ഒരു ജീവന്റെ നാമ്പ് തുടിക്കാൻ തുടങ്ങവെ കണക്ക് കൂട്ടൽ തുടങ്ങയായി....
നാൽപതാഴ്ച്ചകൾ കടന്നു പോയപ്പോൾ കുഞ്ഞിളം പൈതൽ പുഞ്ചിരിച്ചു...
ആദ്യാക്ഷരത്തിന്റെ മധുരം നുണയവെ..
അമ്പത്താറക്ഷരങ്ങൾ കണക്കുമായെത്തി..
വിദ്യാലയത്തിൻ പടവുകൾ കയറീ...
കണക്കുകൾ കൂടപിറപ്പായി മാറി...
കാലചക്രം മാറി മറയവെ വീണ്ടും കണക്കുകൾ ശമ്പളത്തിൻ രൂപത്തിൽ...
ജാതകപൊരുത്തത്തിൻ കണക്കുമായി
രാഹുവും കേതുവും ഒപ്പം കൂടി....
ബാങ്ക് ബാലൻസിന്റെ കണക്കുമായി ജീവിതം പിന്നെയും ഉരുണ്ടുപോയീ..
കാലചക്രത്തിനൊടുവിലെത്തി...
ആറടി മണ്ണിലേക്കലിയാൻ നേരമായി..
മണ്ണിൻ നനുസ്പർശത്തിനിടയിൽ അടിയന്തിരത്തിൻ കണക്കുമെത്തീ ....
കണക്കുകൾക്കൊരിക്കലും ആദിയില്ലാ...
കണക്കുകൾക്കൊരിക്കലും അന്തമില്ലാ...
കാലപ്രവാഹത്തിൻ അന്തരത്തിൽ
ഒരു തന്മാത്രയായി ഒഴുകുന്നു ഞാൻ......
ഒരു തന്മാത്രയായി ഒഴുകുന്നു ഞാൻ......