Image

പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി നവയുഗം ദല്ല മേഖല ഇഫ്താര്‍ സംഗമം.

Published on 11 April, 2023
പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി നവയുഗം ദല്ല മേഖല ഇഫ്താര്‍ സംഗമം.

ദമ്മാം: നവയുഗം സംസ്‌കാരിക വേദി ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍  നടന്ന ഇഫ്താര്‍ സംഗമം പ്രവാസി ഒത്തൊരുമയുടെ വിളംബരം തീര്‍ത്ത്, സൗദി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ജനബാഹുല്യം കൊണ്ടും, സംഘാടക മികവു കൊണ്ട് ശ്രദ്ധേയമായി.
ദമ്മാം കൊതറിയ കൂള്‍ ഗേറ്റ് വര്‍ക്ക്‌ഷോപ്പ് ഹാളിലാണ് ഇഫ്താര്‍ സംഗമം നടന്നത്.

പ്രവാസലോകത്തെ മതനിരപേക്ഷയും, ഒത്തൊരുമയും  വിളിച്ചോതിയ സംഗമത്തിന് ദല്ല മേഖല പ്രസിഡന്റ് സനു മഠത്തില്‍, സെക്രട്ടറി നിസാം കൊല്ലം, മേഖല നേതാക്കളായ വിനീഷ് കുന്നംകുളം, ശ്രീകുമാര്‍ കായംകുളം, വര്‍ഗ്ഗീസ്, റഷിദ് പുനലൂര്‍, രാജന്‍ കായംകുളം, നന്ദകുമാര്‍, സെയ്ഫ് മണപ്പള്ളി, നാസര്‍ കടവില്‍,  ഇമാം, ഷമീര്‍, ഷറഫ്, സലിം, സനുര്‍, ജയേഷ്, റിച്ചു കോട്ടയം, അനില്‍ പാലക്കാട്, രതീഷ് അടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നവയുഗം കേന്ദ്രകമ്മിറ്റി സെക്രട്ടറി വാഹിദ് കര്യറ, കേന്ദ്രനേതാക്കളായ സാജന്‍ കണിയാപുരം, ദാസന്‍ രാഘവന്‍, അരുണ്‍ ചാത്തന്നൂര്‍, ഗോപകുമാര്‍, പ്രവാസി സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Photos: നവയുഗം ദല്ല മേഖല ഇഫ്താര്‍ സംഗമം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക