്‍  പ്രസിഡന്റും ഫോമയുടെ സജീവ പ്രവര്‍ത്തകനുമാണ്, ഇപ്പോള്‍  സണ്‍ഷൈന്‍ റീജിയന്‍ ആര്‍വിപിയായി സേവനമനുഷ്ഠിക്കുന്നു.

ജോയ് എന്‍ സാമുവല്‍

ഫോമയുടെ വിവിധ കണ്‍വെന്‍ഷനുകളുടെ രജിസ്‌ട്രേഷന്‍ കമ്മറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള ജോയ് എന്‍ സാമുവേല്‍ അറിയപ്പെടുന്ന ഒരു റീയല്‍ട്ടര്‍ കൂടിയാണ്, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ മുന്‍ വൈസ് പ്രസിഡന്റ്,  ജോയിന്റ് ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് അംഗം എന്നീ നിലകളില്‍  പ്രവര്‍ത്തിച്ചിട്ടുള്ള  അദ്ദേഹം ഇപ്പോള്‍ ഫോമാ റീജിണല്‍ ട്രഷറര്‍ ആയി പ്രവര്‍ത്തിക്കുന്നു.

സുരേഷ് നായര്‍.

ഫോമയുടെ സജീവ പ്രവര്‍ത്തകനും യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായിരുന്ന സുരേഷ് നായര്‍ ഫോമയുടെ  മുന്‍ നാഷണല്‍ കമ്മറ്റി മെമ്പറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

ജോഷി  വള്ളിക്കളം.

ചങ്ങനാശേരി സെന്റ് ബെര്‍ക്കുമാന്‍സ്  കോളേജിലെ യൂണിയന്‍ ചെയര്‍മാനായി പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ജോഷി വള്ളിക്കളം  ഷിക്കാഗോ  മലയാളീ അസ്സോസിയേഷന്റെ ആദ്യകാല സെക്രട്ടറിമാരില്‍ ഒരാളായിരുന്നു, അനേകം സാമൂഹിക മത രാഷ്ട്രീയ സംഘടനകളുടെ നേതൃത്വം  വഹിക്കുവാനല്ല നിയോഗവും ഇക്കാലഘട്ടത്തിലുണ്ടായി, ഇപ്പോള്‍ അന്‍പതാം വാര്‍ഷികം ആഘോഷിക്കുവാനൊരുങ്ങുന്ന നോര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ അസ്സോസിയേഷനുകളിലൊന്നായ  ചിക്കാഗോ മലയാളി അസോസിയേഷന്റെ  ഇപ്പോഴത്തെ പ്രസിഡന്റാണ്,

നാഷണല്‍ ക്രെഡന്‍ഷ്യല്‍  സബ് കമ്മിറ്റിക്ക് നല്ല ഒരു നേതൃത്വമാണ്  ലഭിച്ചിരിക്കുന്നത് എന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എക്‌സികുട്ടീവ് കമ്മറ്റിയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ഡോക്ടര്‍ ജേക്കബ് തോമസ്,  ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

ഫോമാ ഒഫീഷ്യല്‍ ന്യൂസ്

FOMAA Credential Committee

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക