Image

ഋതുവർണിനി (ഭാഗം  മൂന്ന്: ലെച്ചൂസ്)

Published on 15 April, 2023
ഋതുവർണിനി (ഭാഗം  മൂന്ന്: ലെച്ചൂസ്)

ആ മുറിയുടെ കാര്യം അപ്പോഴാണ് അവൻ ഓർമ്മ വന്നത്.
അവിടെ മുറിയിൽ എന്തായിരിക്കും ഈ സ്വപ്നത്തിന്റെ ഉത്തരം ആ മുറിയിൽ ഉണ്ടെന്ന് മനസ്സ് പറയുന്നു.

ഏന്തൊക്കെയോ മറ നീക്കി പുറത്തു കൊണ്ട് വരാൻ ആരോ എന്നിൽ നിന്ന് ആഗ്രഹിക്കുന്നു.

കിടന്നിട്ട് ഉറക്കം വരും എന്നു തോന്നുന്നില്ല.
ആ  മുറിയിൽ എന്താണ് ഉള്ളത് എന്നു നോക്കാം. ഞാൻ കാണുന്ന സ്വപ്നത്തിന്റെ തുമ്പ് അവിടെ നിന്നും  അറിയാൻ പറ്റിയല്ലോ ഒന്നു പോയി നോക്കാം. അപ്പു കിടക്കയിൽ നിന്ന് പതുക്കെ എഴുന്നേറ്റു. ആ മുറി ലക്ഷ്യമാക്കി നടന്നു. വിവേകിനെ കൂടി വിളിച്ചല്ലോ? വേണ്ട അവൻ ഉറങ്ങട്ടെ എന്തായാലും ഞാൻ തന്നെ പോയി നോക്കാം ഉള്ളിൽ ചെറിയ ഭയം തോന്നി തുടങ്ങിയിരുന്നു. ശിവന്റെ മന്ത്രം ചൊല്ലി ആ മുറിയുടെ അടുത്ത് വരെ എത്തി.
ജപിച്ച ചരടിൽ കോർത്ത തകിടുകൾ കൊണ്ട് ആ വാതിൽ നിറഞ്ഞിരുന്നു. അതൊക്കെ പതിയെ അടർത്തി എടുത്തു കളഞ്ഞു.

പതുക്കെ ആ മുറി തുറന്നു. ആ മുറി തുറന്നതും വലിയ ഒച്ചത്തിൽ വവ്വാൽ കൂട്ടം ആ മുറിയിൽ ചുറ്റും പാറി നടക്കുന്നു പെട്ടെന്ന് തന്നെ അപ്രതീക്ഷിതമായി.
മൊത്തത്തിൽ മാറാലയും പൊടിയുമായിരുന്നു അതൊക്കെ വകഞ്ഞു മാറ്റി ആ മുറി ചുറ്റും നീരീക്ഷിച്ചു. കട്ടിലിൽ ചുറ്റും കൊതുക് വല ഇട്ടിട്ടുണ്ട്. ഒരു വശത്ത് ഭംഗിയായി ബുക്ക്‌ അടക്കി വച്ചിരിക്കുന്നു. ആ മുറിയിൽ ചുറ്റും ഞാൻ സ്വപ്നത്തിൽ കണ്ട പെണ്ണിന്റെ മുഖം. പല ഭാവത്തിലുള്ളത്. ആരെയും കൊതിപ്പിക്കുന്ന രൂപം ആണ് അവൾക്കെന്ന് അവനോർത്തു, ഓരോ മുഖഭാവത്തിലുള്ള ചിത്രങ്ങൾ കാണുമ്പോൾ ജീവൻ ഉള്ളത് പോലെ തോന്നും.

അവൻ അതിലൊരു ഫോട്ടോയിലെ പൊടി തട്ടാൻ അടുത്തേയ്ക്ക് ചെന്നു അപ്പോഴാണ് ആ ചിത്രത്തിൻ്റെ ഒരു വശത്തായി ഭംഗിയുള്ള ചെറിയ ആഭരണ പെട്ടി അപ്പുവിന്റെ  ശ്രദ്ധയിൽ പെട്ടത്. ഒട്ടൊരു കൗതുകത്തോടെ അവൻ
അത് തുറന്ന് നോക്കി ചിലങ്കയും, ചുവന്നു കല്ലുള്ള മാലയും, ഉണക്കി കരിഞ്ഞ റോസപൂവും അതിൽ കണ്ടു അതിന്റെ ഇടയിൽ നിന്ന് ഒരു ഫോട്ടോ കിട്ടി ഒരു ചെറുപ്പക്കാരന്റെ. 

അതിലും മുഖം വ്യക്തമല്ല സ്വപ്നത്തിൽ കണ്ട ആ വേഷം തന്നെ. മുഖം മാത്രം വ്യക്തമല്ല. കുറച്ചു നേരം അങ്ങനെ നോക്കി കൊണ്ട് അവനാ ആഭരണ പെട്ടി അവിടെ വെച്ച ശേഷം കൈ എടുത്തു അപ്പോഴാണ്, മേശയിൽ അടുക്കി വച്ച ബുക്കുകൾ താഴെ വീണത്. ഒരു ഞെട്ടലോടെ അവനതെല്ലാം എടുത്ത് അടുക്കി വെക്കാൻ തുടങ്ങി അന്നേരം ആ ബുക്കിന്റെ ഇടയിൽ നിന്ന്  ഡയറി കിട്ടി. 

അപ്പു അത് തുറന്നു നോക്കി. സ്വപ്നത്തിൽ കണ്ട ആ പെൺകുട്ടിയുടെയും പയ്യന്റെയും ഫോട്ടോ. അതിൽ ആ  പയ്യൻ തിരിഞ്ഞു നിൽക്കുകയാണ് അവൾ അവനോട് കിന്നാരം പറയുന്നു.
അതിൽ 

"ഋതുവർണിനി" എന്നു ഭംഗിയുള്ള അക്ഷരത്തിൽ എഴുതിയിരിക്കുന്നു. ആ പേരിന്റെ കൗതുകം ബാക്കി വായിക്കാൻ പ്രേരിപ്പിച്ചു. കൊറേ പേജുകൾ വെറുതെ കിടക്കുന്നു.

"ഋതുവർണിനി " എന്റെ പേരാണ്. അക്ഷരങ്ങളെയും നിറ ങ്ങളെയും നൃത്തത്തെയും ചേർത്ത് പിടിച്ച ഒരു പൊട്ടി പെണ്ണിന്റെ പേര് "ഋതുവർണിനി"
പേരിന്റെ അർത്ഥം എനിക്ക് അറിയില്ല മനസ്സിലെ ചിന്തകളെ പകർത്തി വെക്കാനൊരിടം...
ഞാൻ ആരാണെന്ന് ചോദിച്ചാൽ??
ഉത്തരം ഇല്ലാത്ത ചോദ്യമാണ് ഞാൻ. എപ്പോൾ വേണമെങ്കിലും എന്തും എന്റെ ജീവിതത്തിൽ സംഭവിക്കാം.

അങ്ങനെ എന്തെങ്കിലും പറ്റിയാൽ ഈ ഡയറിയിലൂടെ ലോകം അറിയണം ഈ പെണ്ണിന്റെ കഥ. ഋതുവർണിനിയുടെ കഥ. ആരുടെയോ ബലിയാട് ആകാൻ പോകുന്ന ഒരു പൊട്ടി പെണ്ണ്.

*********************

ഇനി കഥ
എൻ്റെ കുട്ടി കാലത്തേക്ക് ഒന്ന് സഞ്ചരിക്കുകയാണ്…

കുറച്ചു പുറകോട്ട് പോവണം
ശ്രീകാര്യം കോവിലകത്തിൽ സുന്ദരിയായ സാവിത്രിക്ക് ദൂരെ ദേശത്തു നിന്ന് വന്ന ഒരു നൃത്തക്കാരന്റെ സമ്മാനമാണ് ഞാൻ.

ഒരിക്കൽ സാവിത്രിക്ക് അതായത് എൻ്റെ അമ്മക്ക് അവരെ അങ്ങനെ വിളിക്കാൻ തന്നെ എനിക്ക് അറപ്പാണ്. ആദ്യമൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു അവരെ പിന്നീട് ഒരു മകൾ എന്ന നിലയിൽ കേൾക്കാനും അറിയാനും പാടില്ലാത്തത് പലതും ഞാൻ അറിഞ്ഞു, കേട്ടറിഞ്ഞത് ഒന്നും സത്യം ആവല്ലേ എന്നാ പ്രാർത്ഥനയോടെ ഞാൻ കൂടുതൽ അറിയാൻ ശ്രമിച്ചു. ഓരോന്ന് എൻ്റെ മുന്നിൽ മറ നീക്കി പുറത്തു വന്നു അങ്ങനെ അമ്മയെന്ന പദത്തെ ഞാൻ വെറുത്തു പോയി. എൻ്റെ അച്ഛനെന്ന മനുഷ്യനേയും എനിക്ക് വെറുപ്പാണ്...

കാലങ്ങൾക്ക് മുമ്പ് ഒരിക്കൽ അവർക്ക് ഒരു മോഹം നൃത്തം പഠിക്കാൻ. പേര് കേട്ട കോവിലകത്തെ കുട്ടിയുടെ ആഗ്രഹം അല്ലേ കാർന്നവന്മാർ കൊണ്ട് വന്നു ദൂര ദേശത്തു നിന്ന് നൃത്തം പഠിപ്പിക്കാൻ ഒരാളെ പേര് സേതു മാധവൻ. ആളും അത്ര മോശം ഒന്നും അല്ല. ആരെയും കൊതിപ്പിക്കുന്ന ശരീര വടിവ്. 

നല്ല ദിവസം നോക്കി സാവിത്രി ആ നൃത്തകാരന് ദക്ഷിണ വച്ചു നൃത്തം അഭ്യസിച്ചു. എല്ലാ മുദ്രകളും നിമിഷ നേരം കൊണ്ട് പഠിച്ചു എടുത്തു അവൾ. അത് അയാളിൽ അത്ഭുതം ഉണ്ടാക്കി. ഓരോ മുദ്രകളിൽ കൂടി അവർ പ്രണയകാവ്യം തീർത്തു. പതുക്കെ മനസ്സ് അടുത്തു പിന്നെ എല്ലാ അർത്ഥത്തിലും. അയാൾ പെട്ടെന്ന് പോകുകയും ചെയ്തു. സാവിത്രിക്ക് അയാളിൽ നിന്ന് കിട്ടിയ സമ്മാനം അവളുടെ ഉദരത്തിൽ വളരുന്നത് പോലും ആരും അറിഞ്ഞില്ല.

മാസമുറ തെറ്റി എന്നു സാവിത്രിയുടെ അമ്മക്ക് തോന്നി. ഉടനെ തന്നെ സാവിത്രിയുടെ അമ്മ അവളുടെ അച്ഛനോട് നുണ പറഞ്ഞു സാവിത്രിയെ കൊണ്ട് അവരുടെ വീട്ടിലേക്ക് പോയി. ആരും അറിയാതെ സാവിത്രി പെണ്ണ് കുഞ്ഞിന് ജന്മം നല്കി. ആ കുഞ്ഞിനെ വയറ്റാട്ടിക്ക് വളർത്താൻ കൊടുത്തു അതും ഒരു വ്യവസ്ഥയിൽ.

എന്നെങ്കിലും ഒരുനാൾ കുഞ്ഞിനെ ചോദിച്ചു വന്നാൽ തിരികെ തരണം എന്ന ഉറപ്പോടെ കൈമാറി.
സാവിത്രിയെ അവിടെ നിന്നും അവളുടെ അമ്മ ശ്രീകാര്യം കോവിലകത്തിൽ കൊണ്ട് വന്നു. കുറച്ചു മാസം കഴിഞ്ഞപ്പോൾ, അമ്മാവന്റെ മദ്ധ ബുദ്ധിയായ മകനെ കൊണ്ട് വേളി കഴിപ്പിച്ചു. അത് സാവിത്രിക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല. അമ്മയുടെ നിർബന്ധം സഹിക്കാൻ കഴിയാതെ ആ കല്യാണത്തിന് സമ്മതിച്ചു. പേരിന് മാത്രം വേളി.
കാലങ്ങൾ കൊഴിഞ്ഞു പോയി… 

സാവിത്രിയുടെ വേളി കഴിഞ്ഞ് അധികം വൈകാതെ അവരുടെ അമ്മ മരണപ്പെട്ടു, മകളുടെ കാര്യങ്ങളെല്ലാം ആ സ്ത്രിയിൽ കെട്ടടങ്ങി. 

പെട്ടെന്ന് ഒരു ദിവസം സന്ധ്യയ്ക്ക് ഒരു മുഷിഞ്ഞ ഭാണ്ഡകെട്ടുമായി ആ നൃത്തക്കാരൻ തിരികെ വന്നു. കാരണവന്മാർ നല്ല സ്വീകരണം കൊടുത്തു. അയാൾക്ക് അവിടെ കുറച്ചു മാസം താമസിക്കാൻ അനുവാദം കൊടുത്തു. സാവിത്രിയുടെ വേളി കഴിഞ്ഞു എന്ന് അവിടെ നിന്ന് അറിയാൻ ഇടയായി. അന്ന് രാത്രി  സാവിത്രിയുടെ ഭർത്താവ് ഉറങ്ങിയ സമയത്ത്. സേതു മാധവന്റെ മുറിയിൽ പാതി രാത്രിയിൽ ചെന്നു.

"സാവിത്രി… ഞാൻ തിരിച്ചു വന്നത് നിന്നേ മറക്കാൻ പറ്റുന്നില്ല  ഉറക്കത്തിൽ പോലും നീ... ന്റെ മുഖമാണ് തെളിഞ്ഞു വരുന്നത്. ഞാൻ സ്വന്തമാക്കിയ പെണ്ണിന്റെ.
ഇവിടെ വന്നപ്പോ വേളി കഴിഞ്ഞു എന്നു അറിഞ്ഞപ്പോൾ ഞാൻ ഒന്ന് പേടിച്ചു. ഞാൻ നുകർന്ന പൂവിന്റെ തേൻ മധുരം  വേറെ ഒരുവൻ സ്വന്തമാക്കിയോ എന്ന്." അയാൾ സാവിത്രിയുടെ അടുത്തേക്ക് ചെന്നു.

സാവിത്രി വശ്യമായി ഒന്നു ചിരിച്ചു.

"ന്റെ കെട്ടിയോൻ മദ്ധ ബുദ്ധിയാ. അതിനെ കൊണ്ട് ഗുണം ഇല്ല. അങ്ങ് ഒന്നും പറയാതെ പോയപ്പോ ഞാൻ കരുതിഎന്നെ പറ്റിച്ചു പോയതാണെന്ന്. അതാണ് അമ്മയുടെ നിർബന്ധത്തിന് വഴങ്ങീത്… അങ്ങയുടെ സമ്മാനം വായറ്റട്ടിക്ക് കൊടുത്തു.പെൺ കുഞ്ഞ്. ഈ കള്ള ചിരി തന്നെയാണ് ആ മുഖത്ത് കണ്ടത്. ഞാൻ ഒന്നേ കണ്ടൊള്ളു…" സാവിത്രി നേരിയ വിഷമത്തോടെ ഒന്ന് നിർത്തി. 

"സാരമില്ല സാവിത്രി ഞാൻ ഇങ്ങെത്തിയല്ലോ, ഇനി നമുക്ക് നമ്മുടെ കുഞ്ഞിനെ എങ്ങനേയും തിരികെ കൊണ്ടുവരാം

"ഇവിടെ ആർക്കും അറിയില്ല ഈ കാര്യം, അമ്മക്ക് അറിയാമായിരുന്നു എല്ലാം, ഇപ്പോ അമ്മയും പോയി ഇനി ആരെയും പേടിക്കേണ്ട… പിന്നെ, തേൻ നുകർന്നു കുടിക്കാൻ തോന്നുമ്പോ പോന്നോളു." അവൾ വശ്യതയോടെ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു

"അപ്പോ നിൻ്റെ കെട്ടിയോനോ?" അയാൾ സാവിത്രിയെ ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു.

"അതിന് ഭക്ഷണം കഴിക്കണം ഉറങ്ങണം എന്ന ഒറ്റ ചിന്തയേ ഉള്ളു വേറെ ഒന്നും അതിന് അറിയില്ല… നമുക്ക് ഒരു മറയ്ക്ക് വേണ്ടി അത് അവിടെ നിന്നോടെ." അവൾ അയാളെ ഇറുകെ പുണർന്നു കൊണ്ട് കിടക്കയിലേക്ക് ചാഞ്ഞു. 

"ന്റെ സാവിത്രി… ഞാൻ നുകർന്നു കുടിച്ച പൂവാണ് നീ. നിന്നെ വേറെ ആരും നുകരാൻ ഞാൻ അനുവദിക്കില്ല… ഇനി രാത്രിയാമങ്ങൾ നമ്മുക്ക് മതിവരുവോളം തേൻ നുകരുകയും ചെയ്യാം എന്താ." അയാൾ പതുക്കെ സാവിത്രിയുടെ ചെവിയിൽ പറഞ്ഞ ശേഷം അവളിലേക്ക് ചാഞ്ഞു…

"ഉം…" അവൾ ലാസ്യ ഭാവത്തോടെ ഒന്ന് മൂളി. 

ഏറെ നാളുകൾക്കു ശേഷമുള്ള ഒത്തു ചേരൽ ഇരുവരും നന്നായി ആഘോഷിച്ചു നേരം പുലരുവോളം ആസ്വദിച്ചു. സൂര്യൻ ഉദിച്ചു തുടങ്ങിയപ്പോൾ അവൾ തിരികെ പോകാൻ ഒരുങ്ങി അയാൾക്ക് അവളെ വിടാൻ ഒട്ടും മനസ്സ് വന്നില്ല. രാത്രി വീണ്ടും വരാം എന്ന ഉറപ്പിൽ അവൾ അയാളുടെ അടുത്ത് നിന്ന് മടങ്ങി പോയി.

അങ്ങനെ പിന്നീട് അവരുടെ പൂക്കാലം രാത്രിയുടെ മറവിലായിരുന്നു. പിന്നീട് മിക്ക ദിവസവും അവൾ അയാൾക്ക് തേൻ നുകരാനൻ വേണ്ടി മാത്രം പൂത്തു, സേതു മാധവനും അങ്ങനെ ഒരുവളെ ആയിരുന്നു ആവശ്യവും അയാളുടെ ഏത് താൽപര്യങ്ങൾക്കും വഴങ്ങി കൊടുക്കുന്ന ഒരാളെ... അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി അയാൾ അവളോട് പറഞ്ഞു. 

"സാവിത്രി ഞാൻ നാളെ കാലത്ത് ൻ്റെ വീട് വരെ ഒന്ന് പോവാ." 

"എന്തേയിപ്പോ പെട്ടെന്ന് പോവാൻ?" സാവിത്രി അമ്പരപ്പോടെ ചോദിച്ചു. 

"ഏറെ നാളായില്ലേ ഞാൻ ഇവിടെ വന്നിട്ട്? എത്രയെന്ന് വെച്ചാ ഇവിടെ ഒരു അഗതിയേ പോലെ നിൽക്കാ?" 

"അഗതിയോ! സേതു ഏട്ടൻ്റെ കൂടി വീടല്ലേയിത്? ഈ സാവിത്രിയും ഏട്ടൻ്റെ മാത്രമല്ലേ?" 

"ഉള്ളാലെ അല്ലേ ൻ്റെ സാവിത്രി ആവൂ, പുറമേക്ക് ആ പൊട്ടൻ്റെ അല്ലേ? അത് നിക്ക് സഹിക്കണില്ല…" സേതു ഉള്ളിലെ അനിഷ്ടം സാവിത്രിയുടെ മുന്നിൽ തുറന്നു പ്രകടിപ്പിച്ചു.

"അതിന് നിക്ക് പ്പോ ന്താ ചെയ്യാൻ പറ്റാ ഏട്ടാ ൻ്റെ വിധി ഇങ്ങനായായി പോയില്ലേ!" സാവിത്രിയും ഉള്ളിലേ സങ്കടം തുറന്നു പറഞ്ഞു.

"ന്തായാലും നാളെ ഒന്ന് വീട് വരെ പോവാൻ തീരുമാനിച്ചു കഴിഞ്ഞു, അതിനി മാറ്റണില്ല." 

"പോയി ഉടൻ മടങ്ങി വരോ?" സാവിത്രിക്ക് സേതു പോവുന്നത് സഹിക്കാൻ കഴിയാതെ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു. 

"യ്യേ എന്തായിത് ൻ്റെ സാവിത്രിയേ കാണാതെ ഈ സേതുവിന് ഉറക്കം വരോ? നീയാ പൊട്ടനെ നോക്കി ആ കൈയും പിടിച്ച് നിൽക്കുന്നത് കാണാൻ ഇഷ്ടം അല്ല. എന്നാലും ഞാൻ വരും ട്ടോ. ഇത് പോലെ എങ്കിലും ൻ്റെ സാവിത്രിയെ കാണാലോ…" അയാൾ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.

പിറ്റേന്ന് പുലർച്ചെ തന്നെ സേതുമാധവൻ അവിടെ നിന്ന് സ്വന്തം വീട്ടിലേക്ക് പുറപ്പെട്ടു, ഒരാഴ്ച കഴിഞ്ഞാണ് അയാൾ മടങ്ങിയെത്തിയത്. അത്രയും ദിവസം സാവിത്രി ആകെ വിഷമത്തിൽ ആയിരുന്നു കഴിഞ്ഞ് കൂടിയത്. 

അയാളെത്തിയെന്ന് അറിഞ്ഞതോടെ അവൾക്ക് അയാളെ കാണാതെ വയ്യെന്നായി, ഉച്ച ഊണ് കഴിഞ്ഞ് ഭർത്താവ് ഉൾപ്പെടെ എല്ലാവരും മയങ്ങിയ നേരത്ത് അവൾ അയാളുടെ അടുത്തേക്ക് ചെന്നു. 

"കേറിവാ ൻ്റെ സാവിത്രി…" അവളെ കാത്തിരുന്നത് പോലെ അയാൾ അവളുടെ കൈയിൽ പിടിച്ച് വലിച്ച് തന്നോട് അടുപ്പിച്ചു. 

"വിട് ഏട്ടാ ആരേലും കാണും, കതക് അടച്ചില്ലാ ട്ടോ…" അവൾ പേടിയോടെ ചുറ്റും ഒന്ന് നോക്കി അയാളുടെ പിടി വിടുവിക്കാൻ ശ്രമിച്ചു. 

"ഇനി ന്തിനാ ഇങ്ങനെ ഒളിച്ചും പാത്തും നിൽക്കുന്നേ. കാണട്ടെ നിൻ്റെ കെട്ടിയോൻ…" അയാളുടെ കൈ അവളുടെ ശരീരത്തിൽ കൂടുതൽ മുറുകി. സംസാരം ഒന്ന് നിർത്തിയ ശേഷം തുടർന്നു.

"ഇത്തവണ ൻ്റെ വരവ് വെറുതെ അല്ല നിന്നെ എൻ്റെതു മാത്രം ആക്കാനുള്ള വഴിയും കൊണ്ട് ആണ്…" 

"ന്ത് വഴി…"

"നമുക്ക് പതുക്കെ ആ പൊട്ടന്റെ സ്വത്തു കൈലാക്കി അവനെ ആരും അറിയാതെ തട്ടാം."

"കൊല്ലാനോ??" ഒരു ഞെട്ടലോടെ സാവിത്രി ചോദിച്ചു.

"അതന്നെ ന്തിനാ നീയ് ഞെട്ടണേ? ആരും അറിയാനൊന്നും പോണില്ലാല്ലൊ…"

"ന്നാലും ഏട്ടാ…" 

"ഒന്നും പറയേണ്ട, ഞാനോരൂട്ടം തരാം അത് മൂന്ന് ദിനം ആ പൊട്ടനെ കൊണ്ട് കഴിപ്പിച്ചാ മതി…" സേതുമാധവൻ മടിക്കുത്തിൽ നിന്ന് ഒരു ചെറിയ പൊതി അവളുടെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. 

സാവിത്രി അത് വാങ്ങാൻ മടിച്ച് അയാളെ നോക്കി നിന്നു.

"നിനക്കെന്താ സാവിത്രി അതിനോട് സ്നേഹായോ, ഒരാഴ്ച ഞാൻ മാറി നിന്നപ്പോള്?" 

"അതല്ല, അതിനെ കൊണ്ട് നിക്കോ സേതു ഏട്ടനോ ശല്യോന്നും ഇല്ലാല്ലോ! അത് അവിടെ എവിടേലും കഴിഞ്ഞോട്ടെ…"

"നിക്ക് നീ അതിൻ്റെ കൂടെ നടക്കണെ സഹിക്കണില്ല സാവിത്രി… എന്നും നിക്കും നിനക്കും ഇങ്ങനെ കഴിയാൻ പറ്റ്വോ? ഈ ബന്ധം ഒരു ദിവസം പുറത്ത് ആവും, പിന്നെ ന്നെ വിടെ നിൽക്കാൻ നിൻ്റെ ആച്ഛൻ സമ്മതിക്ക്വോ? നിക്ക് വേണം ൻ്റെ സാവിത്രിയെ. വേറെ ഒന്നും ആലോചിക്കാതെ ഇതങ്ങ് വാങ്ങ്…" അയാൾ ആ പൊതി അവളുടെ കൈയിൽ പിടിപ്പിച്ചു.

അവൾ അയാളെ നോക്കി എല്ലാം സമ്മതിച്ച മട്ടിൽ ഒന്ന് ചിരിച്ചു...

*†**************

അവരുടെ പദ്ധതി പ്രകാരം ആർക്കും ഒരു സംശയവും തോന്നാതെ എല്ലാം നടത്തിയെടുത്തു സ്വത്തു മുഴുവൻ സാവിത്രിയുടെ കൈയിലായി. നല്ല പ്രായത്തിൽ വിധവയായ സാവിത്രിയെ സേതുമാധവൻ വേളി കഴിച്ചു. പതിയെ സേതുമാധവൻ അയാളുടെ കുടുംബത്തെ അങ്ങോട്ട് കൊണ്ട് വന്നു.

മാസം കുറച്ചു കഴിഞ്ഞപ്പോൾ സാവിത്രി ഗർഭിണിയായി. ഒരു ആൺ കുഞ്ഞിന് ജന്മം നല്കിയെങ്കിലും ആ കുഞ്ഞു മരിച്ചു പോയി. പിന്നേ കുഞ്ഞുങ്ങൾ ഉണ്ടായില്ല. അപ്പോഴാണ് സാവിത്രി ഓർത്തത് തന്റെ ആദ്യത്തെ കണ്മണിയെ. ആ വയറ്റാട്ടിയെ കണ്ടു  തൻ്റെ കുഞ്ഞിനെ കോവിലകത്തു കൊണ്ട് വന്നു. പാറു എന്നാ പേരിനെ ഋതുവർണിനി എന്നു പേര് നല്കി വളർത്തി. 

അവളുടെ ജന്മ രഹസ്യം സേതുമാധവനു മാത്രം അറിയാനായിരുന്നു തന്റെ സ്വന്തം ചോരയാണെന്നത്. കോവിലകത്തെ ബാക്കി എല്ലാവരും കരുതിയത് കൂട്ടികൾ ഇല്ലാത്തത് കൊണ്ട് വളർത്തു മകൾ കൊണ്ട് വന്നതാണ് എന്ന്. സാവിത്രിയും സേതുമാധവനും അത് തിരുത്താൻ നിന്നില്ല.

ഋതുവർണിനിയുടെ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു അത്. സ്നേഹതണലിൽ, എല്ലാ വിധ സൗകര്യങ്ങളോടും കൂടി അവൾ കഴിഞ്ഞു. പക്ഷേ ആ സന്തോഷം എല്ലാം അവളുടെ പതിനേഴാം വയസ്സിൽ തീരും എന്നറിയാതെ താനൊരു ദുരന്തക്കയത്തിലാണ് വീഴാൻ പോകുന്നത് എന്നു അറിയാതെ.

എന്താണെന്ന് അല്ലെ!!

അവൾക്ക് നേരെ ഒരു സൃഷ്ടി വീണിട്ടുണ്ട്. സേതുമാധവാന്റെ അന്തരാവന്റെ .. കോവിലകത്തെ വന്നപ്പോഴേ ഒരു വഷളൻ നോട്ടവും ചിരിയും ആയി അവളുടെ പിന്നാലെ ഉണ്ട്. ഋതു വർണിനി എവിടെ പോയാലും അവിടെ അവനെത്തും, പുതിയ സാഹചര്യവുമായി അവൾ ഇണങ്ങി തുടങ്ങിയ നാളുകൾ ആയത് കൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല, അവൾക്ക് ഇഷ്ടം ആയിരുന്നില്ല അവനെ.
  
ആയാളും സേതുമാധവനെ പോലെ പെണ്ണുങ്ങൾ എന്ന് പറയുന്നത് പ്രാന്ത് ആയിരുന്നു. വയറ്റാട്ടി ആണ് വളർത്തിയത് എങ്കിലും ഋതുവർണിനിയെ എഴുത്തും വായനയും അത്യാവശ്യം നൃത്തവും ഒക്കെ തന്നാൽ ആവും വിധം പഠിപ്പിച്ചിരുന്നു. കോവിലകത്ത് ചെന്ന നാളുകളിൽ എല്ലാവർക്കും മുന്നിൽ അവൾ നൃത്തം ചെയ്തിരുന്നു. അവൻ്റെ ശല്യം സഹിക്കാൻ വയ്യാതായ അന്ന് മുതൽ അവളുടെ  നൃത്തം, എഴുത്തു ഒക്കെ അവളുടെ മുറിയിൽ ഒതുങ്ങി നിന്നു. 

അപ്പു ആകാംഷയോടെ ബാക്കി വായിക്കാൻ നോക്കിയപ്പോൾ അക്ഷരങ്ങൾ മാഞ്ഞിരിക്കുന്നു.
ബാക്കി കഥ എങ്ങനെ അറിയും എന്നത് അപ്പുവിനെ  അസ്വസ്ഥമാക്കി. ഈ മുറിയിൽ തന്നെ ആ കഥയുടെ ബാക്കി ഉണ്ടാവും എന്ന് അപ്പുവിന് തോന്നി. അവൻ അവിടെ ആകെ കണ്ണോടിച്ചു, എവിടെ നിന്ന് പരിശോധന തുടങ്ങും എന്ന് ആലോചിച്ച നേരത്ത് പെട്ടെന്ന് പുറകെ ആരോ വന്നു നിൽക്കുന്നത് പോലെ തോന്നി അപ്പുവിന്… 

തുടരും...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക