Image

ലോകകേരള സഭ മേഖലാ സമ്മേളനം; സൗദി അറേബ്യയില്‍ സെപ്റ്റംബറില്‍, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

Published on 05 April, 2023
ലോകകേരള സഭ മേഖലാ സമ്മേളനം; സൗദി അറേബ്യയില്‍ സെപ്റ്റംബറില്‍, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

തിരുവനന്തപുരം:  ലോകകേരള സഭ മേഖലാ സമ്മേളനം; സൗദി അറേബ്യയില്‍ സെപ്റ്റംബറില്‍ നടക്കും. , മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. 

ജൂണില്‍ യുഎസിലും സെപ്റ്റംബറില്‍ സൗദി അറേബ്യയിലും മേഖലാ സമ്മേളനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രവാസികാര്യവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കു പുറമേ, ഏതെല്ലാം മന്ത്രിമാര്‍ പങ്കെടുക്കുമെന്നതില്‍ അന്തിമ തീരുമാനമായില്ല. പ്രതിനിധികളെ നിശ്ചയിക്കാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പരിഗണനയിലാണ്. 

സൗദി അറേബ്യയിലെ സമ്മേളനത്തിന് ചീഫ് സെക്രട്ടറി ചെയര്‍മാനായി ഏഴംഗ സമിതിയാണു രൂപീകരിച്ചത്. ഈ സമിതിയില്‍ എം.അനിരുദ്ധന്‍ ഒഴികെയുള്ളവര്‍ അംഗങ്ങളാണ്. നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി, ഡയറക്ടര്‍ രവി പിള്ള എന്നിവരെയും ഉള്‍പ്പെടുത്തി. 

കഴിഞ്ഞ ജനുവരി 31നു ചേര്‍ന്ന ലോകകേരള സഭാ സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനപ്രകാരം യുഎസിലെയും സൗദിയിലെയും മേഖലാ സമ്മേളനങ്ങള്‍ക്കുള്ള ഒരുക്കം സര്‍ക്കാര്‍ തുടങ്ങിവച്ചു. യുഎസിലെ സമ്മേളനത്തിനു ചീഫ് സെക്രട്ടറി ചെയര്‍മാനായി 6 അംഗ ഉപസമിതി രൂപീകരിച്ചു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല കണ്‍വീനറും നോര്‍ക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍, ലോക കേരളസഭ ഡയറക്ടര്‍, നോര്‍ക്ക റൂട്‌സ് സിഇഒ, നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ എം.അനിരുദ്ധന്‍ എന്നിവര്‍ അംഗങ്ങളുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക