Image

ഒഐസിസി കുവൈറ്റ് യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആദ്യ ഹാര്‍ഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് (റമദാന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് -2023) മാര്‍ച്ച് 31 ന് സംഘടിപ്പിച്ചു.

വിപിന്‍ മങ്ങാട്ട് Published on 03 April, 2023
ഒഐസിസി കുവൈറ്റ് യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആദ്യ ഹാര്‍ഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് (റമദാന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് -2023) മാര്‍ച്ച് 31 ന് സംഘടിപ്പിച്ചു.

ഫഹാഹീല്‍ മില്ലേനിയം സ്റ്റാര്‍സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ആവേശോജ്വലമായ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് വിജയകിരീടം ചൂടി, വാഹിദ് വാരിയേഴ്സ് റണ്ണേഴ്സപ്പായി.

സ്‌കോര്‍ റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്  219/5 (20.0 overs), വാഹിദ് വാരിയേഴ്സ് 158/9 (20.0 overs).

ഒഐസിസി യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മനോജ് റോയിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മാനദാന ചടങ്ങുകള്‍ ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉത്ഘാടനം ചെയ്തു.

നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി എസ് പിള്ളൈ, യൂത്ത് വിങ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ജോബിന്‍ ജോസ്,ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിന്‍ മങ്ങാട്ട്, ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍,കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷംസു താമരക്കുളം,നിബു ജേക്കബ്, അനില്‍ വര്ഗീസ്, ഹരി പത്തിയൂര്‍,ചന്ദ്ര മോഹന്‍, ജോയ്സ് ജോസഫ്, അമല്‍ ഷൈജു, ജിതിന്‍ വര്ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

ഫൈനല്‍ മത്സരത്തില്‍ 62 റണ്‍സും 3 വിക്കറ്റും കരസ്ഥമാക്കി ഫൈനലിലെ താരമായ റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ടീം അംഗം ആദര്‍ശ് പറവൂര്‍ ആണ് ടൂര്‍ണമെന്റിന്റെ ബെസ്റ്റ് ബാറ്ററും ബെസ്റ്റ്  ബൗളറും. ടൂര്‍ണമെന്റ് വളരെ ഭംഗിയായി നിയന്ത്രിച്ച റിജോ പൗലോസിനും രാഹുല്‍ പാച്ചേരിക്കും ജില്ലാ കമ്മിറ്റി മൊമെന്റോ നല്‍കി ആദരിച്ചു.
ചടങ്ങില്‍ ഒഐസിസി യൂത്ത് വിങ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ബിജി പള്ളിക്കല്‍ സ്വാഗതവും വിജോ പി തോമസ് നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക