Image

ഋതുവർണിനി (ഭാഗം 1: ലെച്ചൂസ്)

Published on 10 April, 2023
ഋതുവർണിനി (ഭാഗം 1: ലെച്ചൂസ്)

അപ്പുവും വിവേകും ആത്മാർത്ഥ സുഹൃത്തുങ്ങളാണ്. വിവേകിന് അമ്മമാത്രമേയുള്ളു, അച്ഛൻ അവരെ ഉപേക്ഷിച്ചു പോയതാണ്. ഏറെ അന്വേഷണം നടത്തിയെങ്കിലും ആളെ പറ്റി പിന്നീട് ഇത് വരെ ഒരു വിവരവും ഇല്ല, മരിച്ചോ ജീവനോടെ ഉണ്ടോയെന്നു പോലും അറിയില്ല. വിവേകിൻ്റെ അമ്മക്ക് ജോലി കിട്ടിയത് അപ്പുവിൻ്റെ വീടിൻ്റെ അടുത്താണ്, അവിടെ എത്തിയപ്പോൾ മുതൽ അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് അപ്പുവും കുടുംബവും ആണ്. 

അപ്പുവിന് അച്ഛനും അമ്മയും ഒരു അനിയത്തിയും ആണ് ഉള്ളത്. സാധാരണ കർഷക കുടുംബം ആണെങ്കിലും അപ്പുവിനെ അവൻ്റെ ഇഷ്ടത്തിന് പഠിക്കാൻ വിട്ടു. പക്ഷേ ജോലി ഇത്രയും ദൂരത്ത് ആവും എന്നവർ കരുതി ഇല്ല. ജോലി കിട്ടി എന്നറിഞ്ഞപ്പോൾ സന്തോഷം ആയിരുന്നു എങ്കിലും വീട്ടിൽ നിന്ന് ഏറെ ദൂരം ഉണ്ട് എന്നും വീട്ടിൽ വന്ന് പോവാൻ ആവില്ലെന്ന് അറിഞ്ഞതും, പോവണ്ട എന്നായി അമ്മയുടെ നിലപാട്. അച്ഛനും അതിനെ നേരിയ രീതിയിൽ അനുകൂലിച്ചു. ഒരുപാട് ദിവസത്തെ അധ്വാനം ആണ് ജോലിക്ക് പോകാൻ ഉള്ള ഈ സമ്മതം അതും വിവേകും അപ്പുവിൻ്റെ ഒപ്പം ഉണ്ടെന്ന ഉറപ്പിലാണ്.

പരിചയപ്പെട്ട അന്ന് മുതൽ ഏതോ മുൻ ജന്മബന്ധം പോലെയുള്ള സൗഹൃദം. കുട്ടിക്കാലം മുതലേ ഒന്നിച്ചാണ് രണ്ടു പേരും, കളിച്ചതും പഠിച്ചതും എല്ലാം ഒരുമിച്ച്, ജോലി കിട്ടിയതും ഒരേ കമ്പനിയിൽ. അവർ ഒരു കമ്പനിയിൽ നിന്ന് വേറെ കമ്പനിയിൽ ജോലി ചെയ്യാൻ എത്തിയതാണ്. കമ്പനി വകയായിട്ട് അവർക്ക് വീടും കിട്ടി.

അന്ന് ആദ്യമായി ആ വിട്ടിൽ കയറി ചെല്ലുന്നത് നല്ല  ഇരുട്ടും മഴയുള്ള സമയത്ത് ആയിരുന്നു. വീടിൻ്റെ പടിയിൽ ചവിട്ടുപ്പോഴേക്കേ അപ്പുവിന് എന്തോ ഒരു വല്ലായ്മ തോന്നി, അവൻ്റെ നെഞ്ചിടിപ്പ് ഉയർന്നു. ഒരു കാറ്റ് വന്ന് അവനെ പൊതിഞ്ഞു, ആ കാറ്റിന് ചെമ്പക പൂവിന്റെ ഗന്ധം ഉണ്ടായിരുന്നത് പോലെ അവന് തോന്നി. അപ്പു വിവേകിനെ നോക്കി അവന് ഒരു കുഴപ്പവുമില്ല എല്ലാം തൻ്റെ തോന്നൽ ആവും എന്ന് കരുതി ആശ്വസിക്കാൻ ശ്രമിച്ചു.

ആ വീടിന്റെ സൂക്ഷിപ്പുക്കാരൻ എന്ന് പറയുന്ന ആളെ കണ്ടാൽ തന്നെ പേടി തോന്നും. ചുവന്ന കണ്ണുകൾ കൊമ്പൻ മീശ  എന്തെങ്കിലും ചോദിച്ചാൽ മാത്രം വ്യകതം അല്ലാത്ത മറുപടിയും.

"ഇതാണ് സാറ്ന്മാരെ നിങ്ങൾക്ക് താമസിക്കാനുള്ള വീട്."
"തന്റെ പേര് എന്താ?"

"എന്റെ പേര് സുകുമാരൻ. ഇവിടെ അടുത്താ വീട്.
സാർന്മാർക്ക് എന്ത് ആവശ്യത്തിനും എന്നേ വിളിക്കാം.
നേരം കൊറേ ആയി എങ്കിൽ ഞാൻ അങ്ങോട്ട് പോട്ടെ."
കൂടുതൽ ഒന്നും പറയാതെ അയാൾ അപ്പുവിനെ ഒന്ന് നോക്കി. മുമ്പെന്നോ കണ്ട പരിചയം പോലെ.
പതുക്കെ അയാളവിടെനിന്നിറങ്ങി നടന്നു. 

"സാറേ… സാറേ." പോയയാൾ ഓടി കിതച്ച് തിരികെ എത്തി.

"എന്താ സുകുമാരൻ ചേട്ടാ?" വിവേക് എളുപ്പം വാതിൽ തുറന്ന് പുറത്തിറങ്ങി ചെന്നു.

"ഒരു കാര്യം പറയാൻ വിട്ടുപോയി…" 

"എന്ത് കാര്യം?"

"ഈ വീട്ടിൽ മാംസാഹാരം ഉപയോഗിയ്ക്കരുത്.കേട്ടോ? ഇവിടെ ചെറിയ ഒരു പൂജ ഓ ക്കെ കഴിഞ്ഞതാ. സാറമാർക്ക് ഇതിൽ വിശ്വാസം കാണില്ലെന്ന് അറിയാം. പക്ഷേ ഈ വീട്ടിൻ്റെ ഓണർക്ക് അത്തരം കാര്യങ്ങളിൽ നല്ല വിശ്വാസാ." അയാൾ ഉറപ്പിച്ച് പറഞ്ഞു.

"എന്ത് പൂജയാ ഇവിടെ നടത്തിയത്?" അപ്പു വിവേകിനെയൊന്ന് നോക്കിയ ശേഷം സുകുമാരനോട് ചോദിച്ചു.

"അത്…" 

"അത്? പറയ് ചേട്ടാ…" 

"അത്… ഒരു ഐശ്വര്യ പൂജയാ." 

"ഐശ്വര്യ പൂജ ചെയ്ത വീട്ടിൽ മാംസാഹാരം കേറ്റരുതെന്ന് ആദ്യമായാണ് കേൾക്കുന്നത്!" അയാളെന്തൊ മറച്ച് വെച്ച് സംസാരിക്കും പോലെ അപ്പുവിന് തോന്നി.

"ങാ, ഇവിടെ അങ്ങനാ… പിന്നെ ഇവിടെ ഒരു മുറി ഒഴികെ ബാക്കി എല്ലാ മുറികളും നിങ്ങൾക്ക് ഉപയോഗിക്കാം. ആ പൂട്ടിയിട്ടത് ഒഴിച്ച്, അത് തുറക്കാനും ശ്രമിക്കണ്ട പ്രശ്നം ആവും സൂക്ഷിക്കുക… എന്നാ പിന്നെ ഞാൻ അങ്ങോട്ട്…" മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ തിരിഞ്ഞ് നടന്നു. 

അയാളുടെ പോക്ക് കണ്ടിട്ട് അപ്പുവിന് കൂടുതൽ പന്തികേട് തോന്നി. എങ്കിലും യാത്ര ക്ഷീണം കാരണം മുറിയിൽ കയറിയതും ഒറ്റ ഉറക്കം. അന്ന് അപ്പു ഒരു സ്വപ്നം കണ്ടു തുടങ്ങി.

പിറ്റേന്ന് ഓഫീസിൽ ജോയിൻ ചെയ്യുന്ന ദിനമാണ് അതിന്റെ തയ്യാറെടുപ്പിലാണ് അവർ ഇരുവരും. വിവേക് അപ്പുവിനെ ശ്രദ്ധിച്ചു. ഇന്നലെ വരെ കണ്ട ഉൽസാഹം ഒന്നും അവനിൽ കാണാൻ ഇല്ല, ആകെ ഒരു മുകത. എല്ലാം യാന്ത്രികമായി ചെയ്യും പോലെ. 

"എന്താടാ അപ്പു ഒരു മൂഡ് ഓഫ്‌??"

"ഒന്നുമില്ല ഡാ വെളുപ്പിനെ ഒരു സ്വപ്നം കണ്ടു. ഒരു വലിയ കോവിലകം അതിൽ  ഒരു പെൺകുട്ടി. പിന്നെ ഒന്നും വ്യക്തമല്ല. ബാക്കി ഒക്കെ വെറും പുകമറ പോലെ. ഏന്തൊക്കെയോ അപകട സൂചനാ പോലെ എന്നിൽ നിന്നും എന്തൊക്കെയോ അറിയാൻ വേണ്ടി അല്ലെങ്കിൽ, മറ്റോ എന്തിനോ. ഒന്നും വ്യക്തമല്ല."

"പോടാ ഇത് ഒക്കെ നിന്റെ മനസിലെ തോന്നൽ ആണ്. വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടാതെ. നീ പോയി കുളിച്ചു വാ 
ഓഫീസിൽ ഇന്ന് നമ്മുടെ ആദ്യ ദിവസമാ വൈകി ചെല്ലണ്ട."

"മം ഇപ്പൊ റെഡി ആയി വരാം."

ആ സ്വപ്നം മനസ്സിൽ നിന്നും പോകുന്നില്ല. എങ്ങനെയൊക്കെ കുളിച്ചു റെഡിയായി വിവേകിന്റെ കൂടെ പോയി. ആ ദിവസം അങ്ങനെ കടന്ന് പോയി. രാത്രി ഒരുപാട് താമസിച്ചത് കൊണ്ട് ഭക്ഷണം പുറത്ത് നിന്ന് വാങ്ങി. വീട്ടിൽ എത്തി അപ്പു അപ്പോഴാണ് അമ്മയെ വിളിച്ചില്ലല്ലോ എന്നോർത്ത്. അവനെളുപ്പം ഫോൺ എടുത്തു.

"നീയിപ്പോ ആരെ വിളിക്കാൻ പോവാ, ഭക്ഷണം കഴിക്കണില്ലേ?" ഭക്ഷണം വിളമ്പുന്നതിനിടെ വിവേക് ചോദിച്ചു.

"ടാ ഇവിടെ എത്തിയാലുടൻ അമ്മയെ വിളിക്കാമെന്ന് പറഞ്ഞിരുന്നു. ഞാനത് മറന്നു ഒന്ന് വിളിച്ചിട്ട് ഇപ്പോ വരാം, നീ കഴിച്ച് തുടങ്ങിക്കോ…" അപ്പു അമ്മയുടെ നമ്പറിൽ വിളിച്ചെങ്കിലും കോൾ കിട്ടിയില്ല.

"ശ്ശോ വിളിച്ചിട്ട് കിട്ടണില്ല ടാ…" 

"അവര് കിടന്നു കാണും ടാ, നേരം ഇത്രേം ആയില്ലേ! നീ വന്ന് കഴിക്കാൻ നോക്കിയേ നാളെ ലീവല്ലേ പകൽ സാവകാശം വിളിക്കാം." വിവേക് പറഞ്ഞു, അപ്പു അതിനെ അനുകൂലിച്ച് കൈ കഴുകി വന്നിരുന്ന ഭക്ഷണം കഴിച്ചു.

അന്ന് രാത്രിയിൽ അപ്പുവിന്റെ ഉറക്കത്തിൽ ചെമ്പക പൂവിന്റെ ഗന്ധം ഒഴുകിയെത്തി. സുന്ദരിയായ പെണ്ണ് അവളുടെ ഉണ്ട കണ്ണും വലിയ ജിമ്മിക്കി കമ്മലും നീളൻ മുടിയും ഒക്കെ ആയിട്ടുള്ള സുന്ദരി അവളുടെ കാലിൽ ചിലങ്കയും അവൾ ഓടി മറഞ്ഞു പോകും പോലെ..
പിന്നെയും അവ്യക്തമായ ചിലത്. 

അവൾക്ക് പുറകെ ആരൊക്കെയോ ഉണ്ട് പക്ഷേ അത് ഒന്നും വ്യക്തമല്ല. സ്വപ്നം ആണെന്ന് കരുതി കണ്ണ് അപ്പു തുറക്കുമ്പോൾ ആ ചെമ്പക പൂവിന്റെ ഗന്ധം അവനു കിട്ടി.
അവൻ ചാടി എഴുന്നേറ്റു.

ദൈവമേ എന്താണിത്?? വിശ്വസിക്കാന് പറ്റുന്നില്ല.
ശോ. എന്നേ പിന്തുടർന്ന് വരുന്നത് എന്താണ്??. ഏന്തൊക്കെയോ അപകട സൂചന പോലെ.
സമയം 2.30 എന്ന് ക്ലോക്കിൽ ബെൽ അടിച്ചു.
കിടന്നിട്ട് ഉറക്കം വരുന്നില്ല ചെമ്പക പൂവിന്റെ ഗന്ധം. പിന്നേം വരുന്നു

അറിയില്ല.
വിവേകിനെ വിളിച്ചാല്ലോ വേണ്ട അവൻ ഉറങ്ങട്ടെ.

ദിവസങ്ങൾ ഓരോന്ന് കൊഴിയുന്നതിന് അനുസരിച്ചു ആ  കോവിലകവും ആ പെൺകുട്ടിയും ചെമ്പക പൂവിന്റെ ഗന്ധവും അവനെ തേടിയെത്തുന്നത് പതിവായി. അവനു ആദ്യം അത് ബുദ്ധിമുട്ട് തോന്നിയെങ്കിലും മുമ്പെന്നോ കണ്ട് കണ്ടു പരിചയം ഉള്ളത് പോലെ… ഞാനുമായി ഏന്തൊക്കെയോ ബന്ധം ഉണ്ടെന്ന് തോന്നൽ.

ആ സ്വപ്നം അപ്പുവിനെ വിടാതെ പിന്തുടർന്നു കൊണ്ടിരുന്നു. ഓഫീസിൽ നിന്ന് അപ്രതീക്ഷമായി ഒരു ഓഫ്‌ കിട്ടിയ സന്തോഷത്തിൽ അപ്പുവും വിവേക് കൂടി. വീട് മൊത്തം ഒന്നു ഭംഗിയ്ക്കാൻ തീരുമാനിച്ചു. രാവിലെ മുതൽ ഓരോ ഭാഗവും രണ്ടു പേരും ചേർന്ന് വൃത്തിയാക്കാൻ തുടങ്ങി.

അപ്പുവും വിവേകും താമസിക്കുന്ന വീട്ടിൽ നാല് കിടപ്പു മുറിയും വിശാലമായ ഹാൾ, അടുക്കള, പൂജ മുറിയും ഒക്കെയുണ്ട്. ആരെയും ആകർഷിക്കുന്ന വീട് ഏന്തൊക്കെയോ നിഗൂഢമായി കിടക്കുന്നുണ്ട്. ആർക്കും എത്തിപെടാൻ കഴിയാത്ത വണ്ണം.

അവർ രണ്ട് പേരും ഓരോന്ന് വിക്ഷിക്കുന്ന സമയത്താണ്  ഒരു മുറി മാത്രം പൂട്ടി കിടക്കുന്നത് കണ്ടത്. വീട് സൂക്ഷിപ്പുകാരൻ സുകുമാരൻ പറഞ്ഞ അതേ മുറി! എന്തൊക്കെയോ രക്ഷയും കെട്ടി വച്ചിട്ടുണ്ട്. 

"ടാ നീയെന്ത് നോക്കിയാ നിൽക്കുന്നേ?" വിവേക് അപ്പുവിനെ തോണ്ടി.

"ടാ ആ മുറിയൊന്ന് തുറന്നാലോ?"

"അത് തുറക്കരുത് എന്നല്ലേ അയാള് പറഞ്ഞത്? പിന്നെ എന്തിനാ വെറുതെ! നീയിങ്ങ് വന്നേ…" വിവേക് അപ്പുവിനെ അവിടെ നിന്നും കൂട്ടികൊണ്ട് പോയി.

അപ്പു ഇടക്കിടെ തിരിഞ്ഞ് നോക്കി വിവേകിൻ്റെ ഒപ്പം പോയി. അതിൽ എന്താണെന്ന് തുറന്നു നോക്കാൻ അപ്പുവിന് തോന്നി. അതിൽ ഞാൻ കണ്ട സ്വപ്നത്തിന്റെ ബാക്കി പത്രം പോലെ. അവിടെ നിന്നെന്തെങ്കിലും സൂചന കിട്ടും എന്ന് മനസ്സിൽ ആരോ പറയും പോലെ…

വൈകിട്ട് വിവേക് പുറത്ത് വൃത്തിയാക്കാൻ പോയ തക്കത്തിന് അപ്പു ആ മുറി തുറക്കാൻ വേണ്ടി അതിലേക്ക് പതുക്കെ നടന്നു നീങ്ങിയപ്പോഴാണ് അമ്മയുടെ കോൾ വന്നത്. കോൾ അറ്റൻഡ് ചെയ്തു അവൻ അവിടെ നിന്നും നീങ്ങി.

തുടരും...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക