HOTCAKEUSA

ഫൊക്കാന ഇന്റര്‍നാഷണല്‍  നോര്‍ത്ത് അമേരിക്ക യോഗം ബാംഗ്ലൂരില്‍ നടന്നു .

എസ്.എസ്. ശ്രീകുമാര്‍ Published on 06 April, 2023
ഫൊക്കാന ഇന്റര്‍നാഷണല്‍  നോര്‍ത്ത് അമേരിക്ക യോഗം ബാംഗ്ലൂരില്‍ നടന്നു .

ഫൊക്കാന ഇന്റര്‍നാഷണല്‍  നോര്‍ത്ത് അമേരിക്ക മറ്റു രാജ്യങ്ങളില്‍ റീജിണല്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നത്തിന്റെ ഭാഗമായുള്ള യോഗം ബാംഗ്ലൂരില്‍ നടന്നു.ഇന്ദിര നഗര്‍ ഈസ്‌റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന യോഗം ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫന്‍ ഉത്ഘാടനം ചെയ്തു.

ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ കല ഷാഹി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ഫൊക്കാന നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഭവന നിര്‍മ്മാണ പദ്ധതി, യുവാക്കള്‍ക്ക് നല്‍കുന്ന  സ്‌കോളര്‍ഷിപ്, വനിതാ വിഭാഗം പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദീകരിച്ചു. ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍,ലാലു ജോസഫ്, എം കെ സോമന്‍, കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, ഇ സി എ പ്രസിഡന്റ് സഞ്ജയ് അലക്‌സ്, സെക്രട്ടറി പ്രജീഷ് സോമന്‍, കെ എന്‍ എസ് എസ് ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, വൈസ് ചെയര്‍മാന്‍ വി ആര്‍ ചന്ദ്രന്‍, ദൂരവാണി നഗര്‍ കേരള സമാജം സ്‌കൂള്‍ സെക്രട്ടറി പി ദിവാകരന്‍, കൈരളി കലാ സമിതി പ്രസിഡന്റ് സുധാകരന്‍ രാമന്തളി, എസ് എന്‍ ഡി പി സെക്രട്ടറി സത്യന്‍ പുത്തൂര്‍, കെ എം സി സി സെക്രട്ടറി എം കെ നൗഷാദ്, സഞ്ജയ് നഗര്‍ കല കൈരളി പ്രസിഡന്റ് ഷൈജു ജോര്‍ജ്, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് ഷിബു കെ എസ്, ദൂരവാണി നഗര്‍ കേരള സമാജം വൈസ് പ്രസിഡന്റ് വിജയന്‍, ബാംഗ്ലൂര്‍ കേരള സമാജം ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍,  എ ആര്‍ ജോസ്, സുരേഷ് തോമസ്, അനീഷ് ആന്റണി, ഷാജി വര്‍ഗീസ് തുടങ്ങി നൂറിലധികം മലയാളി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

2024 ജൂലൈ 18,19,20 തിയ്യതികള്‍ വാഷിംഗ്ടണ്‍ ഡി സി യില്‍ ഫൊക്കാന സമ്മേളനം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക