Image

ഗോദോ എവിടെയാണ്? (കവിത: ജയൻ വർഗീസ്)

Published on 06 April, 2023
ഗോദോ  എവിടെയാണ്? (കവിത: ജയൻ വർഗീസ്)

നീതിശാസ്‌ത്രങ്ങളേ നിങ്ങളെനിക്കൊരു 

താവള മാകുമെന്നോർത്തു, 

നീറുന്ന മാനസ വീണയിൽ പൂക്കുന്ന 

ഗീതങ്ങളാകുമെന്നോർത്തു !

ഞാനാണവൻ മധു, പ്രാണൻ വിശപ്പിന്റെ 

വേദനക്കാട്ടിലെ കള്ളൻ. 

ലോക സദാചാര റൊട്ടിയിൽ ജീവിത - 

മാടി പിടഞ്ഞോരു പാപി ! 

ആണവ ബാണത്തലപ്പുമായ് നാളെത - 

ന്നാരവം എന്നെ പിടിക്കാം,

ആരതിൻ സംഹാര താണ്ഡവ മാടുന്ന 

പീഢനത്തിൽ നിന്ന് രക്ഷ ? 

Join WhatsApp News
Chinchu Susan thomas 2023-04-06 16:36:15
Wow
Sudhir Panikkaveetil 2023-04-06 21:08:01
നോബൽ പ്രൈസ് നേടിയ സാമുവേൽ ബേക്കന്റിന്റെ waiting for Godot എന്ന നാടകത്തിലെ കഥാപാത്രങ്ങൾ ദൈവത്തെ (Godot ദൈവത്തിന്റെ ചുരുക്കരൂപം, ഇ- മലയാളി എഴുതിയപോലെ ഗോദോ അല്ല. താഴെ ശരിക്കു എഴുതീട്ടുണ്ടെങ്കിലും, മനസ്സിലാക്കുന്നവർ മനസ്സിലാക്കും. )കാത്ത് നിൽക്കുന്നപോലെ കവി ചോദിക്കുന്നു.എവിടെയാണ് ദൈവം. തിരയൂ കവി..അധർമ്മംഅതിക്രമിക്കുമ്പോൾ അവൻ അവതരിക്കുമെന്നു പറയുന്നു. പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കാൻ അവൻ വരുമെന്ന് പറയുന്നു. അപ്പോഴേക്കും ജീവിതമാകുന്ന ചഷകങ്ങളിൽ നിന്നും മധു തൂവി പോകും. വരട്ടെ ദൈവം മനുഷ്യൻ നന്നാകുമെന്ന് കരുതി കാത്ത് നിൽക്കാതെ. വളരെ ശക്തമായ കൊച്ചു കവിത. കവിക്ക് അഭിനന്ദനങ്ങൾ !
വിദ്യാധരൻ 2023-04-07 00:28:34
ലോകമേ. വെറും ഭിക്ഷുവെപ്പോലെന്നെ - "പ്പോക , പോക "യെന്നാട്ടിയോടിച്ചു നീ ! ഒന്നു വിശ്രമിച്ചീടുവാൻകൂടിയും തന്നതില്ലയെനിക്കു നീ സമ്മതം. ജീവിതത്തിൻ തെരുവിലവശനാ- യാ വെയിലത്തലഞ്ഞു നടന്നു ഞാൻ ! അന്തിമാരുണനായിരം രസ്മികൾ ചിന്തി, യെന്നെ തഴുകുന്ന വേളയിൽ; ചന്ദ്രലേഖ കിളർന്നെൻറെ മേനിയിൽ ചന്ദനസിച്ചാറു പൂശുന്ന വേളയിൽ നീ കുശലം തിരക്കി വരുന്നുവോ നീതിയില്ലാത്ത നിഷ്ടൂരലോകമേ ? പോക പോകെനിക്കാവശ്യമില്ല, നീ - യേകുവാൻ നീട്ടുമീക്കീർത്തിമുദ്രകൾ (നൈരാശ്യത്തിൽ നിന്ന് - ചങ്ങമ്പുഴ -1939) വിദ്യാധരൻ
Raju Mylapra 2023-04-07 13:01:29
ആസ്വദിച്ചു... അർത്ഥ സംപുഷ്ടമായ ഓരോ വരികളൂം... വേദനയോടെ ...
ജോയ് പാരിപ്പള്ളിൽ 2023-04-07 22:34:12
വാരിയെഴുതാതെയെഴുതിയ വരികൾ എത്ര അന്വർത്ഥം..! അർത്ഥ സമ്പുഷ്ടം...!!🌹🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക