ഞാനും നീയും
രണ്ടു താളുകൾ
മടക്കി വെച്ചപ്പോൾ
ഉമ്മ കൊടുത്തവർ
കുറേക്കാലം കഴിഞ്ഞപ്പോൾ
ഒട്ടിപ്പോയവർ
ജീവിതരേഖയിൽ
എത്രയെത്ര ചരിത്രങ്ങൾ
എത്ര പുതുക്കിയാലും
എത്ര മായ്ച്ചാലും
തെളിഞ്ഞു നില്ക്കുന്ന
ജീവിതരേഖ
തിരക്കിട്ട യാത്രയിൽ
നരവന്നതറിയാതെ
ഇപ്പോഴും
ചെറുപ്പം നടിക്കുന്നൂ,
കൊച്ചുവർത്തമാനങ്ങൾ