Image

പ്രവാസി സാഹോദര്യത്തിന്റെ മാതൃക തീർത്ത് നവയുഗം അൽഹസ്സ ശോഭ യൂണിറ്റ് കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം അരങ്ങേറി

Published on 16 April, 2023
പ്രവാസി സാഹോദര്യത്തിന്റെ മാതൃക തീർത്ത് നവയുഗം അൽഹസ്സ ശോഭ യൂണിറ്റ് കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം അരങ്ങേറി


അൽ ഹസ്സ: പ്രവാസി സഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും മാതൃക തീർത്ത്  നവയുഗം സാംസ്കാരികവേദി അൽഹസ്സ ശോഭ യൂണിറ്റ് കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

അൽഹസ്സ ശോഭയിലെ ഫാംഹൗസിൽ നടന്ന ഇഫ്താറിൽ അൽഹസ്സയിലെ പ്രവാസികളും, കുടുംബങ്ങളും അടക്കം നിരവധി പേർ  പങ്കെടുത്തു.


നവയുഗം കേന്ദ്ര കമ്മറ്റി അംഗങ്ങളായ നിസാം കൊല്ലം, തമ്പാൻ നടരാജൻ, അൽഹസ്സ മേഖലാ സെക്രട്ടറി ഉണ്ണി മാധവം, ജീവകാരുണ്യ കൺവീനർ സിയാദ് കൊല്ലം, മേഖല നേതാക്കളായ ബക്കർ, സുന്ദരേശൻ, ഷിബു താഹിർ, ജലീൽ , സുരേഷ് മടവൂർ, അനിൽ,  വേലൂരാജൻ, ഷമിൽ, സന്തോഷ്, അൻസാരി, നൗഷാദ്, വിശ്വൻ, അനിൽ, സുബ്രമണ്യൻ, നാസർ കൊല്ലം, ജയകുമാർ നാഥ എന്നിവർ പങ്കെടുത്തു.

നവയുഗം നേതാക്കളായ നിസാർ പത്തനാപുരം, അനീഷ്, അഖിൽ, മനു, ശശി അഞ്ചൽ, വിജയൻ കെ, ചന്തു, പഴനി, അലി ബൂഫിയ, വിനായകൻ, റാഫി, ഷറഫുദീൻ, ഫ്രാൻസിസ്, സനീർ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക