Image

പദ്മതീർത്ഥത്തിൽ വിരിഞ്ഞ ഭാഷയ്‌ക്കൊരു ഡോളർ; ഡോ.എം.വി. പിള്ളക്ക് സംതൃപ്തി

Published on 03 April, 2023
പദ്മതീർത്ഥത്തിൽ വിരിഞ്ഞ ഭാഷയ്‌ക്കൊരു ഡോളർ; ഡോ.എം.വി. പിള്ളക്ക് സംതൃപ്തി

see also: https://emalayalee.com/fokana 

ഈ ചിത്രം സംസാരിക്കുന്നു! ആത്മനിർവൃതിയുടെ അപൂർവ നിമിഷങ്ങൾ എന്നാണ് ഡോ.എം.വി പിള്ള ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 

മൂന്നു പതിറ്റാണ്ട് മുൻപ് മലയാള സാഹിത്യത്തിലെ നാല്  മഹാരഥർ  ഒത്തുകൂടിയ ഈ വേദിയിലാണ് ഭാഷക്കൊരു ഡോളർ എന്ന ആശയം പിറന്നു വീണത്. അത് വിജയകരമായി ഫൊക്കാന തുടരുന്നതിൽ ഡോ. പിള്ളക്ക് സംതൃപ്തി.   

മതവും ജാതിയും രാഷ്ട്രീയ ചായ്‌വുകളും ഇവിടെയും നാട്ടിലും  വേർതിരിവുകൾ ഉണ്ടാക്കുമ്പോൾ വടക്കേ അമേരിക്കയിലെ മലയാളികളായ നമ്മളെയെല്ലാം ബന്ധിപ്പിക്കുന്ന ഒരു ആശയത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിലയേറിയ രേഖയാണിത്.

പത്മവിഭൂഷൺ ഒഎൻവി, പത്മഭൂഷൺ എം ടി, പത്മശ്രീ സുഗതകുമാരി, പത്മശ്രീ വിഷ്ണു നാരായണൻ നമ്പൂതിരി എന്നിവരുടെ അപൂർവ സമ്മേളനം.  ഈ സമ്മേളനത്തിലാണ്  ഭാഷക്കൊരു ഡോളർ എന്ന  ആശയം രൂപം കൊണ്ടത്. അത് ഫൊക്കാന ഏറ്റെടുത്തു നടപ്പാക്കി. അതിനാൽ  'പദ്മതീർത്ഥത്തിൽ വിരിഞ്ഞ ഭാഷയ്‌ക്കൊരു ഡോളർ,' എന്ന് വിശേഷിപ്പിക്കാമെന്ന് ഡോ. പിള്ള.   അവരിൽ ഇപ്പോൾ  അവശേഷിക്കുന്നത്  എം.ടി. വാസുദേവൻ നായർ മാത്രമാണ്. 

കേരള സര്‍വ്വകലാശാല മലയാളവിഭാഗം കേന്ദ്രീകരിച്ച് പ്രവീണ്‍ രാജ് ആര്‍. എല്‍. നടത്തിയ  'മലയാള വിമര്‍ശനത്തിലെ സര്‍ഗ്ഗാത്മകത: തിരഞ്ഞെടുത്ത വിമര്‍ശകരുടെ കൃതികളെ മുന്‍നിര്‍ത്തി ഒരു പഠനം' എന്ന ഗവേഷണ പ്രബന്ധം  ആണ്  ഇത്തവണ അവാർഡ് നേടിയത് . 50,000 (അന്‍പതിനായിരം) രൂപയും പ്രശസ്തിപത്രവും ശില്പവും  അടങ്ങുന്ന പുരസ്‌കാരം ഫൊക്കാന കേരള കൺവൻഷനിൽ   സമ്മാനിച്ചു 

മൂന്നു  കാര്യങ്ങളിൽ ഭാഷക്കൊരു ഡോളർ  അതുല്യമെന്ന് ഡോ. പിള്ള വിലയിരുത്തുന്നു. ഒന്ന്,  ഈ സാംസ്കാരിക സംരംഭം ആരംഭിച്ച് ഏകദേശം 30 വർഷം പിന്നിട്ടിട്ടും ഇപ്പോഴും സജീവമാണ്. രണ്ട്, ഒരു വിദേശ മലയാളി സംഘടനയും  കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന യൂണിവേഴ്സിറ്റിയും   തമ്മിലുള്ള ആദ്യ സഹകരണ ശ്രമമാണിത്. മൂന്നാമതായി,  മുമ്പ് ഈ അവാർഡ് നേടിയ പലരും തിരൂരിലെ മലയാളം സർവകലാശാലയിൽ മുഴുവൻ സമയ അധ്യാപകരാണ്.

ഡോ. പിള്ളയും എം.ടിയും

ഭാഷയ്‌ക്കൊരു ഡോളർ പ്രോജക്ടിനെപ്പറ്റി കൊച്ചാപ്പി എഴുതിയത് ഇപ്രകാരം: '1992 ൽ  വാഷിംഗ്‌ടൺ ഡിസിയിൽ ഡോ .പാർത്ഥസാരഥി പിള്ള പ്രസിഡന്റ് ആയി നടന്ന ഫൊക്കാനയുടെ  അഞ്ചാമത്തെ അന്താരാഷ്‌ട്ര കൺവെൻഷൻ വേദിയിലായിരുന്നു ലേഖകന്റെ അരങ്ങേറ്റം. തുടർന്ന് നടന്ന എല്ലാ ഫൊക്കാന സമ്മേളനങ്ങളിലും പങ്കെടുത്തിരുന്നു എന്ന്  മാത്രമല്ല കൺവൻഷനെപ്പറ്റി  'കൊച്ചാപ്പികഥ' എന്ന പേരിൽ ആക്ഷേപ ഹാസ്യ സംവാദങ്ങളും കുറിപ്പുകളും  നിരവധിപേരെ ആകർഷിച്ച് കൊണ്ട് അരങ്ങേറി.

വാഷിംഗ്‌ടൺ ഡിസിയിൽ  നടന്ന സമ്മേളനത്തിലാണ് സാഹിത്യ സമ്മേളനങ്ങൾ ശ്രദ്ധിക്കപ്പെടുന്നത് . നിളാ  തീരത്ത് ഓ എൻ വി , സുഗതകുമാരി, കാക്കനാടൻ, വിഷ്ണു നാരായണൻ നമ്പൂതിരി , കെ എം റോയി തുടങ്ങിയവർ സമ്പന്നമാക്കിയ സാഹിത്യ നഭസിൽ ഭാഷാസ്നേഹത്തിന്റെ ഒരു വിത്ത് വിതക്കാൻ ഡോ .എം വി പിള്ള  മുന്നോട്ട് വന്നു-''ഭാഷയ്‌ക്കൊരു ഡോളർ ''.

തലമുറകളുടെ വിടവിലൂടെ വീണുടഞ്ഞ മലയാള ഭാഷയെ ചൊല്ലി വൃഥാ വിലാപം ചെയ്യാതെ ഭാഷയുടെ പനിനീരായ സാഹിത്യം പകർന്നു നുകരാൻ ഉദ്യമിച്ച് കൊണ്ട് ഡോ .പിള്ള ഭാഷാസ്നേഹികൾക്കായി സമർപ്പിച്ച കാണിയ്ക്ക സഹൃദയരായ അമേരിക്കൻ മലയാളികൾക്ക്  ഉണർവിന്റെ അനുഭവമായിരുന്നു. നൂറു ശതമാനം സാക്ഷരതയും ജ്ഞാനപീഠ പുരസ്കാരങ്ങളും നേടിയ കൈരളിക്ക് മറുനാടൻ മലയാളി ഭക്ത്യാദരപുരസ്സരം  സമർപ്പിക്കുന്ന തിരുമുൽ കാഴ്ചയായി -''ഭാഷയ്‌ക്കൊരു ഡോളർ'. നിളാ തീരത്ത് കാല്പനികതയുടെ പടവുകൾക്കപ്പുറം  കഴുത്തിൽ ഹൃദയ സ്പന്ദന പരിശോധിനിക്കൊപ്പം ഹൃദയത്തിൽ ഭാഷാ  സ്നേഹത്തിന്റെ കറ  തീർന്ന പ്രതിപത്തിയും ഭാഷയോടുള്ള നിഷ്കളങ്കമായ ഭക്തിയും പ്രകടിപ്പിച്ചുകൊണ്ട് കൺവൻഷനിലാകെ പ്രഭപരത്തി  ഡോ.എം വി പിള്ള . ചാരുതയാർന്ന അവതരണത്തിലൂടെ, പരിചയപ്പെടുത്തലുകളിലൂടെ അദ്ദേഹം ആസ്വാദകരുടെ മനം കവർന്നു.  

അന്നത്തെ സാഹിത്യ സമ്മേളനം കണ്ടാണ് എഴുത്തുകാരനാകാൻ മോഹം തോന്നിയതെന്നും എഴുതിത്തുടങ്ങിയതെന്നും സാഹിത്യകാരൻ  സി.എം.സി. പറഞ്ഞിട്ടുണ്ട്.

1992 ജൂലൈ 9  മുതൽ 13 വരെ തീയതികളിൽ നടന്ന സമ്മേളനം ഒരു കേരള സാഹിത്യ വേദി തന്നേയായിരുന്നു!'  

കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളില്‍ നിന്നും അയച്ചുകിട്ടിയ മലയാളഭാഷയേയും  സാഹിത്യത്തെയും സംബന്ധിച്ച  ഗവേഷണ പ്രബന്ധങ്ങളില്‍ നിന്നാണ്  ഇപ്രാവശ്യം പുരസ്‌കാരം കിട്ടിയ പ്രബന്ധം തെരഞ്ഞെടുത്തതേൻ ഫൊക്കാന ഭാരവാഹികൾ പറഞ്ഞു. കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. (ഡോ.) വി. രാജീവ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ പ്രൊഫ. (ഡോ.) പി. എസ്. രാധാകൃഷ്ണന്‍,  ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ പ്രൊഫ. ഡോ. എ. ഷീലാകുമാരി  എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.

പുരസ്‌കാരം വിതരണത്തിനു   ട്രസ്റ്റീ  ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തനും മുന്‍ പ്രസിഡന്റും ഭാഷയ്‌ക്കൊരു ഡോളര്‍ കോര്‍ഡിനേറ്ററുമായ  ജോര്‍ജി വര്‍ഗീസും നേതൃത്വം നൽകി. 
 
കേരളാ യൂണിവേഴ്‌സിറ്റി  ആണ് ഫോക്കാനയ്ക്കുവേണ്ടി ഈ പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നത്.  ഒരു സര്‍ക്കാര്‍ സംവിധാനം  ഒരു പ്രവാസി സംഘടനയ്ക്ക് വേണ്ടി ഒരു  വലിയ പദ്ധതി  ഏറ്റെടുത്തു ചെയ്യുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്. ഇന്നും ഇത്  മുടങ്ങാതെ കേരളാ  യൂണിവേഴ്‌സിറ്റി ചെയ്യുന്നതായി  ട്രസ്റ്റീ  ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍  ഭാഷക്കൊരു ഡോളര്‍ കോര്‍ഡിനേറ്റര്‍  ജോര്‍ജി വര്‍ഗീസ് , ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍  സണ്ണി  മറ്റമന,  ട്രസ്റ്റീ സെക്രട്ടറി എബ്രഹാം ഈപ്പന്‍,  ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് ആയ പോള്‍ കറുകപ്പള്ളില്‍, മാധവന്‍ നായര്‍, സജിമോന്‍ ആന്റണി ,ജോജി തോമസ് , ടോണി കല്ലുകാവുങ്കൻ  എന്നിവര്‍ അറിയിച്ചു.

ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാര'ത്തിന്  അര്‍ഹനായ  പ്രവീണ്‍ രാജിനെ  ഫൊക്കാനാ  പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കല ഷഹി, ട്രഷര്‍ ബിജു ജോണ്‍,   ഭാഷയ്‌ക്കൊരു ഡോളര്‍ കോര്‍ഡിനേറ്റർ   ജോര്‍ജി വര്‍ഗീസ്,ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍  സണ്ണി  മറ്റമന,  ട്രസ്റ്റീ സെക്രട്ടറി എബ്രഹാം ഈപ്പന്‍,  ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് ആയ പോള്‍ കറുകപ്പള്ളില്‍, മാധവന്‍ നായര്‍, സജിമോന്‍ ആന്റണി ,ജോജി തോമസ്   തുടങ്ങിയവർ അഭിനന്ദിച്ചു.

see also

ജോണ്‍ ബ്രിട്ടാസ് മികച്ച പാര്‍ലമെന്റേറിയനെന്ന് ശശി തരൂര്‍ എംപി

നഴ്‌സിങ്ങിനൊപ്പം ശാസ്ത്ര സാങ്കേതിക മേഖലക്കും ഫൊക്കാന പ്രോത്സാഹനം നല്‍കണം: അഡ്വ. പി. സതീദേവി

ഫൊക്കാന മാനവികതയുടെ പ്രതീകം: ഗോവ ഗവര്‍ണ്ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള

ഫൊക്കാന സാഹിത്യ അവാർഡുകൾ സമ്മാനിച്ചു 

അമേരിക്കൻ മലയാളിക്ക് ആദരവുമായി ഫൊക്കാന കൺവൻഷനിൽ മന്ത്രിമാർ, നേതാക്കൾ 

ഫൊക്കാനാ ഭാഷയ്‌ക്കൊരു ഡോളർ പുരസ്കാരം  പ്രവീൺ രാജിനു സമ്മാനിച്ചു 

ഇന്ത്യയിലും ലിഞ്ചിംഗ് വന്നു; ജനാധിപത്യ ഇൻഡക്സിൽ  പിന്നോക്കം പോയി: സ്പീക്കർ ഷംസീർ 

Join WhatsApp News
മലയാളി 2023-04-05 13:36:39
മുംബൈയിൽ ഫൊക്കാന ചാപ്ടർ രൂപീകരിച്ചപ്പോൾ ഫ്‌ലോറിഡയിൽ വാഹനമിടിച്ച് അവശനിലയിലായ അശ്വിന്റെ പിതാവിന് പതിനായിരം ഡോളർ കൊടുത്തു എന്ന് വാർത്ത കണ്ടു. പക്ഷെ പണം കിട്ടിയിട്ടില്ല എന്ന് കുടുംബം പറയുന്നു. പണം കൊടുക്കാതെ കൊടുത്തു എന്ന അവകാശപ്പെട്ടത് ഒരു സംഘടനക്കും ഭൂഷണമല്ല. അത് അമേരിക്കൻ മലയാളിക്ക് തന്നെ നാണക്കേടാണ്.
Vayanakkaran 2023-04-05 21:54:17
ഇത് വളരെ ഗുരുതരമായ ഒരു ആരോപണമാണ്. ഫൊക്കാനയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികൾ വിശദീകരണം നൽകണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക