നാട്യങ്ങളില്ലാതെ ജനിച്ചീടുന്നു...
നാട്യങ്ങളോടെ ജീവിച്ചീടുന്നു...
നാട്യങ്ങളുള്ള ലോകത്ത്...
നാട്യങ്ങളില്ലാതെ ജീവിപ്പതെങ്ങനെ...
ചുറ്റിലും നോക്കിയാൽ വേഷപകർച്ചകൾ കാണാം...
ആടിതിമർക്കുന്ന വേഷങ്ങൾ കാണാം..
മുന്നോട്ടു പോയിട്ട് പിന്നിട്ടു നോക്കിയാൽ തിരുത്തുവാൻ പററില്ല വാക്ചാതുര്യം...
മൂർച്ചയുള്ളൊരു വാക്കുകൾ മാറ്റീടാം..
ചേർച്ചയോടെ ജീവിച്ചു തീർക്കാം...
ചിരിക്കാം നമുക്ക് മുഖംമൂടിയില്ലാതെ..
ക്ഷമിക്കാം നമുക്ക് കടലിനോളം..
സഹിക്കാം നമുക്ക് ഭൂമി കണക്കെ..
ആശിക്കാം നമുക്ക് ആകാശത്തോളം...
അരങ്ങു തകർക്കുവാൻ നാട്യങ്ങൾ വേണം...
വദനത്തിൽ രസങ്ങൾ മാറി മറയണം ...
അരങ്ങിൽ നിന്നിറങ്ങെ നാട്യങ്ങൾ മറയണം...
നാട്യങ്ങളില്ലാതെ ലോകത്തേക്കിറങ്ങണം...
ശ്രുതി പിഴക്കാതെ പാടി പഠിക്കണം ...
നാട്യങ്ങളില്ലാതെ ആടി തിമർക്കണം ..
ഞാനെന്ന ഭാവം ദൂരെ കളയാം...
പകയും വിരോധവും മാറ്റി വെക്കാം..
ജീവിതം നമുക്ക് വർണ്ണാഭമാക്കാം...
ജീവിത ശൈലി മാറ്റിയെഴുതിടാം..