Image

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ഉത് ഘാടനം ഏപ്രിൽ 21 ന്    

Published on 17 April, 2023
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ഉത് ഘാടനം ഏപ്രിൽ 21 ന്    

ന്യൂയോർക്ക്:  ഫോമായുടെശ്രദ്ധേയമായ പ്രവിശ്യകളിൽ ഒന്നായ ന്യൂയോർക്ക് മെട്രോ റീജിയന്റെ പ്രവർത്തന  ഉത്‌ഘാടനവും  അധികാര കൈമാറ്റവും ഏപ്രിൽ 21 വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 ന്  ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വെച്ച് നടത്തപെടുന്നതാണ്‌. മാണി സി കാപ്പൻ (MLA), സെനറ്റർ കെവിൻ തോമസ്, നോർത്ത്ഹെംപ്സ്റ്റഡ് ടൗൺ സൂപ്പർവൈസർ ജെന്നിഫർ ഡെസീന എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങിൽ മെട്രോ വനിതാ ഫോറത്തിന്റെയും പ്രവർത്തനങ്ങൾക്കു ആരംഭമാവും. 

ഫോമാ   പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രെഷറർ ബിജു തോണിക്കടവിൽ, ജോയിന്റ് സെക്രട്ടറി ഡോ.  ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രെഷറർ ജെയിംസ്ജോർജ്, അഡ്വൈസറി കൗൺസിൽ ചെയർമാൻ സ്റ്റാൻലി കളത്തിൽ, സെക്രട്ടറി സജി എബ്രഹാം, ഫോമാ മുൻ ട്രെഷറർ തോമസ് ടി ഉമ്മൻ   എന്നിവരുടെ സാന്നിധ്യവും ചടങ്ങിന് മോടികൂട്ടും.

റീജിയണൽ വൈസ്പ്രസിഡന്റ് പോൾ പി ജോസ് അധ്യക്ഷനാവുന്ന പ്രസ്തുത സമ്മേളനത്തിനോട് ചേർന്ന് ന്യൂയോർക്കിലെ പ്രശസ്തരായ കലാപ്രതിഭകൾ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും അതിനു ശേഷം ഡിന്നറും  ഉണ്ടായിരിക്കും.

നാഷണൽ കമ്മിറ്റി മെമ്പർമാരായ വിജി എബ്രഹാം, തോമസ് ഉമ്മൻ, റീജിയൻ ചെയർമാൻ ഫിലിപ്പ് മഠത്തിൽ, സെക്രട്ടറി മാത്യു ജോഷ്വാ, ട്രഷറർ അലക്സ് എസ്തപ്പാൻ, ബിജു ചാക്കോ , റിനോജ്‌ കോരുത്, ഷാജി വർഗീസ്‌, ഷെറിൻ എബ്രഹാം , വരുൺ ഈപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇതിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിക്കുന്നത്‌. 

ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക