HOTCAKEUSA

സാഹോദര്യത്തിന്റെ വിളംബരമായി അല്‍ഹസ സനയ്യാ യൂണിറ്റിന്റെ ഇഫ്ത്താര്‍ സംഗമം.

Published on 04 April, 2023
സാഹോദര്യത്തിന്റെ വിളംബരമായി അല്‍ഹസ സനയ്യാ യൂണിറ്റിന്റെ ഇഫ്ത്താര്‍ സംഗമം.

അല്‍ ഹസ്സ: പ്രവാസലോകത്തെ ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും ഊഷ്മളത പകര്‍ന്ന്, നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ സനയ്യാ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇഫ്ത്താര്‍ സംഗമം വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു.

സനയ്യ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വെച്ച് അല്‍ഹസ്സ മേഖല കമ്മിറ്റി അംഗം  അംഗം സുനില്‍ വലിയാട്ടിന്റെ അദ്ധ്യക്ഷതയിലും, സനയ്യ യൂണിറ്റ് സെക്രട്ടറി വേലൂ രാജന്റെയും, പ്രസിഡന്റ് ഷമിലിന്റെയും നേതൃത്വത്തിലും നടന്ന ഇഫ്താര്‍ സംഗമത്തില്‍, നവയുഗം നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പടെ അനവധി പ്രവാസി തൊഴിലാളികള്‍  പങ്കെടുത്തു.

നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റി സെക്രട്ടറി ഉണ്ണി മാധവം, കേന്ദ്രകമ്മിറ്റി അംഗം ലത്തീഫ് മൈനാഗപ്പള്ളി, ശോഭാ യൂണിറ്റ് സെക്രട്ടറി നിസാര്‍ പത്തനാപുരം, മസോറിയ യൂണിറ്റ് സെക്രട്ടറി നാസര്‍ കൊല്ലം, കൊളബിയ യൂണിറ്റ് സെക്രട്ടറി അന്‍സാരി തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക