Image

ഫൊക്കാന സാഹിത്യ അവാർഡുകൾ സമ്മാനിച്ചു 

Published on 01 April, 2023
ഫൊക്കാന സാഹിത്യ അവാർഡുകൾ സമ്മാനിച്ചു 

തിരുവനന്തപുരം:  കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ ഓര്‍മ്മയ്ക്കായി   ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ പ്രവാസി സാഹിത്യ അവാര്‍ഡ് പ്രവാസി എഴുത്തുകാരനായ മന്‍സൂര്‍ പള്ളൂരിനും ഫൊക്കാന സാഹിത്യ അവാര്‍ഡ് പ്രശസ്ത സാഹിത്യകാരന്‍ വി.ജെ ജയിംസിനും കവി രാജന്‍ കൈലാസിനും ശ്രീധരന്‍ പിള്ള സമ്മാനിച്ചു. 

ഫൊക്കാനയുടെ കേരള കണ്‍വെഷനില്‍ സംസ്ഥാനത്തെ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം പി.എ.മുഹമ്മദ് റിയാസിനും  ഗവർണർ  സമ്മാനിച്ചു 

ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ അദ്ധ്യക്ഷനായി. ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ.കല ഷാഹി, കേരളീയം ചെയര്‍മാന്‍ പി.വി. അബ്ദുള്‍ വഹാബ് എം.പി, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, ഫൊക്കാന വാഷിംഗ്ടണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ തങ്കച്ചന്‍, ഫൊക്കാന അസോസിയേറ്റ് ട്രഷറര്‍ ജോര്‍ജ് പണിക്കര്‍, കേരളീയം വൈസ് ചെയര്‍മാന്‍ സരോഷ് പി. എബ്രഹാം, ഫൊക്കാന വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

see also

അമേരിക്കൻ മലയാളിക്ക് ആദരവുമായി ഫൊക്കാന കൺവൻഷനിൽ മന്ത്രിമാർ, നേതാക്കൾ 

ഫൊക്കാനാ ഭാഷയ്‌ക്കൊരു ഡോളർ പുരസ്കാരം  പ്രവീൺ രാജിനു സമ്മാനിച്ചു 

ഇന്ത്യയിലും ലിഞ്ചിംഗ് വന്നു; ജനാധിപത്യ ഇൻഡക്സിൽ  പിന്നോക്കം പോയി: സ്പീക്കർ ഷംസീർ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക