ന്യൂയോര്‍ക്ക്: ഫോമ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്റെ 2022- 24 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും, ഈസ്റ്റര്‍ - വിഷു ആഘോഷവും സംയുക്തമായി ഏപ്രില്‍ 15-ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് യോങ്കേഴ്സ് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടെ നടത്തും.
റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് നിര്‍വഹിക്കും. ഫോമാ ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ. ജയ്മോള്‍ ശ്രീധര്‍, ജോ. ട്രഷറര്‍ ജയിംസ് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
തദവസരത്തില്‍ മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് രൂപത സെക്രട്ടറി റവ. ജോര്‍ജ് ഏബ്രഹാം ഈസ്റ്റര്‍ സന്ദേശവും, വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രം ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള വിഷു സന്ദേശവും നല്‍കും.
ആര്‍വിപി ഷോളി കുമ്പിളുവേലി സ്വാഗതം ആശംസിക്കും. നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഷിനു ജോസഫ്, ബെറ്റി ഉമ്മന്‍, ടീനാ ആശിഷ്, റീജിയണല്‍ സെക്രട്ടറി എല്‍സി ജോബ്, ട്രഷറര്‍ തോമസ് സാമുവേല്‍, കണ്വന്ഷന് ചെയര്‍ പി.റ്റി തോമസ്, കോ- ചെയര്‍ എ.വി. വര്‍ഗീസ് എന്നിവര്‍ സംസാരിക്കും. ചടങ്ങിന് നേതാക്കളായ തോമസ് കോശി, ജോണ്‍ സി. വര്‍ഗീസ്, തോമസ് മാത്യു, ജെ. മാത്യൂസ്, ജോഫ്രിന്‍ ജോസ്, ഷോബി ഐസക്ക്, സുരേഷ് നായര്‍, ഷെയിന്‍ ജേക്കബ്, ബെന്‍ വര്‍ഗീസ്, സണ്ണി കല്ലൂപ്പാറ, ആശിഷ് ജോസഫ്, ഷാജിമോന്‍ വടക്കന്‍, ബ്ലിസ് പോള്‍, മാത്യൂസ് കോശി, അശോക് കുമാര്‍, റോയി ചെങ്ങന്നൂര്‍, സന്തോഷ് ഏബ്രഹാം, കുര്യാക്കോസ് വര്‍ഗീസ്, വനിതാ പ്രതിനിധി ലിസ് പൗലോസ്, യൂത്ത് പ്രതിനിധികളായ ക്രിസ്റ്റി കറുത്തേടം, റിജിന്‍ ജോസ്, വിവിധ അസോസിയേഷന് പ്രസിഡന്റുമാരായ മാത്യു ചാക്കോ, മാത്യു വര്‍ഗീസ്, പ്രദീപ് നായര്‍, ജോസ് മലയില്‍, ഫിലിപ്പ് ചെറിയാന്, സുരേഷ് മുണ്ടക്കന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
നാട്യമുദ്ര ഡാന്‍സ് സ്കൂളിലേയും സ്വാത്വികാ ഡാന്‍സ് അക്കാദമിയിലേയും കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും ചടങ്ങിന് മാറ്റുകൂട്ടും.
പ്രവേശനം സൗജന്യമാണ്. ഏവര്‍ക്കും സ്വാഗതം. Adress: 1500 Central Park Ave, Yonkers 107 10.
# FOMAAEmpireRegion_Inauguration