Image

ഒരു ഉന്നതന്യായാധിപന്റെ ഇടപാടുകള്‍ വിവാദമാവുന്നു (എബ്രഹാം തോമസ്)

എബ്രഹാം തോമസ് Published on 17 April, 2023
ഒരു ഉന്നതന്യായാധിപന്റെ ഇടപാടുകള്‍ വിവാദമാവുന്നു (എബ്രഹാം തോമസ്)

വാഷിംഗ്ടണ്‍: ടെക്‌സസ് വ്യവസായ ഭീമനും ബില്യണയറുമായ ഹാര്‍ലന്‍ ക്രോവിന്റെ ഒരു കമ്പനി ജോര്‍ജിയ, സാവന്നയിലെ ഒരു നിവാസ കേന്ദ്രത്തില്‍ ഒരു ഭവനശൃംഖല 2014-ല്‍ വാങ്ങിയപ്പോള്‍ അതില്‍ അസാധരമായി ഒന്നും പ്രമഥ ദൃഷ്ട്യാ തെളിഞ്ഞില്ല. ഒരു ഇരുനില് വീടും അതേ തെരുവില്‍ ഒഴിഞ്ഞു കിടന്നരിരുന്ന രണ്ടു സ്ഥലങ്ങളും ഈ കമ്പനി വാങ്ങിയത് 2014 ല്‍ ആയിരുന്നു. വസ്തുവകള്‍ വിറ്റത് ആരാണെന്നറിയുമ്പോള്‍ ആസ്വാഭാവികത തോന്നും. യു.എസ്. സുപ്രീം കോടതി ജസ്റ്റീസിന്റെ മരിച്ചു പോയ സഹോദരന്റെ ബന്ധുക്കളുമാണ് തങ്ങളുടെ ഉടമസ്ഥതയിലായിരുന്ന വസ്തുക്കള്‍ കമ്പനിക്ക് 2014 ഒക്ടോബര്‍ 15ന് ചാതം കൗണ്ടികോര്‍ട്ട് ഹൗസില്‍ രജിസ്റ്റര്‍ ചെയ്ത് 1,33,363 ഡോളറിന് വിറ്റത്.


റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒരു മെഗാ ഡോണര്‍ ആയി അറിയപ്പെടുന്ന ക്രോ കമ്പനി യാഥാസ്ഥിതികനായ ജസ്റ്റീസിന്റെ കയ്യില്‍ നിന്ന് വസ്തുവാങ്ങി, ജസ്റ്റീസ് ഈ വിവരം മറച്ചുവച്ചു എന്നീ ആരോപണങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഇത് ആയുധമാക്കും എന്ന് ഉറപ്പാണ്. ജസ്റ്റീസിന്‍രെ അമ്മ ഇപ്പോഴും ആ വീട്ടില്‍ താമസിക്കുന്നു. രേഖകളില്‍ ഉടമസ്ഥാവകാശംക ്‌രോ കമ്പനിക്കാണ്. കമ്പനി ആ രണ്ട് ബെഡ്‌റൂം ഒരു ബാത്‌റൂം വീട് ആയിരക്കണക്കിന് ഡോളറുകള്‍ ചെലവഴിച്ച് പുതുക്കി പണിഞ്ഞു. റൂഫും ഫെന്‍സും റിപ്പയര്‍ ചെയ്തു. ഒരു കാര്‍ പോര്‍ട്ടും നിര്‍മ്മിച്ചു.
പ്രമാദമായ വാട്ടര്‍ഗേറ്റ് കേസുകള്‍ക്കു ശേഷം ജസ്റ്റീസസും മറ്റ് അധികാരികളും 1,000 ഡോളറില്‍ അധികമുള്ള റിയല്‍ എസ്‌റ്റേറ്റ് വില്പനകള്‍ അറിയിച്ചിരിക്കണം എന്ന് ഫെഡറല്‍ നിയമം ഉണ്ട്. ജസ്റ്റീസ് തോമസ് ഈ വില്പന അധികാരികളെ അറിയിച്ചില്ല. ഇത് നിയമലംഘനമാണെന്ന് നാല് എത്ത്ക്‌സ് നിയമവിദഗ്ധര്‍ പ്രോ പബ്ലിക്കയെ അറിയിച്ചു.

ജസ്റ്റീസാ തോമസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്രോ നല്‍കിയ വിശദീകരണത്തില്‍ ജസ്റ്റീസിന്‍രെ കുടുംബസ്വത്തുക്കള്‍ വരും തലമുറകള്‍ക്ക് വേണ്ടി സൂക്ഷിക്കുവാനാണ് താന്‍ വാങ്ങിയതെന്ന് പറഞ്ഞു. തന്റെ ഉദ്ദേശം ഒരു മ്യൂസിയം അവിടെ നിര്‍മ്മിക്കുാനാണ്. തന്റെ ഉദ്ദേശം ഒരു മ്യൂസിയം അവിടെ നിര്‍മ്മിക്കുവാനാണ്. എന്നാല്‍ സമീപത്ത് ഒഴിഞ്ഞു കിടന്ന രണ്ടു വസ്തുക്കള്‍ കൂടി എന്തിന് വാങ്ങി എന്ന് വിശദീകരിച്ചില്ല. ഈ പ്ലോട്ടുകള്‍ പിന്നീട് മറ്റൊരാള്‍ക്ക് വിറ്റതായി ക്രോ പറഞ്ഞു.


എത്തിക്‌സ് വിദഗ്ധര്‍ ജസ്റ്റീസ് വില്പന മറച്ചുവച്ചതിന് ക്രോയുടെ വിശദീകരണം മതിയാകില്ലെന്ന് പറഞ്ഞു. ജസ്റ്റീസും ക്രോയുമായി ഒരു സാമ്പത്തിക ഇടപാടാണ് വെളിച്ചത്ത് വന്നിരിക്കുന്നത്. ജസ്റ്റീസ് ക്രോയില്‍ നിന്ന് എല്ലാ വര്‍ഷവും ആര്‍ഭാടയാത്രകളും സ്വകാര്യ ജെറ്റ് യാത്രകളും  സ്വീകരിച്ചിരുന്നതായി ഒറ്റൊരു ആരോപണമുണ്ട്. ഇന്റര്‍നാഷ്ണല്‍ ക്രൂസുകളും സൂപ്പര്‍ യാച്ച് യാത്രയും ആഡിറോണ്‍ ്‌സ്വകാര്യ റിസോര്‍ട്ടുകളിലെ പതിവ് താമസങ്ങളുമെല്ലാം ക്രോവിന്റെ ചെലവിലാണെന്ന് ആരോപണമുണ്ട്. ഇത്തരത്തില്‍ ചില കാര്‍ട്ടൂണുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

ഗിഫ്റ്റുകളെല്ലാം അപ്രധാനമാണെന്ന് ജസ്റ്റീസും ക്രോയും പ്രതികരിച്ചു. തന്റെ വിനോദയാത്രകള്‍ വെളിപ്പെടുത്തേണ്ട കാര്യമില്ലെന്ന് ജസ്റ്റീസ് പറഞ്ഞു. ഹാര്‍ലന്‍, കാതി ക്രോമാര്‍ തങ്ങളുടെ വളരെ അടുത്ത സുഹൃത്തുക്കളാണ്.

ക്രോ വസ്തുക്കള്‍ വാങ്ങിയപ്പോള്‍ മാര്‍ക്കറ്റ് വില നല്‍കിയോ എന്ന് വ്യക്തമല്ല. ക്രോ ഒരു പക്ഷെ വില കുറച്ചേ നല്‍കിയിട്ടുണ്ടാവൂ എന്ന് മാധ്യമങ്ങള്‍ പറയുന്നു.

ക്രോ ഈയിടെ ആരംഭിച്ച സാവന്ന ഹിസ്‌റ്റോറിക് ഡെവലപ്‌മെന്റ്‌സ് എല്‍എല്‍സിയുടെ പേരിലാണ് വസ്തുക്കള്‍ വാങ്ങിയത്. സാവന്ന ഹിസ്റ്റോറിക് ഡെവലപ്‌മെന്റ്‌സ് മാനേജ് ചെയ്യുന്നത് എച്ച് ആര്‍സി ഫാമിലി ബ്രാഞ്ച് ജിപി എന്ന ഒരു ഡെലവെയര്‍ എല്‍എല്‍സിയാണ്. ഈ കമ്പനിയാണ് ക്രോയുടെ സ്വകാര്യ ജെറ്റ് ഉള്‍പ്പെടെയുള്ള ആസ്തികള്‍ മാനേജ് ചെയ്യുന്നത്. ഡെലവെയര്‍ കമ്പനിയുടെ സിഇഓ ഹാര്‍ലന്‍ ക്രോ ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക