HOTCAKEUSA

സ്‌നേഹത്തിന്റെ സന്ദേശവുമായി പ്രവാസി കൂട്ടായ്മയില്‍ നവയുഗം തുഗ്ബ മേഖല ഇഫ്താര്‍ സംഗമം.

Published on 08 April, 2023
സ്‌നേഹത്തിന്റെ സന്ദേശവുമായി പ്രവാസി കൂട്ടായ്മയില്‍ നവയുഗം തുഗ്ബ മേഖല ഇഫ്താര്‍ സംഗമം.

അല്‍കോബാര്‍: റംസാന്റെ സാഹോദര്യ സന്ദേശവുമായി പ്രവാസി സ്‌നേഹകൂട്ടായ്മയൊരുക്കി നവയുഗം സാംസ്‌ക്കാരികവേദി തുഗ്ബ മേഖലയുടെ ഇഫ്താര്‍ സംഗമം അരങ്ങേറി.

തുഗ്ബ സനയ്യ അബു ഹായ്ത്തം ഷിഫാ ആഡിറ്റോറിയത്തില്‍ അരങ്ങേറിയ ഇഫ്താര്‍ സംഗമത്തില്‍, കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യമേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ  നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും ഇഫ്താറില്‍ പങ്കെടുത്തു. നവയുഗം കേന്ദ്രനേതാക്കളായ എം എ വാഹിദ് കാര്യറ, ഷാജി മതിലകം, സാജന്‍ കണിയാപുരം, ഗോപകുമാര്‍, അരുണ്‍ ചാത്തന്നൂര്‍, നിസാം കൊല്ലം, സനു മഠത്തില്‍, ബിനുകുഞ്ഞു, അനീഷ കലാം എന്നിവര്‍ സംബന്ധിച്ചു.

ഇഫ്താര്‍ സംഗമത്തിന് നവയുഗം നേതാക്കളായ ദാസന്‍ രാഘവന്‍, ഷിബുകുമാര്‍, മണിക്കുട്ടന്‍, പ്രഭാകരന്‍ എടപ്പാള്‍, ശരണ്യ ഷിബു, ജേക്കബ് ഉതുപ്പ്, നിസാര്‍ കരുനാഗപ്പള്ളി, സുറുമി നസീം, മഞ്ജു അശോക്, സിറാജ്, അബൂബക്കര്‍, ഇര്‍ഷാദ്, സാജന്‍, നിയാസ്, പോള്‍സണ്‍, ഷിജില്‍, ഷിബു ശിവാലയം, മുഹമ്മദ് നൈനാന്‍, സരള ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക