Image

മോദിയുടെ വിദ്യാഭ്യാസയോഗ്യത (ലേഖനം: സാം നിലമ്പള്ളില്‍)

Published on 04 April, 2023
മോദിയുടെ വിദ്യാഭ്യാസയോഗ്യത (ലേഖനം: സാം നിലമ്പള്ളില്‍)

ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയാണ്  അദ്ദേഹത്തെപറ്റി മറ്റൊരു അപവാദവും പറയാനില്ലത്തതുകൊണ്ട് ചില കുറ്റിച്ചൂലുകള്‍  ആരോപപിച്ചുകൊണ്ടിരിക്കുന്നത്. ഡല്‍ഹി ഭരിക്കുന്ന ഒരു മനുഷ്യന്‍  കുറെ നാളുകളായി ഈ വിഷയെത്തെപറ്റി ഗവേഷണം നടത്തികൊണ്ടിരിക്കുകയായിരുന്നു.  കോടതിയുടെ സമയം നഷ്ടപ്പെടുത്തിതിന് ഇയാളെ 25000 രൂപ ശിക്ഷിച്ചിരിക്കയാണ്. ഗുജറാത്തിലെ ജഡ്ജിമാരെല്ലാം ബി ജെ പി ക്കാരാണ് എന്ന ന്യായമാണ് അവസാനം ഇയാള്‍ കണ്ടുപിടിച്ചിരിക്കുന്നത്.

ഒരു വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യതയല്ല അയാളുടെ ഭരണമികവാണ് പരിഗണിക്കേണ്ടത്. നെഹ്‌റു ഇംഗ്‌ളണ്ടില്‍ പഠിച്ച് നല്ല വിദ്യാഭ്യാസം കൈവരിച്ചവനായിരുന്നു. പക്ഷേ, എന്തുഗുണം ?  അദ്ദേഹം കാട്ടിക്കൂട്ടിയ മണ്ടത്തരങ്ങളുടെ ഫലം രാജ്യം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു. പാകിസ്ഥാന്‍ സ്വതന്ത്രമായതിന്റെ പിറ്റേന്ന് അവരുടെ കൂലിപട്ടാളം കാഷ്മീരില്‍ ഇരച്ചുകയറിയപ്പോള്‍ ഇന്‍ഡ്യന്‍ സേനയെ അങ്ങോട്ടയക്കാന്‍ മടിച്ചുനിന്ന നെഹ്‌റു അവസാനം പട്ടേലിന്റെ നിര്‍ബന്ധപ്രകാരമാണ് തീരുമാനം എടുത്തത്. ഇന്‍ഡ്യന്‍ സൈന്യം കാഷ്മീരില്‍ എത്തിയപ്പോള്‍  പിടിച്ചുനില്‍ക്കാനാകാതെ പക്കികള്‍ ജീവനുകൊണ്ട് ഓടുകയായിരുന്നു. ഏതാനും ദിവസങ്ങള്‍കൊണ്ടാണ് സൈന്യം ഇപ്പോള്‍ ഇന്‍ഡ്യുടെ കൈവശമുള്ള പ്രദേശം പിടിച്ചെടുത്തത്. ഒരാഴ്ച്ചകൂടി യുദ്ധംചെയ്തിരുന്നെങ്കില്‍ കാഷ്മീര്‍ മുഴുവനായി നമുക്ക് കിട്ടുമായിരുന്നു. എങ്കില്‍ ഇന്നുകാണന്ന കാഷ്മീര്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. ഇന്‍ഡ്യന്‍ സൈന്യം പാക്കികളെ ഓടിച്ചുകൊണ്ടിരുന്നപ്പോളാണ് നെഹ്‌റു പ്രശ്‌നപരിഹാരത്തിനെന്നുപറഞ്ഞ്  യു എന്നിനെ സമീപിക്കുന്നത്. സ്വാഭാവികമായി യു എന്‍ വെടിനിറുത്താന്‍ ആവശ്യപ്പെട്ടു. അങ്ങനെ കാഷ്മീറിന്റെ പകുതി പാക്കിസ്ഥാന്റെ കൈവശമായി. എങ്ങനെയുണ്ട് വിദ്യാസമ്പന്നനായ നെഹ്‌റുവിന്റെ ബുദ്ധി.

സോവ്യറ്റ് റഷ്യയും ചൈനയും സന്ദര്‍ശ്ശിച്ച് കമ്മ്യൂണിസത്തിന്റെ പുറംപൂച്ചുകള്‍കണ്ട് മനംമയങ്ങിയ നെഹ്‌റു  സോഷ്യലിസമാണ് ഇന്‍ഡ്യക്ക് അനുയോജ്യമായ ഭരണക്രമമെന്ന്  തെറ്റിദ്ധരിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരയും അതേമാര്‍ഗംതുടര്‍ന്നു. ഇന്ദിര സ്വയംസംരക്ഷണത്തിന് സോഷ്യലിസം കുറെക്കൂടി കടുപ്പത്തില്‍ നടപ്പിലാക്കി അഞ്ച് സ്വകാര്യബാങ്കുകള്‍ ദേശവല്‍കരിച്ചു. കുറെയേറെ കുറ്റങ്ങള്‍ ഇന്ദിരയെപറ്റി പറയാനുണ്ടെങ്കിലും അവര്‍ ധീരമായ നിലപാടുകള്‍ എടുക്കാന്‍ കഴിവുള്ളവളായിരുന്നു. ബംഗ്‌ളാദേശിനെ മോചിപ്പിക്കാന്‍ അവരെടുത്ത തീരുമാനം മാത്രംമതി അവരുടെ ഭരണമികവ് തെളിയിക്കാന്‍.

നെഹ്‌റു ചെയ്ത മറ്റൊരു തെറ്റാണ് ഇന്‍ഡ്യക്ക് കിട്ടുമായിരുന്ന യു എന്‍ സെക്യൂറിറ്റി കൗണ്‍സില്‍ അംഗത്വം സുഹൃത്തായ ചൈനക്ക് ദാനം ചെയ്തത്.  ഇപ്പോള്‍ ഇന്‍ഡ്യയുടെ അംഗത്വത്തിന് പാരവെയ്ക്കുന്നത് അതേ ചൈനതന്നെയാണ്. ചൈന ടിബറ്റ് കീഴടക്കി അവരുടെ പ്രവിശ്യയാക്കിയപ്പോള്‍ നെഹ്‌റു അതിനെ അംഗീകരിക്കയാണ് ചെയ്തത്. ഇന്‍ഡ്യ- ടിബറ്റ് അതിര്‍ത്തിയിലെ ചില പ്രദേശങ്ങളാണ്   അവരുടേതാണന്ന് അവകാശപ്പെട്ട് ചൈനയിപ്പോള്‍ അതിക്രമിച്ചു കയറുന്നത്. ഇതെല്ലാം വിദ്യാസമ്പന്നനായിരുന്ന നെഹ്‌റുവിന്റെ മണ്ടത്തരങ്ങള്‍. 

 ഇന്ദിര ചെയ്ത വിഢിത്തമായിരുന്നു ബ്‌ളൂസ്റ്റാര്‍ ഓപ്പറേഷന്‍. ഭിന്ദ്രന്‍വാലയെന്ന ഖാലിസ്ഥാന്‍ തീവ്രവാദിയെ പിടികൂടാന്‍ സിക്കുകാരുടെ പുണ്യക്ഷേത്രമായ ഗോള്‍ഡന്‍ ടെമ്പിളിലേക്ക് പട്ടാളം ഇരച്ചുകയറിയത് സിക്ക് സമൂഹത്തെ മൊത്തത്തില്‍ വേദനിപ്പിച്ച ഒന്നായിരുന്നു. (തന്റെ രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ ഭിന്ദ്രന്‍വാലയെ വളര്‍ത്തിയതും ഇന്ദിര തന്നെയായിരുന്നു.) ഭിന്ദ്രന്‍വാലയെ പട്ടാളം കാലപുരിക്കയച്ചെങ്കിലും അതിന്റെ അനന്തരഭലമായിട്ട് ഇന്ദിരക്ക് സ്വജീവന്‍ ബലികഴിക്കേണ്ടിവന്നു. ഒഴിവാക്കാമായിരുന്ന ദുരന്തം.അവരുടെ മരണശേഷം ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ 3000 സിക്കുകാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഗുജറാത്ത് കലാപത്തെപറ്റി കണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക്  മൂവായിത്തില്‍പരം നിരപരാധികളായ സിക്ക്മതവിശ്വാസികളുടെ കൊലപാതകത്തെപറ്റി എന്താണ് പറയാനുള്ളത്. കോണ്‍ഗ്രസ്സുകാര്‍ അരങ്ങേറിയ കൂട്ടക്കൊലപാതകമാണ് ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ജീവന്‍ ഇപ്പോഴും തുടിക്കാന്‍ കാരണം. ഇന്ദിരക്കുശേഷം പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി ഡല്‍ഹിയിലെ കൂട്ടക്കൊലക്ക് ഉത്തരവാദിയാണ്.

പ്‌ളെയിന്‍ ഓടിച്ചുനടന്നിരുന്ന രാജീവിന്റെ ആദ്യനാളുകളിലെ ഭരണംകണ്ട രാഷ്ട്രീയ നിരീക്ഷകര്‍ അദ്ദേഹത്തിന്റെ കഴിവനെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവും ഇരുത്തംവന്ന രാഷ്ട്രീയക്കാരന്റേതുപോലായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ രാജീവ് ഒരു തിരുമണ്ടനെപ്പോലെ പെരുമാറാന്‍ തുടങ്ങി. അതിന്റെ കാരണം പിന്നീടാണ് വെളിപ്പെട്ടത്. ആദ്യകാലങ്ങളില്‍ അദ്ദേഹത്തെ ഉപദേശിച്ചുകൊണ്ടിരുന്നത് രാഷ്ട്രീയ ചാണക്യനായ നരസിംഹ റാവു യിരുന്നു. പിന്നീട് റാവുവിനെ മറ്റി സിനിമ നടനും രാജീവിന്റെ സുഹൃത്തുമായ അമിതാഭ് ബച്ചെനെ ഉപദേശകനായി നിയമിച്ചു. മണ്ടത്തരങ്ങളുടെ ഒരു ഘോഷയാത്രയാണ് പിന്നീട് കണ്ടത്. ശ്രീലങ്കയിലേക്ക് പട്ടാളത്തെ അയച്ച് അവിടുത്തെ തമിഴവംശജരെ കുരുതികഴിച്ച രാജീവിന് അതിന്റെ ഫലം അനുഭവിക്കേണ്ടിവന്നു. തമിഴരും സിഖുകാരും അവരുടെ വംശത്തിന്റെ നിലനില്‍പിനുവേണ്ടി ജീവന്‍പോലും ബലികഴിക്കാന്‍ തയ്യാറുള്ളവരാണ്. അവരുടെ വംശ അഭിമാനത്തെയാണ് ഇന്ദിരയും രാജീവും നോവിച്ചത്. അതിന്റെ ഫലം അവര്‍ അനുഭവിക്കയും ചെയ്തു. രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ബലികഴിച്ചവരാണെന്ന്  ചരിത്രം ഇവരെ വാഴ്ത്തില്ല. 

ഇനി ഭരണാധികാരികളുടെ വിദ്യാഭ്യാസ യോഗ്യതയെപറ്റി പറയാം. ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റു വലിയ വിദാ്യഭ്യാസ യോഗ്യത ഉള്ളവനായിരുന്നു. ഇന്ദിരയും രാജീവും ഇംഗ്‌ളണ്ടില്‍ പഠിക്കാന്‍ പോയെങ്കിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ല. (നമ്മുടെ സുന്ദരക്കുട്ടപ്പന്‍ രാഹുല്‍ഗാന്ധി കേംബ്രിജിലെ വരാന്തയില്‍കൂടി നടന്നതല്ലാതെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ല.) രാജീവ് പിന്നീട് പൈലറ്റായിട്ട് ജോലി നേടുകയായാരുന്നു.. ഇന്ദിരയുടെ മരണശേഷം ദിശാബോധം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സുകാര്‍ക്ക് നെഹ്‌റു കുടുംബത്തിലെ ഒരു അംഗത്തെ വേണമായിരുന്നു പാര്‍ട്ടിയെ നയിക്കാന്‍. വിമാനം ഓടിച്ചുനടന്ന രാജീവിനെ പിടിച്ചുവലിച്ച് പ്രധാനമന്ത്രി ആക്കിയത് അങ്ങനെയാണ്. 

ഇന്ദിരയുടെ മരണത്തില്‍ ദുഃഖിതരായ ഇന്‍ഡ്യന്‍ജനത നാലില്‍ മൂന്ന് ഭൂരിപക്ഷത്തെടെയാണ് മകന്‍ രാജീവിനെ ഭരണത്തിലേറ്റിയത്. നല്ലൊരു ഭരണാധികാരിക്ക് രാജ്യത്തിനുവേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യാന്‍ കിട്ടിയ അവസരം രാജീവ് ദുരുപയോഗിക്കായാണ് ചെയ്തത്. മുസ്‌ളീം സമുദായത്തില്‍ നിലനിന്നിരുന്ന മുത്തലാഖ് എന്ന ദുരാചാരം ഭരണഘടന പ്രകാരം അനുവദനിയമല്ലെന്ന് വിധിച്ച സുപ്രീംകോടതിവിധി മറികടക്കാന്‍ പുറപ്പെടുവിച്ച്  ഓര്‍ഡിനന്‍സ് പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് അദ്ദേഹം പുനഃസ്ഥാപിച്ചു. മുസ്‌ളീം പുരുഷന്മാര്‍ക്ക് ഭാര്യമാരെ ഒന്ന് രണ്ട് മൂന്ന് എന്ന് തലാക് ചൊല്ലി ഉപേക്ഷിക്കുന്ന ദുരാചാരമാണ് മുത്തലാക്ക്. പിന്നീടുവന്ന കോണ്‍ഗ്രസ്സും പ്രതിപക്ഷ കൂട്ടായ്മകള്‍ക്കും മുത്തലാക്ക് നിരോധിക്കാനുള്ള ധൈര്യം ഉണ്ടായില്ല. അവസാനം കേജരിവാള്‍ ആരോപിക്കുന്നതുപോലെ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത നരേന്ദ്ര മോദി വേണ്ടിവന്നി മുസ്‌ളീം സ്ത്രീകളെ രക്ഷിക്കാന്‍. മുത്തലാക്ക് നിരോധിച്ച മോദിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും വോട്ടുനല്‍കി വിജയിപ്പിച്ചുകൊണ്ടിരിക്കുന്നത് വടക്കേ ഇന്‍ഡ്യയിലെ മുസ്‌ളീം സ്ത്രീകളാണ്.

നല്ലൊരു ഭരണാധികാരി ആയിരിക്കാന്‍ വിലയ വിദ്യാഭ്യാസമൊന്നും ആവശ്യമില്ല. ദീര്‍ഘദൃഷ്ടിയും ദിശബോധവും രാജ്യസ്‌നേഹവുമുള്ള ആര്‍ക്കും രാഷ്ട്രത്തെ നേര്‍വഴിക്ക് നയിക്കാനാകും. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യ പുരോഗതിലേക്ക് മുന്നേറുകയാണ്. ഇത് മനസിക്കാത്തത് അവസരവാദികളും രാജ്യവിരുദ്ധരും കാപട്യക്കാരുമായ രാഷ്ട്രീക്കാരും കണ്ണും ചെവിയും ബുദ്ധിയും അടച്ചുവച്ചിരിക്കുന്ന ചില മലയാളികളും മാത്രമാണ്.

സാം നിലമ്പള്ളില്‍ 
samnilampallil@gmail.com

Join WhatsApp News
Hi Shame 2023-04-04 14:44:38
Why are you comparing with Rajeev Gandhi and he was very educated man besides his pilot training?
Shameless. 2023-04-05 01:43:07
What Degree he has got and from which University?
Wikipedia 2023-04-05 02:31:21
Despite his support, Rajeev Gandhi failed end-of year exam. and left Trinity in 1065 without a Degree. In 1966 he began a course in Mechanical Engineering at Imperial College , London, but also failed to complete it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക