Image

മറക്കാനാവാത്ത എൻ്റെ കല്യാണ ദിനം (കഥ: രേഷ്മ ലെച്ചൂസ്)

Published on 04 April, 2023
മറക്കാനാവാത്ത എൻ്റെ കല്യാണ ദിനം (കഥ: രേഷ്മ ലെച്ചൂസ്)

വിവാഹജീവിതം തുടങ്ങുന്നതിന് മുന്നേ ഒരായിരം സ്വപ്നങ്ങൾ നെയ്തു കൂട്ടും ഞാൻ മാത്രം അല്ല എല്ലാവരും തന്നെ.

ഓർക്കുവാൻ ഇമ്പമുള്ളതും ടെൻഷൻ ആയ ദിവസം എന്താണെന്ന് ചോദിച്ചാൽ എന്റെ കല്യാണ തലേന്ന് ആണെന്ന് പറയും. അത്രക്കും എന്താ പറയുക. വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല എന്നതാണ് സത്യം. വളരെ മോശമായിരുന്നു എന്റെ വീട് കണ്ടാൽ തന്നെ ആർക്കും ഇഷ്ടം ആകില്ല അത്രക്കും മോശം. അതിന് ഇടക്ക് എങ്ങനെയോ മാര്യേജ് ഡേറ്റ് ഒക്കെ ഫിക്സ് ആയി.

അപ്പോൾ ടെൻഷൻ വീടിന്റെ കാര്യം ഓർത്തിയിട്ട് ആയിരുന്നു. ആ സമയത്ത് അടുത്ത വീട്ടിൽ കോൺട്രാക്ട് വർക്ക്‌ എടുത്തു ചെയ്യുന്ന ചേട്ടനോട് പോയി അമ്മ കാര്യം പറഞ്ഞു. മുൻസിപ്പാസിറ്റിയിൽ നിന്ന് വീട് പുതുക്കി പണിയാൻ ഉള്ള പണം പാസ്സ് ആയിരുന്നു അത് കിട്ടാൻ താമസിക്കും. അത് കിട്ടുമ്പോൾ തന്നാൽ മതി എന്ന് ആ ചേട്ടൻ പറഞ്ഞു പിറ്റേന്ന് വന്നു പണി തുടങ്ങി.

അതിലും രസം എനിക്ക് മാത്രമേ ജോലി ഉണ്ടായിരുന്നുള്ളു. ആഴ്ചയിൽ പൈസ കിട്ടുന്നത് കൊണ്ട് വീടു ചെലവ്‌ നടന്നു പോയി കൊണ്ടിയിരുന്നു. അതിൽ നിന്ന് കുറച്ചു മിച്ചം പിടിച്ചു വച്ചിട്ടുണ്ടായിരുന്നു. അത് ഞാൻ വർക്ക്‌ ചെയ്യുന്ന സ്ഥാപനത്തിന്റെ അടുത്ത്തന്നെ ബാങ്കിൽ തന്നെ അക്കൗണ്ട് എടുത്തു അതിൽ കൊണ്ട് ഡെപ്പോസിറ് ചെയ്യാൻ തുടങ്ങി. മൂന്നാഴ്ച കൂടുമ്പോൾ ചെറിയ എമൗണ്ട് ഡെപ്പോസിറ് ചെയ്യും.

ഒന്നര മാസത്തിനു ഉള്ളിൽ വീട് പണി ഏകദേശം ആയി തീർന്നു. എന്നാലും ഉണ്ടായിരുന്നു പണി. അച്ഛന് സ്റ്റോക്ക് വന്നത് കൊണ്ട് വിട്ടിൽ തന്നെ ആയിരുന്നു. അതിനിടയിൽ ആശ്വാസം പോലെ അവനും വർക്ക്‌ കിട്ടിയിരുന്നു. അനിയൻ പണിക്ക് പോയി എന്റെ മാര്യേജ് നടത്താൻ ഓഡിറ്റ്‌റ്റോറിയം നേടി നടന്നു വന്നു കഴിഞ്ഞാൽ സമയം കളയാതെ വീടിന്റെ പെയിന്റ് അടി അത് കാണുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. ചെറു പ്രായത്തിൽ തന്നെ അച്ഛന്റെ സ്ഥാനത്തു ഓടി നടന്നു പറ്റുന്നത്രയും മാര്യേജ് വിളിച്ചു. എന്റെ മാര്യേജിന്റെ അന്ന് പോലും.

ആരും ഉണ്ടായിരുന്നില്ല സഹായിക്കാൻ അവൻ എല്ലാത്തിനും ഓടി നടന്നു. എന്റെ കല്യാണത്തിന് ഒരാഴ്ച മുൻപ് എന്റെ ജോലി കളഞ്ഞു. അറിയുന്ന ഇടങ്ങളിൽ ഞാനും അമ്മയും പോയി എന്റെ മാര്യേജ് വിളിക്കാൻ പോയി. കല്യാണപെണ്ണായ ഞാൻ തന്നെ കല്യാണം വിളിക്കാൻ നടക്കുന്നത് കണ്ട് എല്ലാവർക്കും അത്ഭുതവും സഹതാപം നിറഞ്ഞ നോട്ടവും. എനിക്ക് അറിയാവുന്ന രീതിയിൽ വിളിച്ചു. അയൽ പക്കം അച്ഛനെ കൂട്ടി കൊണ്ട് പോയി വിളിച്ചു. നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അച്ഛന്.

എന്നാലും, ആ കാൽ വച്ചു നടന്നു പോയി വിളിച്ചു. പിന്നേ ടെൻഷൻ കൂടി വന്നു.
ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത ദിവസമായിരുന്നു എന്റെ വിവാഹ തലേന്ന്! എന്തെങ്കിലും അത്യാവശ്യം വന്ന് ചോദിച്ചാൽ കൊടുക്കാൻ ഒരഞ്ച് പൈസയില്ലാത്ത അവസ്ഥ. വീടിന്റെ ആധാരം കൊണ്ട് പണയം വച്ചു കിട്ടിയ പൈസക്ക് സ്വർണം വാങ്ങിച്ചു. അതും ചെരുപ്പ് പോലും ഇല്ലാതെ വെള്ളവും ഭക്ഷണവും കഴിക്കാതെ നല്ല ടാറിട്ട റോഡിൽ എന്നിട്ടും ആ പുറകെ ഓടി വാടി തളർന്ന അമ്മയുടെ മുഖം എപ്പോഴും മനസ്സിൽ ഉണ്ട്.

ആ വാങ്ങി തന്ന പൊന്ന് ഒന്നും കൈയിൽ ഇല്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ വല്ലാതെ വേദനയാണ്അതിനുമുണ്ട് പറയാൻ കഥ. ടെൻഷൻ കൊണ്ട് അമ്മയോട് ചോദിക്കും അമ്മേ! ആരെങ്കിലും എന്തെങ്കിലും ആവശ്യത്തിന് പൈസ ചോദിച്ചാൽ എന്തു ചെയ്യും??
അതോർത്തു പേടിക്കേണ്ട ആരും ചോദിക്കില്ല. അങ്ങനെ എന്നോട് സാമധാനിപ്പിക്കാൻ പറഞ്ഞെങ്കിലും അമ്മയ്ക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു. നാളെ ഓഡിറ്റോറിയത്തിനും സദ്യക്കും ഉള്ള പൈസ കൈയിൽ ഇല്ല, ദൈവം എന്തെങ്കിലും വഴി കാണിച്ചു തരും. ദൈവം കൈ വിട്ടില്ല. തലേ ദിവസവും പിറ്റേ ദിവസവും കിട്ടിയ പൈസ  ഓഡിറ്റോറിയത്തിനും സദ്യക്കും കൊടുത്തു. പിന്നെ ഉണ്ടായിരുന്ന കുറച്ചു കടങ്ങൾ അത് അമ്മടെ കൈയിൽ ഉണ്ടായിരുന്ന ഗോൾഡ് പണയം വച്ചു കൊടുത്തു.

അമ്മ വിളിച്ചു പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. മനസ്സ് ഉരുകി ദൈവത്തോട് നന്ദി പറഞ്ഞു. അമ്മയോട് എല്ലാവരും ചോദിച്ചു എന്ന് വീട് പണിയും കല്യാണവും നല്ല രീതിയിൽ എങ്ങനെ നടത്തി. സാധാരണ കുടുംബം ആയിട്ട് പോലും ഇത്രയും ഭംഗി ആയി നടത്തിയാലോ ഞങ്ങൾക്ക് പോലും ഇങ്ങനെ സാധിച്ചു എന്ന് വരില്ല. അമ്മ പറഞ്ഞു അതൊക്കെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നടന്നതാ എന്ന്. അതിലും രസം എന്താണെന്ന് വെച്ചാൽ എന്റെ കല്യാണം അറിഞ്ഞവർ വന്നു കൂടി. ആരുമില്ലാത്തർക്ക് ദൈവം തുണ. ആ ദിവസം മനോഹരമാക്കി തീർക്കാൻ വേണ്ടി ദൈവം നന്മ നിറഞ്ഞ മനുഷ്യന്മാരെ കൊണ്ട് അനുഗ്രഹിച്ചു.

മനസ്സ് അറിഞ്ഞു സഹായിച്ച ദൈവത്തിന്റെ മുഖമുള്ള നല്ല മനസ്സങ്ങളോട്... 💞💞

ഒരായിരം നന്ദി... 💞💞💞💞
ഒത്തിരി സ്നേഹം 💞💞💞

എന്റെ കഥ അല്ല ഭാവനയിൽ വിരിഞ്ഞ ഒരു കഥയോ അനുഭവമോ ആവാം 😌

Join WhatsApp News
Savitha 2023-04-06 13:09:24
നന്നായിട്ടുണ്ട് 🥰
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക