Image

ലോകാവസാനം ? - അത് സംഭവിക്കില്ല ! (ലേഖനം: ജയൻ വർഗീസ്)

Published on 01 April, 2023
ലോകാവസാനം ? - അത് സംഭവിക്കില്ല ! (ലേഖനം: ജയൻ വർഗീസ്)

കത്തനാർ ചൊല്ലുന്നു : 
രണ്ടായിരത്തിൽ നി - 
ന്നൊട്ടും മുന്നോട്ടില്ല ലോകം. 

കാവിയുടുത്ത് കലി - 
കാല വീരനായ് 
‘ സ്വാമി ‘ യതേറ്റു പാടുന്നു. 

മൊല്ലാക്ക ശൊല്ലീ, 
‘ ബെടക്കാണീ ഞമ്മക്കീ ;
പൊല്ലാപ്പാണീ ദുനിയാവ് ‘

താടി വടിക്കാത്ത 
ശാസ്ത്രം വൈ. ടു. കെ. യിൽ 
ഭാവിയെ തച്ചു കൊല്ലുന്നു.

ആയുധ പന്തയ 
വേദിയിൽ നാടുകൾ 
പോര് വിളി, ച്ചലറുന്നു.

പാവം മനുഷ്യന്റെ 
നെഞ്ചകം പൊള്ളുന്ന 
ചൂണ്ടാണി, വറ്റകളെല്ലാം. 

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇളംപിച്ചക്കാലടികൾ കിഴക്കൻ ചക്രവാളത്തിന്റെ തറവാട്ടു മുറ്റത്ത് പ്രത്യക്ഷപ്പെട്ടകഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യ പാദങ്ങളിൽ അതിനെതിരെ ഭയത്തിന്റെ ഉമ്മാക്കികൾ പ്രഖാപിച്ച മത - ശാസ്ത്രകള്ള പ്രവാചകർക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് അന്ന് ഞാൻ കൈരളിയിൽ പ്രസിദ്ധീകരിച്ച കവിതയാണിത്. പിന്നെ കുറേക്കാലത്തേക്കു മിണ്ടാട്ടമില്ലായിരുന്നു. മായൻ കലണ്ടറിന്റെ അവസാനത്തോടെ തീരുമെന്നായിരുന്നുപിന്നത്തെ പ്രഖാപനം. പനി പിടിച്ച കുട്ടിയുടെ പിച്ചും പേയും പോലെ  കുറെ ഉൽക്കകളുടെ ഇടിയൻ ഭീഷണികൾശാസ്ത്രം ഇപ്പോഴും പുറത്തേക്ക്  വിട്ടു കൊണ്ടിരിക്കുന്നു. എങ്ങിനെയും ഇതിനെ ഒന്നവസാനിപ്പിച്ചേ അടങ്ങൂഎന്ന വാശിയിലാണ് മത - ശാസ്ത്ര മഹാരഥന്മാർ. 

മുപ്പത്തയ്യായിരം കോടി ഡോളറിന്റെ ഇരിമ്പും, ചെമ്പും, നിക്കലും മറ്റ് ധാതുക്കളും ഒക്കെ ഉൾക്കൊണ്ടു കൊണ്ട് ( കണക്ക് കൃത്യമായിത്തന്നെ കൂട്ടിയെടുത്തിരിക്കുന്നു ! ) ഇരുപത്തി മൂവായിരത്തി എഴുന്നൂറ് കിലോമീറ്റർവേഗതയിൽ ഭൂമിയുടെ സമീപത്തേക്ക് പാഞ്ഞടുക്കുന്ന ‘ നേരെയസ് ‘ എന്ന കുള്ളൻ ഗ്രഹത്തിന്റെ ( dwarf planet ) പേര് പറഞ്ഞു കൊണ്ടായിരുന്നു സമീപ കാല  വിരട്ടൽ. നമ്മുടെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ അത്രയുംവലിപ്പമുള്ള ‘ നേരേയസ് ‘ എന്ന ഈ ലോഹക്കട്ട ഭൂമിയുടെ സമീപത്തേക്കു വരികയാണ്, 2021 ഡിസംബർപതിനൊന്നിന്  അത് ഭൂമിയിൽ ഇടിക്കാം, ഇടിച്ചേക്കാം, മിക്കവാറും ഇടിക്കും എന്നിങ്ങനെയുള്ളമുന്നറിയിപ്പുകളോടെ നാസ ലോകത്തെ ഭയത്തിന്റെ മുൾ മുനയിൽ നിർത്തുമ്പോൾ, ലോക മാധ്യമങ്ങൾമത്സരിച്ചാണ് ആ വാർത്ത റിപ്പോർട്ട് ചെയ്തു കൊണ്ടിരുന്നത്. കാലം 2023 ആയിട്ടും ഒന്നും സംഭവിച്ചില്ല. കുള്ളൻഅതിനു നിശ്ചയിക്കപ്പെട്ട വഴിയിലൂടെ എങ്ങോ പോയ്മറഞ്ഞു ! ഇനി 2028 ലും, 2046 ലും ചിലർ വരുമെന്നും, അവർ ഇടിക്കാൻ പോകുന്ന മണിക്കൂറും മിനിറ്റും സെക്കണ്ടും  വരെ കണക്കും കൂട്ടി കാത്തിരിക്കുകയാണ് നമ്മുടെശാസ്ത്ര സത്തമന്മാർ. 

ചൊവ്വായ്ക്കും വ്യാഴത്തിനുമിടയിലുള്ള അസ്‌ട്രോയിഡ് ബെൽറ്റിൽ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തിയിട്ടുള്ളത്മാത്രം അറുപത്തിനായിരത്തിൽ അധികമുണ്ടെന്ന്‌ ശാസ്ത്രം തന്നെ സമ്മതിക്കുന്ന ചിന്ന ഗ്രഹ ഭാഗങ്ങളിൽ നിന്ന്ഇതുവരെ ഭൂമിയിൽ ഇടിച്ചിറങ്ങിയ ഏതാനും കഷണങ്ങളുടെ കണക്കു മാത്രമേ ശാസ്ത്രത്തിനുംപറയാനുള്ളുവല്ലോ ? എങ്കിൽ പോലും, അത്യതിശയകരമായി ഭൂമിയിൽ ഉരുത്തിരിഞ്ഞ് നില നിൽക്കുന്ന  ദൈവികസാന്നിധ്യമായ ജീവന്റെ വേരുകൾ പാടെ അറുത്തെറിയുവാൻ അവയ്ക്കും സാധിച്ചില്ല എന്ന സത്യംനമ്മിലൂടെത്തന്നെ ഇന്നും നില നിൽക്കുന്നുവല്ലോ ? 

സ്വന്തം ഭ്രമണ താളത്തിന്റെ വഴി തെറ്റിയിട്ടാവാം, ഭൂമിയിലേക്ക് പാഞ്ഞടുക്കാൻ ഏതെങ്കിലും കഷ്ണംശ്രമിച്ചാൽത്തന്നെ അതിനെ വലിച്ചെടുത്തു ദൂരേക്കെറിയുവാനുള്ള അപാരമായ ആകർഷണ ശക്തിയുമായിവ്യാഴം എന്ന ഭീമൻ സെക്യൂരിറ്റിയെ അവിടെ നിർത്തിയിട്ടുണ്ട്. ഇനി വ്യാഴത്തെയും വെട്ടിച്ച്‌ ഒരുവൻവന്നാൽപ്പോലും അവനെ കത്തിച്ച് കരിച്ച് ചാരമാക്കാൻ കഴിവുള്ള ഭൗമാന്തരീക്ഷമുണ്ട്. ഇത്തരം സംവിധാനങ്ങൾമുന്നൊരുക്കമായി ( അന്നം ഹി ഭൂതാനാം ജേഷ്‌ഠം ) ഇവിടെ ഉണ്ടായിരുന്നത് കൊണ്ടാണല്ലോ ശാസ്ത്രഭാഷയിൽത്തന്നെ നാനൂറ്റി അൻപത് കോടി കൊല്ലങ്ങളായി നമ്മുടെ ഭൂമി സർവാംഗ സുന്ദരിയായി ഇങ്ങനെഇന്നും നമ്മോടൊപ്പമുള്ളത് ?

ഉക്രൈൻ യുദ്ധം ആരംഭിച്ചതോടെ   കത്തനാർമാരുടെയും, പാസ്റ്റർമാരുടെയും  ചാകരക്കാലം വരികയായി. ചിലപാസ്റ്റർമാർ വളഞ്ഞു നിന്നാണ് വചനം കാഷ്ഠിക്കുന്നത്. മുപ്പത്തൊന്നാം തീയതി മൂന്നു മണി കഴിഞ്ഞ് മൂന്നേമുക്കാൽ വിനാഴിക കഴിയുമ്പോൾ കാഹളം കേൾക്കും, കർത്താവ് വരും എന്നാണ് പ്രവചനം. ആ കൂടെ പോകാൻറെഡിയായി ഇരുന്നു കൊള്ളണം എന്നാണ് പ്രബോധനം. എന്നിട്ടും സ്വന്തം ചെക്കനെ പത്ത് വർഷം നീളുന്നപണംവാരി പ്രൊഫഷണൽ കോഴ്‌സിന് പഠിക്കാൻ വിട്ടിരിക്കുകയാണ്  നമ്മുടെ പാസ്റ്റർ. ഇരുന്നൂറു വർഷംനിൽക്കുന്ന ഇറ്റാലിയൻ മാർബിൾ കൊണ്ട് ശൗചാലയം പുതുക്കി പണിയിച്ചു കൊണ്ടിരിക്കുകയാണ് പാസ്റ്റർ പത്നി. ( അല്ല, അതിനുള്ള പണം കണ്ടെത്താനുള്ള പെടാപ്പാട്  ആണല്ലോ വില്ലു പോലെ വളഞ്ഞ് നിന്നുള്ള ഈ വചനശുസ്രൂഷ ? പുഴയുടെ അക്കരെ തുടലിൽ കെട്ടി നിന്നാണ് പട്ടി കുരയ്ക്കുന്നത്.  എങ്കിലും തുടൽ അറ്റുപോവുകയും പുഴ വറ്റിപ്പോവുകയും  ചെയ്താൽ  കടി പറ്റിപ്പോകുമല്ലോ- അതാണ് പാസ്റ്ററുടെ ( കത്തനാരുടെ ) പേടി. അതാണ് വചന വടിയുമായി തയ്യാറെടുക്കാൻ ഇങ്ങനെ മറ്റുള്ളവരോട് പറയുന്നത്. 

മനുഷ്യന് അവന്റെ ആയുസ്സിനെക്കുറിച്ച് വലിയ ആശങ്കകളുണ്ട്.  ഇന്നല്ലെങ്കിൽ നാളെ അത് അവസാനിക്കുംഎന്ന സത്യം അവൻ അംഗീകരിക്കുന്നത് പോലും വേറെ ഒരു നിവർത്തിയും ഇല്ലാത്തത് കൊണ്ട് മാത്രമാണ്.  എന്നിട്ടും അടുത്ത ഒരായുഷ്‌ക്കാലം കൊണ്ട് പോലും പൂർത്തിയാക്കാനാവാത്ത പ്ലാനുകളും പദ്ധതികളുംമനസ്സിലിട്ടു താലോലിച്ചു കൊണ്ടാണ് ഓരോ മനുഷ്യനും തന്റെ ജീവിത യാത്ര തുടർന്നു കൊണ്ടേയിരിക്കുന്നത്. അനിശ്ചിതത്വത്തിന്റെ ഈ ആഴക്കടലുകളിലാണ് മതത്തിന്റെ മുക്കുവർ വിശ്വാസത്തിന്റെ വലയെറിഞ്ഞ് വിളകൊയ്യുന്നത്.  പൊതുജനം കൂട്ടം കൂട്ടമായി ഇതിൽ അകപ്പെട്ട് പിടയുന്നത് കൊണ്ട് പ്രയോക്താക്കൾക്ക് നല്ല വിലകിട്ടുന്നുണ്ട്. അത് കൊണ്ടാണല്ലോ എത്ര നാണം കെട്ടും അവർ ഈ കലക്ക വെള്ളത്തിൽ ഇന്നും തങ്ങളുടെ വലആഞ്ഞു വീശിക്കൊണ്ടിരിക്കുന്നത് ? 

ലോകാവസാനത്തിന്റെ പേടിസ്വപ്നങ്ങൾക്ക് മാനവ ചരിത്രത്തോളം തന്നെ പഴക്കമുണ്ടായിരിക്കാം. അവർരണ്ടുകാലിൽ എഴുന്നേറ്റ് നടന്നു തുടങ്ങിയ ഹൃസ്വ കാലത്തിന് എത്രയോ മുൻപും ലോകാവസാനങ്ങൾസംഭവിച്ചിരുന്നതായി അവന്റെ ശാസ്ത്രം സങ്കല്പിച്ചിട്ടുണ്ട്. അത്തരം സങ്കൽപ്പങ്ങളെ ശാസ്ത്രീയ നിഗമനങ്ങൾഎന്ന പേരിൽ ആധികാരികവൽക്കരിക്കാൻ ശ്രമിക്കുന്ന മനുഷ്യന് ആയതിനുള്ള തെളിവുകൾ എന്ന നിലയിൽഡൈനോസർ ഫോസിലുകൾ ഉൾപ്പടെയുള്ള ചില വസ്തുതകൾ സഹായകമായി വർത്തിക്കുന്നുണ്ട്. 

ആറരക്കോടി വർഷങ്ങൾക്ക് മുൻപ് മെക്സിക്കോയിലെ യത്തിക്കാൻ താഴ്‌വരയിൽ സംഭവിച്ച ഉൽക്കാപതനത്തിന്റെ അനന്തര ഫലമായിട്ടാണ് അവസാന വട്ട ലോകാവസാനം സംഭവിച്ചതെന്ന  ശാസ്ത്രീയകണ്ടെത്തൽ ഇന്നും സജീവ ചർച്ചകൾക്ക് വിഷയമാവുന്നുണ്ട്. ഭൂമിയുടെ വലിപ്പവും, അന്ന് വീണ ഉൽക്കയുടെവലിപ്പവുമായി താതമ്യപ്പെടുത്തുമ്പോൾ ഫുട്ബാൾ വലിപ്പമുള്ള ഭൂമിയിൽ പതിച്ച ഒരു ചെറുപയർ മാത്രമായിരുന്നുഅന്നത്തെ ഉൽക്ക. ( ഇരുപത്തി അയ്യായിരം മൈൽ ചുറ്റളവുള്ള ഭൂമിയിൽ ഇരുപത് ചതുരശ്ര മൈൽവിസ്താരമുള്ള ഉൾക്കായാണ് പതിച്ചത് എന്ന് ശാസ്ത്രം. )

ഈ ഈ ചെറുപയറിൽ നിന്ന് പുറപ്പെട്ട തീയും പുകയും ഫുട്ബോളിനെ പൂർണ്ണമായി മറച്ചുവെന്നും, സൂര്യപ്രകാശംപൂർണ്ണമായും തടഞ്ഞ് ഹിമഗോളമാക്കി  മാറ്റിയെന്നും,  ചുരുങ്ങിയത് പന്ത്രണ്ടായിരം മൈലുകൾക്കപ്പുറത്ത്ഭൂമിയുടെ മറുവശത്ത്  നമ്മുടെ ഇന്ത്യയിൽ വരെ  കടലിലും കരയിലുമായി ജീവിച്ചിരുന്ന ഡൈനസോറുകൾഉൾപ്പടെയുള്ള സർവത്ര ജീവി വർഗ്ഗങ്ങളുടെയും സർവ നാശത്തിനു കരണമായിയെന്നും, ഡൈനോസറുകൾപൂർണ്ണമായും മറ്റ് ജീവികളിൽ തൊണ്ണൂറു ശതമാനവും ചത്തു മലച്ചു എന്നുമൊക്കെ പറയുമ്പോൾ ശാസ്ത്രജ്ഞാനമില്ലാത്ത സാമാന്യ മനുഷ്യനായ എനിക്കുണ്ടായ ചില സംശയങ്ങൾ ‘ വലിയ ശാസ്ത്ര നിഗമനങ്ങളും ചിലചെറിയ സംശയങ്ങളും ‘ എന്ന എന്റെ മുൻ ലേഖന പരമ്പരയിൽ പ്രതിപാദിച്ചിട്ടുണ്ട് എന്നതിനാൽ ഇവിടെആവർത്തിക്കുന്നില്ല.

 അൻപത്തി ഏഴു കോടി കൊല്ലങ്ങൾക്ക് മുൻപ് പ്രീ കാപ്രിയൻ യുഗത്തിൽ സംഭവിച്ച മറ്റൊരു സർവ നാശത്തിനുശേഷമാണ് പ്രാണവായുവായ ഓക്സിജൻ ഉണ്ടായിത്തുടങ്ങിയത് എന്ന് ശാസ്ത്രം തന്നെ സമ്മതിക്കുന്ന നിലക്ക്മരങ്ങളോ ചെടികളോ ഇല്ലാത്തതും, പൂക്കളും പൂമ്പാറ്റകളും ഇല്ലാത്തതുമായ ഒരു വന്യ ലോകത്ത്   ശ്വസനവ്യവസ്ഥയിൽ ജീവിക്കാൻ സാധിക്കാത്തതും, നമ്മുടെ ചിന്തകളിൽ പോലും കടന്നു വരാൻ ആകാത്തതുമായഏതെങ്കിലും വിചിത്ര ജീവി വർഗ്ഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവയായിരിക്കണം അന്ന് നശിച്ചിട്ടുണ്ടാവുക ? ( ഓക്സിജൻ ഇല്ലാതെ ജീവിക്കുന്ന ചിലതുണ്ടെന്നു പറയുന്നു. എങ്കിലും അവ വളരെ അപൂർവമാണെന്നാണ്അറിയുന്നത്. ) 

പ്രകൃതി നിയമങ്ങൾക്ക് അനുസരണമായി മാത്രം സംഭവിച്ച ബിഗ്‌ബാംഗിലൂടെ ഉണ്ടായി വന്നു എന്ന് സ്റ്റീഫൻഹോക്കിങ്‌സ് പറയുന്ന (  Brief answers to the big questions )പ്രപഞ്ചത്തിൽ മറ്റൊരു ശക്തിക്കും പ്രസക്തിയില്ലഎന്ന് അദ്ദേഹം തന്നെ പറയുമ്പോൾ അതുവരെ ഒന്നായിരുന്ന സിങ്കുലാരിറ്റിയുടെ ഉൾക്കാമ്പിൽ വികാസം എന്നപ്രചോദനം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ശാസ്ത്രത്തിനും ഉത്തരമില്ല. ‘ വൺ സൈസ് ഫിറ്റസ് ആൾ ‘ എന്ന നിലയിൽ പ്രയോഗിക്കുന്ന ‘ എല്ലാം യാദൃശ്ചികം ‘ എന്ന ഒറ്റ ഉത്തരമല്ലാതെ. 

ചിന്താ ശേഷിയുള്ള മനുഷ്യൻ തനിക്കേറ്റവും പ്രിയപ്പെട്ട തന്റെ ജീവിതം നഷ്ടപ്പെടുന്നതിൽ സ്വാഭാവികമായുംഏറെ ദുഖിതനാണ്. അത് കൊണ്ട് തന്നെ അത് നില നിർത്തുന്നതിനുള്ള ഓഫറുകളോട്  അവൻ സർവാത്മനാസഹകരിക്കുക തന്നെ ചെയ്യും. ഈ ദൗർബല്യത്തിന്റെ ഇര ഒളിപ്പിച്ചു വച്ച ഉടക്കുചൂണ്ടകളിൽ കുടുക്കിയിട്ടാണ്എക്കാലത്തും മതങ്ങൾ അവനെ കീഴ്പ്പെടുത്തിയിരുന്നത്. വിശ്വാസങ്ങളിലും ആചാരങ്ങളിലും മാത്രംനിലയുറപ്പിച്ചിട്ടുള്ള മതങ്ങൾ അത് ചെയ്യുമ്പോൾ അതവരുടെ സ്ഥിരം പരിപാടി എന്ന നിലയിൽതള്ളിക്കളയാമെങ്കിലും പുതിയ ലോകത്തിന്റെ പുത്തൻ കൂറ്റ്കാരായ  ശാസ്ത്ര സംവിധാനങ്ങളും അത് തന്നെചെയ്യുമ്പോൾ സാധാരണ മനുഷ്യനിൽ പോലും സംശയത്തിന്റെ മുൾ മുനകൾ ഉയരുന്നുണ്ട്.

എന്തായിരുന്നിരിക്കണം പ്രപഞ്ച നിർമ്മാണ തന്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യ സൂത്രം ? സംതിങ് ബിഹൈൻഡ്എന്ന നിലയിൽ പ്രപഞ്ച വിസ്മയത്തിന് ഒരു കാരണം അംഗീകരിക്കുന്നുണ്ടെങ്കിൽ, ആ കാരണത്തിൽനിന്നുണ്ടായ ഒരു ചിന്തയുടെ ഫലമായിരിക്കണമല്ലോ ഈ പ്രപഞ്ചം ? അത് കൊണ്ട് തന്നെ ആ ചിന്തയിൽഉളവായ മഹത്തായ സ്നേഹ പ്രചുരിമയുടെ പ്രായോഗിക സാക്ഷാൽക്കാരത്തിന്റെ പരിണിത പ്രതിഫലനം തന്നെആയിരിക്കണമല്ലോ  ഈ പ്രപഞ്ചം ! 

ഇവിടെയാണ്, ‘ ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ ‘ എന്ന ഗാന ശകലം പോലെ മനുഷ്യനോടുള്ളഅപാര സ്നേഹത്തിന്റെ അത്യതിശയകരമായ ആത്മ പ്രകാശനമായി ദൈവം യാഥാർഥ്യമാവുന്നത്. നിസ്സഹായനും, നിരവലംബനുമായ തന്റെ കുഞ്ഞിന് പിള്ളത്തൊട്ടിൽ കെട്ടുന്ന ഒരമ്മയുടെ കരുണയുംകരുതലുമാണ് നാമിവിടെ അംഗീകരിക്കേണ്ടത്. തന്റെ അരുമക്കുഞ്ഞിന്റെ ഈ ആവാസ സംവിധാനത്തിൽ അവന്ആവശ്യമായതെല്ലാം ഉണ്ടാവണമെന്ന് ദൈവം ആഗ്രഹിച്ചിരിക്കണം. അത് കൊണ്ടാണ് അറിയപ്പെടുന്നപ്രപഞ്ചത്തിലെ അത്യപൂർവമായ സുരക്ഷാ സംവിധാനങ്ങളുടെ നിരന്തര പരീക്ഷണങ്ങളുടെ അവസാനത്തിൽഅതി വിദഗ്ദമായി വിരിച്ചൊരുക്കിയ ഭൂമിയെന്ന ഈ നക്ഷത്രപ്പാറയെ ഇപ്രകാരം പരുവപ്പെടുത്തിയെടുത്തത്.

പ്രപഞ്ചത്തിൽ മറ്റൊരിടത്തും ജീവന്റെ ഒരു തരിയെങ്കിലും ഉണ്ടായിരിക്കാൻ യാതൊരു സാധ്യതയുംകാണുന്നേയില്ല. എന്തുകൊണ്ടെന്നാൽ താനാകുന്ന ഇന്റലെൻസിയുടെ ഇത്തിരി വെട്ടം കത്തിനിൽക്കാൻ താൻതന്നെയായ മനുഷ്യൻ എന്ന ഈ മൺചിരാതുകളെ കുടിയിരുത്തുവാനുള്ള അന്വേഷണത്തിന്റെ അവസാനതാവളമായിട്ടാണ് ഭൂമിയെ ഇതുപോലെ ഒരുക്കിയെടുത്തിട്ടുള്ളത് എന്നതിനാൽ ഈ സംവിധാനത്തിനുള്ളസപ്പോർട്ടിങ് ആക്ടിവിറ്റികൾ മാത്രമാണ് മറ്റുള്ള പ്രപഞ്ച ഭാഗങ്ങൾ. അതുകൊണ്ട് തന്നെ അവിടെ വേറെ ജീവൻഉണ്ടാവുകയേയില്ല. ( അഥവാ ഉണ്ടെന്ന് തെളിയുന്ന ഒരവസരം എപ്പോഴെങ്കിലും വരികയാണെങ്കിൽ ‘ പ്രപഞ്ചകാരണം ദൈവമാണ് ‘ എന്റെ വാദങ്ങളിൽ നിന്ന് ഞാൻ പിന്മാറുന്നതാണ്. ) അതായത്, അവിടെ അപ്രകാരംഉള്ളത് കൊണ്ടാണ് ഇവിടെ ഇപ്രകാരം ആയിരിക്കുന്നത് എന്ന് സാരം. ( അല്ലെങ്കിൽ ഇവിടെ ഇപ്രകാരംആയിരിക്കാൻ വേണ്ടിയാണ് അവിടെ അപ്രകാരം ആയത് എന്നും വിശദീകരിക്കാം ) ‘ അന്നം ഹി ഭൂതാനാംജേഷ്ടം ‘ എന്ന ഗീതാ മന്ത്രത്തിന്റെ ആത്യന്തിക അർത്ഥ സൂത്രം ഇതാകുന്നു ! ദൈവ സ്നേഹത്തിന്റെ ആദ്യചിന്തയിൽ ആദ്യം രൂപപ്പെട്ടത് മനുഷ്യനും, പിന്നീട് അവനു വേണ്ടിയുള്ള സപ്പോർട്ടിംഗ്‌ സംവിധാനങ്ങളുടെസ്റ്റോറേജുകളായി മുഴുവൻ പ്രപഞ്ചവും ഉണ്ടായി വരികയായിരുന്നു !  അത് കൊണ്ടാണ്, ശാസ്ത്രീയമായ കാലനിർണ്ണയത്തിലെ 0.25 ശതമാനം മാത്രം വരുന്ന നിസ്സാര കാലമേ സാപ്പിയൻ കാലഘട്ടം ഉൾക്കൊള്ളുന്നുള്ളൂ എന്ന്ശാസ്ത്രം തന്നെ പറയുന്നത്. ( അതാകട്ടെ കേവലമായ 35 ലക്ഷം വർഷങ്ങൾ മാത്രവും ! ) 

എല്ലാ സുരക്ഷയും വിരിച്ചൊരുക്കി ഉറപ്പാക്കിയ ശേഷം അവസാനമാണ് തന്റെ ആരുമയും ജീവന്റെ ജീവനുമായഈ   മനുഷ്യ പൈതലിനെ ഇവിടെ ഈ ആട്ടു തൊട്ടിലിൽ കിടത്തിയിട്ടുള്ളത്. എല്ലാം ഓട്ടോമാറ്റിക്കായിഅവനിലേക്കെത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി വച്ചിട്ടുണ്ട്. ചൂടും വെളിച്ചവും മഴയും കുളിരുംകൊണ്ട് സമൃദ്ധമായ കാലാവസ്ഥ, പൂവും തളിരും കായും കനിയുമായി നീളുന്ന ആഹാര വ്യവസ്ഥ, ഇണയുടെശരീര ഭാഗങ്ങളിൽ അനവദ്യ സുന്ദരമായി അനുഭവപ്പെടുന്ന ആകർഷണങ്ങളുടെ അഭിനിവേശങ്ങളിൽഅടിപിണയിക്കുന്ന പ്രത്യുൽപ്പാദന സംവിധാനങ്ങൾ ! തന്റെ സ്വന്തം മുറ്റത്ത്‌ പിച്ച വയ്ക്കുന്ന അരുമക്കാലുകളുടെആകർഷണങ്ങളിൽ ആത്മ സംതൃപ്തിയുടെ അതി മധുരം നുണയുകയാണ് ദൈവം - പ്രപഞ്ചാത്മാവായ ദൈവം !

അതി നിർണ്ണായകമായ ദൈവസ്നേഹത്തിന്റെ അത്യതിശയകരമായ ചിന്താപഥത്തിൽ രൂപം കൊണ്ടത്എന്നതിനാൽ പരമമായ ആ സ്നേഹ പ്രചുരിമയുടെ ഒരംശം ഏതൊരു പ്രപഞ്ച വസ്തുവും സ്വാഭാവികമായുംഉൾക്കൊണ്ടിട്ടുണ്ട്. അത് കൊണ്ടാണ് ഉൽക്കകൾ നമ്മുടെ ഉച്ചിയിൽ പതിക്കാത്തതും, ഗ്രഹങ്ങൾ ഭ്രമണ താളംതെറ്റിക്കാത്തതും, നക്ഷത്രങ്ങൾ ഊർജ്ജ വിശ്ലേഷണത്തിലൂടെ ജീവൻ നില നിർത്തുന്നതും മറ്റും മറ്റുമായഅനേകായിരം ആസൂത്രിത സംവിധാനങ്ങൾ. ! 

ഇവിടെ ഭൂമിയിൽ കടുത്ത മാംസഭുക്കുകളായ ക്രൂര മൃഗങ്ങൾ പോലും തുടുത്ത മാംസക്കട്ടകളായ തങ്ങളുടെകുഞ്ഞുങ്ങളെ കടിച്ചു കീറി ആസാദിക്കാതെ അമ്മിഞ്ഞ നൽകി നെഞ്ചോട് ചേർക്കുന്നത് ആ സ്നേഹപ്രവാഹത്തിന്റെ പ്രായോഗിക പ്രകടനമായി വാത്സല്യത്തിന്റെ വലിയൊരംശം അവയും ഉൾക്കൊള്ളുന്നത് കൊണ്ട്തന്നെയാണ്.   

ചിന്താ ശേഷിയുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനിൽ മുള പൊട്ടുന്ന സ്വാർത്ഥതയുടെ ഭാഗമായിപലപ്പോഴും ഈ അടിസ്ഥാന ധർമ്മം നിർവഹിക്കുവാൻ അവനു സാധിക്കുന്നില്ല. ഇത് അവനിൽ കുറ്റ ബോധംഉണ്ടാക്കുന്നു, കുറ്റ ബോധം ഭയം ഉണ്ടാക്കുന്നു, ഭയം ഭക്തിയുണ്ടാക്കുന്നു, ഭക്തി അവനെ പള്ളികളിൽ ( ക്ഷേത്രങ്ങളിൽ ) എത്തിക്കുന്നു. 

അടിസ്ഥാന പാതകളിൽ നിന്നുള്ള അപഥ സഞ്ചാരം ജീവിക്കാൻ താൻ അർഹനല്ല എന്നൊരു അവബോധത്തിൽ  അവനെ തളയ്ക്കുന്നു. തന്നെപ്പോലുള്ളവരുടെ വലിയ കൂട്ടങ്ങളെ അവനു പരിചയമുള്ളതിനാൽ അവരുടെയെല്ലാംഒരു കൂട്ടനാശം തന്നെ അവനെ വേട്ടയാടുന്നു. സാധാരണ ഗതിയിൽ സംഭവിക്കാൻ ഇടയില്ലാത്ത ഈ കൂട്ടനാശത്തിനായി അവന്റെ ഭാവന കണ്ടെടുത്ത പരിഹാര സൂത്രമാണ് ലോകാവസാനം. സ്വന്തം മത ഗ്രന്ഥങ്ങളിൽഎഴുതി വച്ചുകൊണ്ട് ഓരോ വിഭാഗക്കാരും ഇതിനൊരു ആത്മീക പരിവേഷം നേടിയെടുത്തു എന്നേയുള്ളു ! 

മനുഷ്യനെപ്പോലെ ബുദ്ധി വികാസം സംഭവിക്കാത്ത മറ്റ് ജീവികൾ മനസമാധാനത്തോടെ അവരുടെ ഇന്നുകളിൽജീവിക്കുന്നു. അൾട്രാ ഇന്റെലിജൻസായ മനുഷ്യൻ ഭയത്തിന്റെ ചങ്ങല വാരിപ്പുതച്ച് അസ്വസ്ഥനായി, അവശനായി അജ്ഞാത ഭാവിയുടെ ആഴങ്ങളിൽ മുങ്ങിത്താണ് ശ്വാസം മുട്ടുന്നു. 

വിശ്വസിക്കുക! ലോകാവസാനം മനുഷ്യ ചൂഷകരുടെ ഒരു ഉമ്മാക്കി മാത്രമാണ്. അത് സംഭവിക്കുകയേയില്ല. ഏതെങ്കിലും ഉൽക്കയ്‌ക്ക്‌ വന്നിടിക്കാൻ പാകത്തിലള്ള ഒരവസ്ഥയിലല്ലാ അതിന്റെ ഉടമസ്ഥൻ അതിനെനിർത്തിയിട്ടുള്ളത്. ആകർഷണ - വികര്ഷണങ്ങളുടെ അജ്ഞേയമായ ഒരു ചരടിൽ അത് സുരക്ഷിതമാണ്. എല്ലാറ്റിനും എന്ന പോലെ കാലാനുസരണമായ മാറ്റങ്ങൾക്ക് ഭൂമിയും വിധേയമായേക്കാം. അതേകാലാനുസരണമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് എന്നും മനുഷ്യൻ ഇവിടെയുണ്ടാകും. 


ആറ്റം ബോംബുകൾ ആയിരുന്നു മറ്റൊരു ലോകാവസാന ഭീഷണി. അത് പ്രയോഗിച്ചാൽ പ്രയോഗിക്കുന്നവന്റെഅന്ത്യം ആദ്യം ഉറപ്പാക്കുന്ന സംവിധാനങ്ങൾ അവനറിയാതെ നിലവിൽ വന്നു കഴിഞ്ഞു എന്നതിനാൽ ശുനകന്കിട്ടിയ പൊതിയാത്തേങ്ങകൾ പോലെ അതും വച്ച് കാത്തിരിക്കാൻ മാത്രമേ ഏതൊരു ഭരണ കൂടത്തിനും ഇന്ന്സാധിക്കുകയുള്ളു. 

ഇനി ലോകാവസാനം സംഭവിക്കും എന്ന് പറയുന്നത് ആരാണ് ? മനുഷ്യ ഭാവന രൂപപ്പെടുത്തിയ മതം, ശാസ്ത്രം. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം ഇവരുടെ സ്ഥാനമെന്താണ് ? ഒന്നുമേയല്ലാത്ത ഒരു പൊടി. സപ്തസാഗരങ്ങളിലെ ഒരു തുള്ളി പോലുമല്ലാത്ത ഈ ഭൂമിയിൽ അവന്റേതായ യാതൊരു പങ്കുമില്ലാത്ത അനുഗ്രഹമായിവീണു കിട്ടിയ ജീവിതത്തിന്റെ അഹങ്കാരത്തിൽ ആഴ്ന്നു നിന്ന് കൊണ്ടാണ് അവൻ അവസാനത്തെക്കുറിച്ചുപറയുന്നത്. ലവനാര് ഇത് പറയാൻ ? ഒരു കട്ട മണ്ണോ ഒരു കപ്പു വെള്ളമോ ഇവൻ ഉണ്ടാക്കിയിട്ടുണ്ടോ ? അന്യന്റെഅടുക്കളയിൽ നിന്ന് സൗജന്യമായി ഞണ്ണുന്ന ഇവനൊക്കെ അടുക്കള പൊളിക്കണം എന്ന് പറയാൻഎന്തവകാശം ?  അങ്ങിനെ പൊളിക്കണമെങ്കിൽ അതിന്റെ ഉടമസ്ഥൻ അത് ചെയ്തു കൊള്ളും. നീ കിട്ടുന്നതുംഞണ്ണി വിട്ടുപോ മോനെ ദിനേശാ. 

ഇനിയും അവസാനിക്കാൻ ബാക്കിയുള്ളത് ഒന്നേയുള്ളു. അത് തിന്മയാണ്. ഇന്നല്ലെങ്കിൽ നാളെ തിന്മയുടെഗോപുരങ്ങൾ ഇടിഞ്ഞു വീഴും. ഒട്ടും കുറയാതെ തന്നെപ്പോലെ അപരനെ കരുതുന്ന യഥാർത്ഥ മനുഷ്യന്റെ ഒരുലോകം നിലവിൽ വരും. അന്ന് അണലിമാളങ്ങളിൽ കയ്യിടുന്ന ശിശുക്കളെ അണലികൾ ദംശിക്കുകയില്ല. ബാലസിംഹങ്ങളുടെ കോമ്പല്ലുകളിൽ മനുഷ്യന്റെ കുഞ്ഞുങ്ങൾ എണ്ണം പഠിക്കും. അജ്ഞാതനായ ഏതോ ചിത്രകാരൻവിരചിച്ച ചിത്രത്തിലെപ്പോലെ 'അമ്മ സിംഹങ്ങൾ പാലൂട്ടുന്ന ആട്ടിൻ കുട്ടികളെപ്പോലെ നിർഭയരായ മനുഷ്യന്റെലോകം യാഥാർഥ്യമാകും. കാലാതിവർത്തിയായ പ്രപഞ്ചത്തിൽ നിന്ന് വന്ന നമ്മൾ കാലാതിവർത്തിയായ കാലയവനികയ്ക്കുള്ളിൽ മറഞ്ഞാലും നമ്മൾ തന്നെയായി ( മൈത്രേയനോട് കടപ്പാട് ) പിന്നിൽ ജീവിക്കുന്ന നമ്മുടെതലമുറകളിലൂടെ അത് കാണും, അനുഭവിക്കും. എന്ത് കൊണ്ടെന്നാൽ മനുഷ്യ വർഗ്ഗം ഒരു മഹാ വൃക്ഷമാണ്. നമ്മൾ എന്ന ഇല കൊഴിഞ്ഞാലും നമ്മളുണ്ട്. നമ്മളാണ് ആ വൃക്ഷം. നമ്മളാണ് തലമുറകൾ, നമ്മളാണ് പ്രപഞ്ചം! 

Join WhatsApp News
Dr. Know 2023-04-02 01:41:47
ശാസ്ത്രത്തിന് കള്ളം പറയാൻ കഴിയില്ല സ്നേഹിത. കാരണം ആയിരം വര്ഷം കഴിഞ്ഞാലും ശാസ്ത്രത്തിന് അത് തെളിയിച്ചത് ശരിയെന്ന് വീണ്ടും വീണ്ടും തെളിയിക്കാൻ കഴിയും . പക്ഷെ മതത്തിന് അത് കഴിയില്ല . അതുകൊണ്ട് താൻ ഈ ശാസ്ത്രത്തെ തെറി വിളിക്കുന്നത് നിറുത്തുക. തനിക്ക് ശാസ്ത്രത്തെ കുറിച്ച് ഒരു അൽപ്പമെങ്കിലും അവബോധം ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ തരം താണ ചിന്ത കവിതയ്ക്കുള്ളിൽ കുത്തി കയറ്റുകയില്ലായിരുന്നു. എന്താണ് താൻ വിചാരിക്കുന്നത് ഭാഷയിൽ അല്പം പ്രാവണ്യം ഉണ്ടെന്ന് വച്ച്, തന്റെ ശാസ്ത്രത്തോടുള്ള വെറുപ്പ് കവിതയ്ക്കുള്ളിൽ കുത്തി കയറ്റി വിളമ്പാം എന്ന് വിചാരിച്ചോ ? ആ കവിതയുടെ അന്തസ്സ്‌പോലും താൻ ഇല്ലാതാക്കുകയാണല്ലോ! "science, any system of knowledge that is concerned with the physical world and its phenomena and that entails unbiased observations and systematic experimentation. In general, a science involves a pursuit of knowledge covering general truths or the operations of fundamental laws. "pursuit of knowledge covering general truths or the operations of fundamental laws" അതാണ് ശാസ്ത്രം ചെയ്യുന്നത് . മതത്തെ താൻ ഇഷ്ടംപ്പോലെ തെറി പറഞ്ഞോളൂ. പക്ഷെ യഥാർത്ഥ ശാസ്ത്ര ഗവേഷകരെയും ശാസ്ത്രത്തെയും വെറുതെ വിടൂ . അതിനെ മതമെന്ന ഭ്രാന്തുമായി സങ്കലിപ്പിക്കാതെ. ഞാൻ പറയുന്നതിന്റെ പൊരുൾ തന്റെ ചീഞ്ഞ തലയിൽ കയറുന്നുണ്ടെന്ന് തോന്നുന്നു . ശാസ്ത്രത്തിന്റെ സർവ്വ നന്മകളും അനുഭവിച്ചുകൊണ്ട് ശാസ്ത്രത്തെ തെറിപറയുന്നോ ? യു ബെറ്റർ സ്റ്റോപ്പ് ഇറ്റ്.
Jayan varghese 2023-04-02 02:32:10
ഉന്നയിക്കുന്ന സന്ദേഹങ്ങൾക്ക് മറുപടി പറയണം. ചുമ്മാ ബ ബ്ബ ബ്ബ അടിക്കുന്നതിൽ എന്ത് കാര്യം ? ജയൻ വർഗീസ്.
Jayan varghese 2023-04-02 08:14:53
സന്ദേഹങ്ങൾക്ക് തക്കതായ മറുപടിയാണ് വേണ്ടത്. എന്നെ ഭൽസിച്ചിട്ട് എന്ത് കാര്യം ?ജയൻ വർഗീസ്.
Jayan varghese 2023-04-02 08:34:20
അക്രമികളുടെ ആവാസ മേഖലയിലൂടെ ആടിനെ നടത്തിക്കൊണ്ട് പോയ സാധു ബ്രാഹ്മണന്റെ അവസ്ഥയാണ് എനിക്ക്. എന്റെ എഴുത്തുകളുടെ കൊഴുത്ത ആട്ടിൻ കുട്ടിയെ പട്ടി പട്ടി എന്ന് വിളിച്ച് ചിലർ നിറം കെടുത്തുന്നു. മൂക്കില്ലാത്തവരുടെ നാട്ടിൽ കസ്തൂരിയുമായി വന്ന ഞാൻ തന്നെ മണ്ടൻ! ! ജയൻ വർഗീസ്.
Ninan Mathullah 2023-04-02 11:09:31
We need more writers and readers who think critically like Jayan, and ask questions instead of swallowing up everything printed. Some instead of questioning any specific facts presented in the article, use the comment column for propaganda of what they believe as true. If the end of world is predicted based on Bible, then it is the wrong interpretation of Bible words, or mistake in transcription of words from the original. As far as I understand, based on my Bible reading, Earth will be always here. According to Bible, Earth will be here, and our eternity will be here in a New Earth and New Heaven. There will be big changes. Even if there is life in other galaxies, that will not change God's promise to man. We can leave it to God. God as creator has no right to create another being in another galaxy and have a different covenant with them? There is no hope to find that for man in his life time as the distance between stars are in light years.
Anthappan 2023-04-02 12:57:32
We need people like Dr . Know too. Science is not searching for god. Yet, religious people are intimidated with it’s advancement. They are afraid that it will undermine their god and it’s business. They make this god theory but nothing is there to prove. When millions of people are starving to death , your useless god is doing nothing other than looting people just like “playing the fiddle when Rome is burning “. Science has done so much to improve the quality of life but religion is making the people worthless day by day. Religion tells the people that they are useless but to depend on the god for everything. Instead of letting them work hard on Sundays and make money for their comfortable life , the religious crooks take them to church and temples and loot everything they earned the whole week. Why can’t you write poems to inspire people to get out of of the religious ditch and find their potentials embedded in them. In order to do that, dear poet, you have to be free within. You can’t satisfy religious people and be free. Be free first and fearless to be a true poet.
Ninan Mathullah 2023-04-02 14:12:28
Who is afraid here? If Dr. Know and others are not afraid, or is telling the truth why they have to hide behind anonymous names. Is there any proof for Big Bang theory or Dinosaurs theory or fossil theory propagated in the name of science. Most of the scientific inventions are made by God fearing scientists. Others that bring theories like Big Bang theory takes all the credit for science. God will not use them to discover or invent anything useful for people. Then they mislead people with their statements.
വിദ്യാധരൻ 2023-04-02 16:58:35
രൂപം ജരാ സർവ സുഖാനിതൃഷ്‌ണ, ഖലേഷുസേവ പുരുഷാഭിമാനം യാജ്ഞാ ഗുരുത്വം ഗുണാത്മപൂജാ ചിന്താബലം, ഹന്ത്യദയാ ച ലക്ഷമീം" (വാനരാഷ്‌ടകം ) ജീവിതത്തിന്റ ഐശ്വര്യത്തെ കെടുത്തി കളയുന്ന ഏഴു ദോഷങ്ങൾ - ജര രൂപ സൗഭാഗ്യത്തേയും, തൃഷ്‌ണ സുഖങ്ങളെയും ദുഷ്ടരെ സേവിക്കുന്നത് പുരുഷാഭിമാനത്തെയും യാചിക്കുന്നവർ ഗുരുത്വത്തേയും ആത്മപൂജ ഗുണങ്ങളേയു ചിന്ത ബലത്തേയും നിർദയത്വം ഐശ്വര്യത്തേയും നശിപ്പിക്കുന്നു . മറ്റുള്ളവരുടെ പ്രശംസ അഭിനന്ദനം ഇവ പിടിച്ചു പറ്റാൻവേണ്ടി, സ്വന്തം കഴിവിൽ ആത്മ വിശ്വാസമില്ലാത്തവർ, സത്യം എന്തെന്ന് അറിഞ്ഞിട്ടും അവർ 'ഖലേഷുസേവ പുരുഷാഭിമാനം.'. വിദ്യാധരൻ
Jayan varghese 2023-04-02 21:50:47
ഉത്കൃഷ്ട ജന്മങ്ങൾ അന്യനെ അംഗീകരിച്ച് ആദരിക്കുന്നു. അധമ ജന്മങ്ങൾ അപരനെ വീഴിക്കുന്നതിനുള്ള കെണി ആലോചിച്ച് സമയം കളയുന്നു. ‘ നഃ ത്വഹം കാമയേ രാജ്യ : നഃ സ്വർഗ്ഗ, നഃ പുനർ ഭവ : കമായേ ദുഃഖ തപ്താനാം , പ്രാണിനാ മാർത്തി നാശനം ! ‘ രാജ്യവും, സ്വർഗ്ഗവും, മുക്തിയും ഞാൻ ആഗ്രഹിക്കുന്നില്ല. ( മനുഷ്യൻ ഉൾപ്പടെയുള്ള ) സർവ്വ പ്രാണികളുടെയും ദുഃഖം അകറ്റുന്നതിനുള്ള ഭാഗ്യം ഉണ്ടാവണം എന്നതാണ് എന്റെ കാമ്യമായ ജീവിതം. - രാജർഷി ദന്തിദേവൻ.
Jayan varghese 2023-04-02 22:07:14
സോറി. രാജർഷി ‘ രന്തിദേവൻ ‘ എന്ന് തിരുത്തി വായിക്കാൻ അപേക്ഷ. ജയൻ വർഗീസ്.
വിദ്യാധരൻ 2023-04-03 04:29:46
"ലോകേഷു നിർദ്ധനോദുഃഖി ഋണഗ്രസ്ത സ്തതോതികം താഭ്യാം രോഗയുതോദുഃഖി തേഭ്യോ ദുഃഖി കുഭാര്യകഃ " (സൂക്തിമുക്താവലി ) ലോകത്തിൽ കൂടുതൽ ദുഖിതർ ദരിദ്രനാണ് . കടബാധ്യതയേറിയവൻ അതിൽ കൂടുതൽ ദുഃഖിതനാണ് . രോഗി അതിലേറെ ദുഖിതനാണ്. സുചരിതയല്ലാത്ത ഭാര്യയുള്ളവൻ അതിലും ദുഖിതാണത്രേ. അങ്ങനെ ദുഃഖമയമായ മാനുഷീക ജീവിതത്തിന്റെ ദുഃഖം പാടെ അകറ്റണം എന്ന രാജർഷി രന്തിദേവന്റെ മോഹം അൽപ്പം കടുത്തതായിപോയില്ലേ? സ്വർഗ്ഗവും മുക്തിയും എന്ത് കുന്തമാണെന്ന് എനിക്കറിയാത്തതുകൊണ്ട് . ഞാൻ മൗനം അവലംബിക്കാൻ പോകുന്നു വിദ്യാധരൻ
Jayan varghese 2023-04-03 12:50:18
ഭാരതീയ ദാർശനികതയുടെ സൂര്യ തേജസായ രാജർഷി രന്തിദേവനെ തിരുത്താൻ ഒരു വിദ്യാധരൻ വന്നിരിക്കുന്നു? യുക്താ ഹാര വിഹാരസ്യ, യുക്ത ചേഷ്ടസ്യ കർമ്മാസു, യുക്ത സ്വാപ്നാവ ബോധസ്യ, യോഗോ ഭവതി ദുഃഖഹോ : ( ഭഗവത് ഗീത. ) യുക്തമായ ആഹാരം, യുക്തമായ വിഹാരങ്ങൾ, യുക്തമായ മനോഭാവങ്ങൾ, യുക്തമായ കർമ്മങ്ങൾ, യുക്തമായ ഉറക്കം, യുക്തമായ ബോധാവസ്ഥ. ഇവയൊക്കെത്തന്നെയാണ് ദുഃഖം അകറ്റി മുക്തി എന്ന സ്വർഗ്ഗം നേടുന്നതിനുള്ള യോഗ മാർഗ്ഗങ്ങൾ എന്നറിയുക. ( ഇത് കുന്തവും കുടച്ചക്രവും ഒന്നുമല്ല എന്ന് കൂടി അറിഞ്ഞിരിക്കുന്നതും നല്ലതു തന്നെ.) ഏതായാലും ഞാൻ അവസാനിപ്പിക്കുന്നില്ല. മുക്തിയും സ്വർഗ്ഗവും തേടിയുള്ള അന്വേഷണം മനുഷ്യ രാശിക്കൊപ്പം തുടരാൻ തന്നെയാണ് തീരുമാനം. ജയൻ വർഗീസ്.
വിദ്യാധരൻ 2023-04-04 04:07:56
അർജുനനും ദുഃഖത്തിൽ നിന്ന് മുക്തി നേടാൻ പല മാർഗ്ഗങ്ങളും ആരാഞ്ഞെങ്കിലും അതിന് അറുതി വരുത്തുന്ന ഒന്നിനേയും കണ്ടെത്താൻ കഴിഞ്ഞില്ല. "നഹി പ്രപശ്യാമി മമാ പനുദ്യാത് യച്ഛോകമുച്ഛോഷണമിന്ദ്രിയാണം അവാച്യ ഭൂമാവാസപത്നമൃദ്ധം രാജ്യം സുരാണമപി ചാധിപത്യം " (ശ്രീമദ് ഭഗവദ്ഗീത - സാംഖ്യയോഗം -8 ) ഭൂമിയിൽ ശത്രുക്കളില്ലാത്തതും സമ്പൽസമൃദ്ധവുമായ രാജ്യമോ അഥവാ ഇന്ദ്രപദവിതന്നെയുമോ ലഭിക്കുമെന്നിരിക്കട്ടെ, എന്നാലും എന്റെ ഇന്ദ്രിയങ്ങളെ ചുട്ടെരിക്കുന്ന ദുഖത്തിന് അറുതി വരുത്തുന്ന ഒന്നിനേയും ഞാൻകാണുന്നില്ല . സുഖദുഃഖങ്ങൾ ലാഭനഷ്ടങ്ങൾ ജയാപജയങ്ങൾ എന്നീ ദ്വന്ദങ്ങൾ ബുദ്ധിയുടെയും മനസ്സിന്റെയും ശരീരത്തിന്റെയും തലങ്ങളിൽ ഉണ്ടാകുന്ന അനുഭവങ്ങളാണ് . "ഭാരതീയ ദാർശനികതയുടെ സൂര്യ തേജസായ രാജർഷി രന്തിദേവനെ തിരുത്താൻ ഒരു വിദ്യാധരൻ വന്നിരിക്കുന്നു?" എന്നത് ബാലിശമായ ഒരു പ്രതികരണമായതുകൊണ്ട് മറുപടി എഴുതുന്നില്ല . എങ്കിലും നിശ്ചയദാർഢ്യമോ ഏകാഗ്രതയോ ഇല്ലാതെ "മുക്തിയും സ്വർഗ്ഗവും തേടിയുള്ള അന്വേഷണം" ശരിയാകുമെന്ന് തോന്നുന്നില്ല . വിദ്യാധരൻ
Jayan varghesa 2023-04-04 14:52:25
വില്ലാളി വീരനും, വീര ശൂര പരാക്രമിയുമായ അർജ്ജുനന് പോലും സംസാര സാഗര പ്രലോഭനങ്ങളിൽ നിന്ന് മുക്തി നേടാനാകുന്നില്ലെങ്കിൽ പാവം വിദ്യാധരന്റെ ആധി ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എങ്കിലും അർജ്ജുന വേദന അവസാന വാക്കായി അംഗീകരിച്ച് ആവലാതിപ്പെടുന്ന വിദ്യാധരന് തന്റെ അന്വേഷണം തുടരാവുന്നതേയുള്ളു : “ മാതർ മേദിനീ, താത മാതുര സഖേ, തേജ : സുബന്ധോ ജല, ഭ്രാതർ വ്യോമ നിബദ്ധ ഏവ വേതാ - മന്ത്യ : പ്രാണാമാഞ്ജലി : യുഷ്മത്‌ സംഗവരോപ ജാത സുകൃത - സ്‌പാരസ്ഫുരന്നിർമ്മല - ജ്ഞാനോപാത്ത സമസ്ത മോഹ മഹിമാ ലീയേ പര ബ്രാഹ്മണി !” ( ഭർത്തൃഹരി ) മാതാവായ ഭൂമിദേവി, താതനായ വായുദേവാ, സഖാവായ സൂര്യദേവാ, ബന്ധുവായ ജലദേവാ, സഹോദരനായ ആകാശമേ, നിങ്ങൾക്കെല്ലാം എന്റെ പ്രണാമം. നിങ്ങളുടെയെല്ലാം സമ്പർക്കം കൊണ്ടുണ്ടായ പുണ്യങ്ങൾ അനുഭവിച്ച് വിപുലവും, നിർമ്മലവുമായ ജ്ഞാനം കൊണ്ട് എല്ലാ മോഹ ജാലങ്ങളെയും അതിജീവിച്ച് ഞാൻ പരമമായ പരബ്രഹ്മത്തിൽ ലയിക്കുകയാകുന്നു. ഇതാണ് മുക്തി മാർഗ്ഗം ഒന്ന് പരീക്ഷിച്ചു നോക്കൂ വിദ്യാധര സുഹൃത്തേ? ജയൻ വർഗീസ്.
K.G. Rajasekharan 2023-04-04 15:10:51
"വിപുലവും, നിർമ്മലവുമായ ജ്ഞാനം കൊണ്ട്" (Jayan Vargheese Sir) അല്പജ്ഞാനം ആപൽക്കരം. ഓരോരുത്തർ അവരവരുടെ അറിവ് പ്രദർശിപ്പിക്കുന്നു. ഒന്നും പൂർണ്ണമല്ല. അതുകൊണ്ടു കഴിയുന്നതും കാര്യങ്ങൾ മനസ്സിലാക്കി സ്നേഹത്തോടെ മുന്നോട്ടു പോകുക. സ്പർദ്ധ വളർത്തരുത്. കുറച്ചുകാലമായി ഇ- മലയാളി പതിവായി വായിക്കുന്ന ഒരാളാണ്. എന്റെ വിനീതമായ അഭിപ്രായംപറഞ്ഞുവെന്നു മാത്രം.
വിദ്യാധരൻ 2023-04-04 16:45:46
‘സ്പർദ്ധ വളർത്തരുതെന്ന’ വിനീതമായ അഭ്യർത്ഥനതന്നെ “അഹം ” എന്ന ഭാവത്തിൽ നിന്ന് മുക്തി നേടാൻ ശ്രമിക്കുന്നവർക്ക് കിട്ടുന്ന ഒരു വെളിപാടാണ്. അറിവ് - “നാമിങ്ങ് അറിവതൽപ്പം എല്ലാം ഓമനേ ദേവ സങ്കല്പം “ (കുട്ടിയും തള്ളയും - ആശാൻ ) . വിദ്യാധരൻ
Jayan varghese 2023-04-04 18:24:52
കെ. ജി. രാജ ശേഖരൻ എന്ന അജ്ഞാത സുഹൃത്തിന്റെ വാക്കുകളെ പൂർണ്ണ ബഹുമാനത്തോടെ ആദരിക്കുന്നു. ഈ വിഷയത്തിൽ ഇനി കമന്റുകൾ എഴുതുകയില്ല. ഇടത്തേ കരണത്തടിച്ചാൽ വലത്തേതു കാണിച്ചു കൊടുക്കുന്ന യേശുവാണ് എന്റെ റോൾമോഡൽ. വലത്തേതിലും അടിച്ചാൽ എന്ത് ചെയ്യണമെന്ന് അദ്ദേഹം പറഞിട്ടില്ല. അതുകൊണ്ട് തിരിച്ചടിക്കുന്നു എന്നേയുള്ളു. ജയൻ വർഗീസ്.
വിദ്യാധരൻ 2023-04-04 21:05:19
കെ. ജി. രാജ ശേഖരൻ എന്ന അജ്ഞാത സുഹൃത്തിന്റെ വാക്കുകളെ പൂർണ്ണ ബഹുമാനത്തോടെ ആദരിക്കുകയും യേശുവിനെ റോൾ മോഡൽ ആക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഇടത്തെ കരണത്തടിച്ചാൽ വലത്തെ കരണം കാണിക്കുകയും അതിനപ്പുറം കടന്നാൽ തിരിച്ചടിക്കും എന്നും പറയുന്നത് . ഏതൊരു മർദ്ദിതനും ആഗ്രഹിക്കുന്നത് മർദ്ദകന്റെ വീരസ്യം ആർജ്ജിക്കാനാണെന്ന നിത്യചൈതന്യയതിയുടെ വാക്കുകൾ ഇവിടെ ചേർത്തു വച്ചുവായിച്ച് ഇങ്ങനെയുള്ളവരെ നന്നാക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് . വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക