Image

ഫൊക്കാനാക്ക്  എതിരെയുള്ള മൂന്നാമത്തെ  ഹർജിയും   കോടതിതള്ളി

സജി എം പോത്തൻ , ട്രസ്റ്റീബോർഡ് ചെയർമാൻ Published on 07 April, 2023
ഫൊക്കാനാക്ക്  എതിരെയുള്ള മൂന്നാമത്തെ  ഹർജിയും   കോടതിതള്ളി

ജേക്കബ് പടവത്തിൽ , വിനോദ് കെആർകെ , എബ്രഹാം കളത്തിൽ ഫിലിപ്പ് എന്നിവർ ചേർന്ന്  മാമ്മൻ സി ജേക്കബ് , ഫിലിപ്പോസ് ഫിലിപ്പ് ,   സജിമോൻ ആന്റണി , ജോർജി വർഗീസ്,  സണ്ണി മറ്റമന എന്നിവർക്കെതിരെ  ന്യൂ യോർക്ക് ക്യുൻസ് കൗണ്ടി സുപ്രീം കോടതിയിൽ  നൽകിയ കേസ് നിരുപാധികം തള്ളി  (ഏപ്രിൽ 5 ന് )  കോടതി ഉത്തരവിറക്കി. ഇതോട്  ഫൊക്കാനക്ക്  എതിരെയുള്ള  കേസുകൾ എല്ലാം  തന്നെ കോടതി തള്ളിക്കളയുകയാണുണ്ടായത്. 

ഡോ. മാമ്മൻ സി ജേക്കബ്, ഫിലിപ്പോസ് ഫിലിപ്പ്,  സജിമോൻ ആന്റണി , ജോർജി വർഗീസ്,  സണ്ണി മറ്റമന   എന്നിവരെയും ഫൊക്കാന Inc നേയും  പ്രതി ചേർത്താണ് ഇവർ  കേസ് കൊടുത്തിരുന്നത്. കേസിലെ പ്രധാനആവിശ്യം വാദികളായ ഇവർ  ആണ് Federation of Kerala Associations in North  America inc ന്റെ നിയമാനുസൃതമുള്ള  ഭാരവാഹികൾഎന്നും  പ്രതകൾ   Fokana Inc എന്ന വേറെ സംഘടനയെ  പ്രധിനിധികരിക്കുന്നവർ ആണെന്നും  ആയിരുന്നു വാദം. അതിനാൽ പ്രതി  ചേർക്കപെട്ടവരെ ഫെഡറേഷന്റെ പേരും ലോഗയും ഉപയോഗിക്കുന്നതിൽ നിന്നും തടയണമെന്നും, പ്രതികൾ ഫെഡറേഷന്റെ  പേരും ലോഗോയും ഉപയോഗിക്കുന്നത് ന്യൂ യോർക്ക് നോൺ പ്രോഫിറ്റ് ലോയുടെ ലംഘനവും ഫെഡറേഷന്റെ പേര് ഉപയോഗിച്ചു  വ്യക്തിപരവും ബിസിനസ്സ്  സംബന്ധമായി  നേട്ടങ്ങൾ ഉണ്ടാകുക്കുന്നു എന്നുമായിരുന്നു ആരോപണം. അതിനാൽ ജനറൽ ബിസിനസ് ലോ സെക്ഷൻ 135 , സെക്ഷൻ 349 ആരോഗ്യകരമായ മത്സരം,  ന്യൂ യോർക്ക് കോമൺ ട്രേഡ് മാർക്ക് എഗ്രിമെന്റ് , ട്രേഡ് മാർക്കിന്റെ അനധികൃത ഉപയോഗം , വ്യക്തിപരമായ ബാധ്യത എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഓരോ  ആരോപണങ്ങൾക്കും കുറഞ്ഞത് ഒരു മില്യൺ ഡോളർ എങ്കിലും കക്ഷികളിൽ നിന്നും ഈടാക്കി തരണം എന്നായിരുന്നു കേസിന്റെ ചുരുക്കം.

എല്ലാ ആരോപണങ്ങളെയും ഫൊക്കാനാ  നേതൃത്വം ശക്തമായി പ്രതിരോധിച്ചു. പ്രതിഭാഗംവക്കിൽ നൽകിയ മറുപടിയുടെ വെളിച്ചത്തിൽ കേസ് പൂർണ്ണമായും തള്ളുകയാണ് ഉണ്ടായത്.  

ഫൊക്കാനക്ക്  എതിരെയുള്ള രണ്ട്‌ കേസുകൾ  മുൻപേ  കോടതി തള്ളിയിരുന്നു. ഇത്  മൂന്നാമത്തെ കേസ്‌ ആണ്  കോടതി നിരുപാധികം തള്ളുന്നത് . സംഘടനകളുടെ പിൻബലം ഒന്നുമില്ലാതെ  ഫൊക്കാനക്ക്  എതിരെ നിരന്തരമായി ചില വ്യക്തികൾ  സമാന്തര പ്രവർത്തങ്ങൾ നടത്തുകയും പല മാധ്യമങ്ങളിലും ഫൊക്കാന എന്ന പേരിൽ വ്യാജ വാർത്തകൾ കൊടുത്തു ഇവർ സംഘടനെയെ നിരന്തരം അക്രമിച്ചുകൊണ്ടേയിരുന്നു . പക്ഷേ   അവർ വാദിച്ച വാദങ്ങൾ  ഒന്നും  തന്നെ  കോടതി  മുഖവിലക്കെടുത്തില്ല.

ഈ കേസിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച ഫിലിപ്പോസ് ഫിലിപ്പ് , ജോർജി വർഗീസ് , മാമ്മൻ സി ജേക്കബ് , സജിമോൻ ആന്റണി , പോൾ കറുകപ്പള്ളിൽ , ജോൺ പി ജോൺ , കുര്യൻ പ്രക്കാനം , ബെൻ പോൾ , സജി പോത്തൻ , ജെയ്‌ബു മാത്യു , എബ്രഹാം ഈപ്പൻ , സണ്ണി മാറ്റമന .  ഡോ. മാത്യു വർഗീസ് , ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു കൊട്ടാരക്കര , ജോജി തോമസ് , വിപിൻ രാജ് , ജോയി ഇട്ടൻ, അന്തരിച്ച മറിയാമ്മ പിള്ള  തുടങ്ങിയവരെ  പ്രത്യേകം നന്ദി അറിയിക്കുന്നു.

ചില വ്യക്തികൾ സംഘടനക്കെതിരെ  നിരന്തരമായി കേസ് കൊടുക്കുകയും , അമേരിക്കൻ മലയാളീ സമൂഹത്തിൽ  ഫൊക്കാനാക്ക്  എതിരെ  പ്രവർത്തിക്കുകയും നമ്മുടെ സംഘടനയെ  ഇല്ലാതാക്കാൻ വേണ്ടി
സംഘടനക്കെതിരായി നിരന്തരം നടത്തുന്ന വ്യവഹാരങ്ങൾ ഫൊക്കാനയുടെ പ്രവർത്തനങ്ങളെ ഒരു പരിധിവരെ  പ്രതികൂലമായി ബാധിച്ചിരുന്നു.  ഈ കേസുകളൊക്കെ ഉണ്ടായിട്ടും ചരിത്രത്തിലെ ഏറ്റവും ഉന്നതമായ പ്രവർത്തനത്തിലൂടെ സംഘടനയെ വളർത്തുവാൻ സാധിച്ചത് ജോർജി വർഗീസ്- സജിമോൻ ആന്റണി- സണ്ണി മറ്റമന-ഫിലിപ്പോസ് ഫിലിപ്പ്  തുടങ്ങി  മുഴുവൻ ടീമിന്റെ നിസ്വാർത്ഥ പരിശ്രമം കൊണ്ടായിരുന്നു.

ഇനിയും  മുന്നോട്ടുള്ള  പ്രയാണത്തിലും ഏവരുടെയും സഹായ സഹകരണം  പ്രതിക്ഷിക്കുന്നു . ഫൊക്കാനയെ  തളർത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശക്തികളെ നമുക്ക്  ഒരുമിച്ചു  പ്രീതിരോധിക്കാം.

  ഫൊക്കാന ഒന്നേയുള്ളു എന്നും അതിനെതിരെ നടത്തുന്നത് സംഘടനാവിരുദ്ധ പ്രവർത്തനമായി കാണുമെന്നും , ഇനിയും അങ്ങനെയുള്ള  പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കാൻ കഴിയില്ല എന്നും  സമാന്തര പ്രവർത്തങ്ങൾ നടത്തുന്നവർക്ക്  എതിരെ   നിയമപരമായി നടപിടികൾ എടുക്കും എന്നും പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും, സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ,  ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സജി പോത്തൻ , ബോർഡ് ഓഫ് ട്രസ്റ്റീ വൈസ് ചെയർ  സണ്ണി മറ്റമന, ബോർഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി എബ്രഹാം ഈപ്പൻ    എന്നിവർ അറിയിച്ചു .

Join WhatsApp News
ഫോമേട്ടൻ 2023-04-08 19:54:54
ഫോമയും ഫൊക്കാനയും കുറേ നേതാക്കൾക്ക് വ്യക്തിപരവും ബിസിനസ്പരവുമായ നേട്ടങ്ങൾക്കല്ലാതെ മലയാളിയെ ഉദ്ധരിക്കാനല്ലല്ലോ സാറന്മാരെ?
ഉദയഭാനു 2023-05-01 18:53:25
വർഷങ്ങൾക്കു മുമ്പു FOKANA യ്ക്കു ഞങ്ങൾ കുറെപ്പേർ രൂപം കൊടുത്തതു തമ്മിലടിക്കാനും കോടതിയിൽ കയറാനും ആയിരുന്നില്ല. സ്നേഹത്തോടും സൗഹൃദത്തോടും കൂടി ഒന്നിച്ചു നില്ക്കാനും പൊതുവായ കാര്യങ്ങൾ ചെയ്യാനും ആയിരുന്നു. ആ പ്രസ്ഥാനം തന്നെ ഇപ്പോൾ മൂന്നോ നാലോ ആക്കി, ഒന്നിനുപുറകെ ഒന്നായി കോടതിയിൽ പോക്കും. കഷ്ടം തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക