
കീരിയും പാമ്പും കൂട്ടുകൂടുന്നതിനെപറ്റി മുന്‍പൊരു ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയപ്പോള്‍ കേന്ദ്രഭരണം പിടിച്ചെടുക്കാമെന്നുള്ള മോഹത്താല്‍ എല്ലാക്ഷുദ്രജീവികളും ഒന്നിച്ചിരിക്കയാണ്. അട്ടയും മൂട്ടയുംവരെ ഈകൂട്ടത്തിലുണ്ട്. ഇവരുടെ ഐക്യം എങ്ങനെ പ്രാബല്യത്തില്‍ വരുമെന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. സീറ്റുവിഭജനം എന്ന കടമ്പയില്‍തട്ടി തകരാനാണ് കൂടുതല്‍ സാധ്യത. ബംഗാളില്‍ മമതയും സിപിഎമ്മും ഒന്നിക്കുമോ? നൂറുശതമാനം സാധ്യതയില്ല. കോണ്‍ഗ്രസ്സിന് എന്തെങ്കിലും അഭിമാനം അവശേഷിച്ചിട്ടുണ്ടെങ്കില്‍ അത് മമതയുടെ കാല്‍കീഴില്‍ സമര്‍പിച്ച് രണ്ടോ മൂന്നോ സീറ്റുകള്‍ നേടാം. മമതയുടെ പാര്‍ട്ടിതന്നെ അവിടെ ക്ഷയിച്ചുകൊണ്ടിരിക്കയാണ്.
കോണ്‍ഗ്രസ്സ് ഭരിച്ച അറുപത് വര്‍ഷങ്ങള്‍ വികസനം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥനങ്ങളില്‍ പുതിയ ഹൈവേകളും റയിലും സ്ഥാപിച്ച് ബി ജ പി ജനവിശ്വാസം നേടയെടുത്തതിന്റെ ഫലം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കണ്ടതാണ്. അവിടെ കോണ്‍ഗ്രസ്സിനോ മറ്റുകക്ഷികള്‍ക്കോ യാതൊരു സാധ്യതയും കാണുന്നല്ല.
ഒറീസയിലെ ബി ജു ജനതാദള്‍ പ്രതിപക്ഷ ഐക്യത്തില്‍ താത്പര്യം പകടിപ്പിക്കുന്നില്ല. സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രംഭരിക്കുന്ന കക്ഷിയോട് ചേര്‍ന്നുനില്‍കുകയാണ് ബുദ്ധിപൂര്‍വ്വമെന്ന് മനസിലാക്കാനുള്ള വിവേകം പട്‌നായിക്കിനുണ്ട്. ഇനി വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ അസംബ്‌ളി ഇലക്ഷനില്‍ പ്രതിപക്ഷം ഒന്നിച്ചുനിന്നിട്ടും ഭരണം പിടിക്കാനായില്ല. യോഗി രണ്ടാംതവണയും അധികാരത്തിലെത്തി. യു പിയിലെ മുഴുവന്‍ സീറ്റുകളിലും ബി ജെ പി വിജയിച്ചാലും അത്ഭുതപ്പെടാനില്ല. മധ്യപ്രദേശും മഹാരാഷ്ട്രയും ബിജെപിയുടെ ശക്തികേന്ദ്രങ്ങളാണ്. ശരത്പവാറിനെ പോലുള്ള നേതാക്കള്‍ ബി ജെ പിക്ക് അനുകൂലമായുള്ള പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് കാണുമ്പോള്‍ പവാറിന്റെ പാര്‍ട്ടി കളംമാറി ചവിട്ടാനുള്ള സാധ്യതകളാണ് കാണുന്നത്. രാഹുല്‍ ഗന്ധിയുടെ അപക്വമായ സവര്‍കര്‍ പരാമര്‍ശം മഹാരാഷ്ട്രക്കാരെ അരിശംകൊള്ളിച്ചിട്ടുണ്ട്. (ആശാനിപ്പോള്‍ അയോഗ്യനാക്കപ്പെട്ട എം പി എന്നബാഡ്ജും ധരിച്ചുകൊണ്ടാണ് നടക്കുന്നത്. ആല് അസ്ഥാനത്ത് കിളിച്ചാല്‍ അതും തണലെന്ന മട്ടില്‍)
ഗുജറാത്ത് ബി ജെ പിക്ക് ഉള്ളതാണന്ന് പ്രത്യേകം പറയേണ്ടതില്ല.
അടുത്തത് രാജസ്ഥാനാണ്. അവിടെ അടുത്ത ഇലക്ഷനില്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ നോമിനേഷന്‍ കൊടുത്തിട്ട് വീട്ടില്‍പോയി ഉറങ്ങിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ്സുകാര്‍തന്നെ പറയുന്നത്. പ്രവര്‍ത്തിച്ചില്ലെങ്കിലും വിജയം സുനിശ്ചിതമെന്ന് ചുരുക്കം. പഞ്ചാബിലാണ് വിജയസാധ്യത പരുങ്ങലില്‍ ഉള്ളത്. എന്നാലും ഏതാനും സീറ്റുകള്‍ ബിജെപി പിടിക്കുമെന്നതില്‍ സംശയമില്ല. കാഷ്മീറിലും അതുപോലെതന്നെ. അപ്പോള്‍ വടക്കെ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുതന്നെ ബി ജെ പിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടും.
ഇനി തെക്കോട്ടുവന്നാല്‍ തെലുങ്കാനയിലെ എല്ലാസീറ്റുകളും ബി ജെ പി പിടിച്ചെടുക്കും. ആന്ധ്രയില്‍ സഖ്യകക്ഷിയായ വൈ എസ് ആര്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്നുമത്സരിച്ചാല്‍ ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കാന്‍ സാധിക്കും. കര്‍ണാടകത്തില്‍ നിയമസഭാ ഇലക്ഷനില്‍ കോണ്‍ഗ്രസ്സ് നേട്ടമുണ്ടാക്കുമെന്നാണ് സര്‍വേഫലങ്ങള്‍ കാണിക്കുന്നത്. അവിടെ കോണ്‍ഗ്രസ്സ് വിജയിച്ചാലും പാര്‍ലമെന്റ് ഇലക്ഷനില്‍ ഫലം വ്യത്യസ്തമായിരിക്കും. 25 സീറ്റുകളില്‍ ബി ജെ പി വജയിക്കുമെന്നുള്ളതില്‍ സംശയമില്ല.
തമിഴ് നാട്ടില്‍ അണ്ണാ ഡി എം കെയാണ് ബിജെപിയുടെ സഖ്യകക്ഷി. തകര്‍ന്നടിഞ്ഞിരിക്കുന്ന ജയലളിതയുടെ പാര്‍ട്ടി ബി ജെ പി യുടെ പിന്‍ബലത്തില്‍ പുതുജീവന്‍ വയ്ക്കാനുള്ള സാദ്ധ്യയുണ്ട്. അങ്ങനെയെങ്കില്‍ അവിടെയും ഏതാനും സീറ്റുകള്‍ ബി ജെ പിക്ക് അവകാശപ്പെട്ടതാണ്.
ഇനിയാണ് കേരളമെന്ന കമ്മ്യൂണിസ്റ്റ് കോട്ടയിലേക്ക് വരുന്നത്. ഇത്രനാളും മത്സരിച്ച് തോറ്റചരിത്രം മാത്രമുള്ള ബി ജെ പിക്ക് മൂന്നോ നാലോ സീറ്റുകളില്‍ വിജയിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഹിന്ദു വോട്ടുകള്‍കൊണ്ടുമാത്രം വിജയിക്കാന്‍ കഴിയില്ലെന്ന ബോധമാണ് ക്രിസ്ത്യന്‍ സമുദായത്തെ കൂട്ടുപിടിക്കാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചത്. കുറെനാളുകളായി കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും മുന്നണികളോട് അകലംപാലിച്ച് കഴിയുന്ന സമുദായം പുതിയൊരു പിടിവള്ളി കണ്ടെത്തിയിരിക്കയാണ് ബി ജെ പി യില്‍. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന പ്രതീക്ഷയില്‍ 19 സീറ്റുകള്‍ യു ഡി എഫിന് നല്‍കിയ അവസ്ത ഇപ്രാവശ്യം ഉണ്ടാകില്ല. അവരുടെ സീറ്റുകളില്‍ പലതും എല്‍ ഡി എഫും ബിജെ പിയും പിടിച്ചെടുക്കും.
രാഹുല്‍ വയനാട്ടില്‍നിന്ന് വിജയിക്കുന്ന കാര്യംതന്നെ ഉറപ്പിക്കാന്‍ സാധ്യമല്ല. പിന്നെ അയാള്‍ എവിടെനിന്ന് മത്സരിക്കും? അമേഠിയില്‍നിന്ന് മത്സരിച്ച് വിജയിച്ചാല്‍ ഒരു പൂച്ചെണ്ട് കൊടുക്കാന്‍ തയ്യാറാണ്. ഒരിക്കല്‍കൂടി മത്സരിച്ച് തോക്കാനുള്ള പരീക്ഷണം രാഹുല്‍ നടത്തുമെന്ന് തോന്നുന്നില്ല.
ഇനി പ്രതിപക്ഷകക്ഷികള്‍ കൂട്ടുചേര്‍ന്ന് കേന്ദ്രഭരണം പിടിച്ചെടുത്തെന്നിരിക്കട്ടെ., അഞ്ചുവര്‍ഷം അവര്‍ തികച്ച് ഭരിക്കുമെന്ന് ഉറപ്പില്ല. തമ്മില്‍തല്ലും അധികാരവടംവലിയും ഖജനാവില്‍ കയ്യിട്ട്‌വാരലും പിന്നെ എന്തെല്ലാം അനീതികള്‍ നടത്താമോ അതെല്ലാംകണ്ട് ജനങ്ങള്‍ക്ക് തൃപ്തിയടയാം. ഇവരുടെ പരീക്ഷണം രണ്ടുപ്രാവശ്യം നടത്തി പരാജയപ്പെട്ടതാണ്. ഇനിയും ഒരുപ്രാവശ്യംകൂടി പരീക്ഷണം നടത്താന്‍ ജനങ്ങള്‍ ഇവരെ അനുവദിക്കില്ല. മണ്ടച്ചാരായ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ഇവര്‍ അംഗീകരിക്കില്ല. പ്രധാനമന്ത്രി കസേരയില്‍ നോട്ടമിട്ടിരിക്കുന്ന മമതാ ബാനര്‍ജിമുതല്‍ തമഴ്‌നാട്ടിലെ സ്റ്റാലിന്‍വരെ പട്ടിക നീണ്ടുപോകുന്നു. ചിലപ്പോള്‍ ഒത്തുതീര്‍പ് ഫോര്‍മുല പ്രകാരം ഓരോരുത്തര്‍ക്കും ഓരോവര്‍ഷംവീതം പ്രധാനമന്ത്രിപദം വീതിച്ചുനല്‍കി സംതൃപ്തി അടയാന്‍ സാധിക്കും. അത് രാജ്യത്ത് അസ്ഥിരതക്ക് ഇടയാക്കുകയും രാജ്യപുരോഗതി സ്തംഭനത്തിലാക്കുകയും ചെയ്യും. ഇതിനൊന്നും യാതൊരു സാധ്യതയും ഇല്ലന്നുള്ളതാണ് ആശ്വാസകരം.
സാം നിലമ്പള്ളില്‍.
samnilampallil@gmail.com
# Opposition_unity