"പ്രവാസ സാഹിത്യത്തിൽ നിന്ന് ആദ്യമായിട്ടാണ് കാരൂർ സോമൻ എന്ന സാഹിത്യപ്രതിഭയുടെ വിത്യസ്തങ്ങളായ വിശിഷ്ടകൃതികളെപ്പറ്റി ഒരു പഠനഗ്രന്ഥം പുറത്തുവരുന്നത്. കാലത്തിന്റെ അനുഭവ രാശികളിലൂടെ ഒഴുകിപ്പരന്ന എഴുത്തിന്റെ സൗന്ദര്യബോധത്തെ ആധികാരികമായി പഠനവിധേയമാക്കുന്ന വിധം ഡോ.മുഞ്ഞിനാട് പത്മകുമാറിന്റെ നീണ്ട നാളത്തെ പരിശ്രമഫലമായി പുറത്തുവന്ന പഠന ഗ്രന്ഥമാണ് "കാലത്തിന്റെ എഴുത്തകങ്ങൾ".
ഈ കൃതി ദേശകാലഭേദമെന്യ മലയാള സാഹിത്യ പഠന രംഗത്ത് അടയാളപ്പെടുത്തേണ്ടത് തന്നെയാണ്. എഴുത്തു് ഫാഷനായി കാണുന്നവർക്കും ഈ കൃതി ഏറെ പ്രയോജനം ചെയ്യും. ഇത് പ്രസിദ്ധികരിച്ചിരിക്കുന്നത് ബുക്ക് ക്രോസ്സ് പബ്ലിക്ക, തിരുവനന്തപുരം. വില 150 രൂപ".