Image

ഭിന്നശേഷിക്കാരനായ   സുരേഷ് ബാബുവിനും ഭാര്യ   ശാന്തയ്ക്കും ഫൊക്കാനയുടെ കാരുണ്യം

ശ്രീകുമാർ ഉണ്ണിത്താൻ Published on 05 April, 2023
ഭിന്നശേഷിക്കാരനായ   സുരേഷ് ബാബുവിനും ഭാര്യ   ശാന്തയ്ക്കും ഫൊക്കാനയുടെ കാരുണ്യം

ഭിന്നശേഷിക്കാരനായ  സുരേഷ് ബാബുവിനും ഭാര്യ   ശാന്തയും  ഓരോ രാത്രിയും വെളുപ്പിച്ചിരുന്നത്  സർവ്വ ദൈവങ്ങളെയും വിളിച്ചായിരുന്നു. കരിക്കകത്തെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിൽ മാനം കറുക്കുബോൾ  അവരുടെ മുഖവും കറുക്കുമായിരുന്നു എന്നാൽ ഇനി അവർക്ക് പേടിക്കാനില്ല.

അമേരിക്കൻ മലയാളികളുടെ സംഘടനയുടെ  സംഘടനയായ  ഫൊക്കാന അവർക്ക്  സ്വന്തമായി  സുരക്ഷിതത്വമുള്ള  ഒരു വീട് പണിത്  നൽകി.   ഡോ . ബാബു സ്റ്റീഫനും ,  സെക്രട്ടറി കല ഷഹിയും  കൂടെ  അതിന്റെ  താക്കോൽ ദാനവും  നിർവഹിച്ചപ്പോൾ സുരേഷ് ബാബുവിന്റെയും   ശാന്തയുടെയും മുഖത്ത്  പുത്തൻ  പ്രതീക്ഷയുടെയും സ്വപ്ന സാക്ഷൽ കാരത്തിന്റെനയും  നിമിഷങ്ങൾ ആയിരുന്നു. അവരുടെ കണ്ണിൽ നിന്നും  ആനന്ദത്തിന്റെ  കണ്ണീർ പൂക്കൾ  ആ ഗ്രഹത്തെ ധന്യമാക്കി.

കഴക്കൂട്ടം , കരിക്കകം സ്വദേശികളായ സുരേഷ് ബാബുവിനും  ശാന്തക്കും  സ്വപ്ന  സാക്ഷാൽക്കരത്തിന്റെ ദിനമായിരുന്നു കഴിഞ്ഞ ദിവസം . സ്വന്തമായ ഒരു വീട് എന്ന  ആഗ്രഹം മനസ്സിലിട്ട് മുട്ടാത്ത വാതിലുകൾ ഇല്ലായിരുന്നു. അങ്ങനെയിരിക്കുബോൾ ആണ് മുൻ മന്ത്രിയും കഴക്കൂട്ടം  എം. എൽ . എ യുമായ കടകംപള്ളിൽ  സുരേന്ദ്രൻ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനുമായി  ബന്ധപ്പെടുകയും സുരേഷ് ബാബുവിന്റെ  ഫമിലിയുടെ  ദയനിയമയ  അവസ്ഥയെ പറ്റി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അവർക്ക്  ഫൊക്കാന നടപ്പിലാക്കുന്ന ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചു നൽകാമെന്ന് ഡോ . ബാബു സ്റ്റീഫൻ  ഉറപ്പു  കൊടുക്കകയും ചെയ്തു.  

വളരെ ചുരുങ്ങിയ സമയം കൊണ്ട്  വീടിന്റെ പണി തീർത്തത് .താക്കോൽ ദാനത്തിനെത്തിയ    ഡോ . ബാബു സ്റ്റീഫനേയും  സെക്രട്ടറി കല ഷഹിയെയും കടകംപള്ളിൽ  സുരേന്ദ്രൻ  എം. എൽ . എ  പൊന്നാട  അണിയിച്ചു സ്വീകരിച്ചാണ്  വേദിയിലേക്ക്  കൊണ്ട് പോയത്  . ആ  നാട് തന്നെ  ഒരു ഉത്സവ  പ്രതീതിയിൽ ആയിരുന്നു.

ഈ  അവസരത്തിൽ  പങ്കെടുത്ത   കടകംപള്ളിൽ  സുരേന്ദ്രൻ  എം. എൽ . എ വളരെ സമയ ബന്ധിതമായി മികച്ച നിലയിൽ വീട് നിർമാണം പൂർത്തിയാക്കിയതിൽ ഫൊക്കാനയെ അഭിനന്ദിച്ചു.  കഴക്കൂട്ടം മണ്ഡലത്തിൽ ഇനിയും വീടുകൾ നിർമിച്ചു നൽകാനുള്ള സന്നദ്ധത ഫൊക്കാന  അറിയിച്ചതായും  അദ്ദേഹം  അറിയിച്ചു. ഫൊക്കാനയുടെ ചാരിറ്റി  പ്രവർത്തനങ്ങൾ  ലോകത്തിനു തന്നെ ഉദാത്തമായ മാതൃകയായി മാറിക്കൊണ്ടിരിക്കുന്ന ഈ  അവസരത്തിൽ ഫൊക്കാനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നതിനൊപ്പം ഫൊക്കാനയുടെ സഹായ സന്നദ്ധതക്ക് നന്ദിയും അറിയിക്കുന്നു ചെയ്തു.

അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക സംഘടനയാണ് ഫൊക്കാന. സാംസ്കാരിക സംഘടന എന്നതിലുപരി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രത്യേക ശ്രദ്ധ നൽകുന്ന സംഘടനയാണ്. ഫൊക്കാന എല്ലാ  സംഘടനകള്‍ക്കും മാതൃകയാണെന്നും കടകംപള്ളിൽ  സുരേന്ദ്രൻ  എം. എൽ .   അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സഹജീവികളെ സഹായിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹമുള്ള പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും സെക്രട്ടറി ഡോ. കല ഷഹിയെയും  ഫൊക്കാന കുടുംബത്തോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. 

#Fokana_news

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക