Image

വില കൂട്ടാനല്ലേ പറ്റൂ, കുറയ്ക്കാന്‍ വകുപ്പില്ലല്ലോ (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 18 April, 2023
വില കൂട്ടാനല്ലേ പറ്റൂ, കുറയ്ക്കാന്‍ വകുപ്പില്ലല്ലോ (ദുര്‍ഗ മനോജ് )

പാല്‍ വില കൂടും സംസ്ഥാനത്ത്, എന്നാല്‍ ആ വിവരം ബഹുമാനപ്പെട്ട വകുപ്പു മന്ത്രി ചിഞ്ചുറാണി അറിഞ്ഞിട്ടുമില്ല. അതിനു മില്‍മ പറയുന്ന ന്യായങ്ങള്‍ ഭീകരമാണ്. പച്ച, മഞ്ഞ കവറുകളിലെ അധികം ജനപ്രിയ മല്ലാത്ത ബ്രാന്‍ഡ് പാലിനു മാത്രമാണ് ഓരോ രൂപ കൂട്ടുന്നത്. കൂടാതെ, 
മില്‍മ റിച്ചിന് ഇതുവരെ 29 രൂപയായിരുന്നു. അപ്പോള്‍ ഡീലര്‍ ഒരു രൂപ ചില്ലറ ബാക്കി നല്‍കണം, അതൊരു വലിയ പ്രശ്‌നമാണ്. അടുത്തത് മില്‍മ സ്മാര്‍ട്ട്, അതിന് വില 24 അപ്പോഴും ഒരു രൂപ പ്രശ്‌നം പൊങ്ങി വരുന്നു. ഈ ചില്ലറ പ്രശ്‌നം പരിഹരിക്കാനായി ഓരോ രൂപ കൂട്ടി. അത് ജനങ്ങളെ സഹായിക്കാനാണ്. പല തരം ന്യായവാദങ്ങള്‍ കണ്ടിട്ടുണ്ട് എന്നാലും ഒരു രൂപ ചില്ലറ കൊടുക്കുന്ന കച്ചവടക്കാരന്റെ വേദന കാണുന്ന മില്‍മയുടെ മനസ്സ് നമ്മള്‍ കാണാതെ പോകരുത്. 
 
പിന്നെ റീ പൊസിഷനിങ്ങ് മില്‍മ എന്നൊരു പുതിയ പദ്ധതി വരുന്നു. അതിന്റെ ഭാഗമായി സംസ്ഥാനത്താകെ ഏകീകൃത പാക്കിങ് ഡിസൈന്‍, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുകയാണ്. ഈ ഏകീകരണത്തിനു വേണ്ടിയാണ് വില വര്‍ദ്ധിപ്പിച്ചത് എന്നാണ് അടുത്ത ന്യായം. ഈ ഏകീകൃതമാക്കല്‍ എന്ന സംഭവം നോക്കൂ, അതില്‍ പറയുന്ന കാര്യങ്ങളില്‍, പാക്കിങ് ഡിസൈന്‍, വില, തൂക്കം, ഗുണം എന്നീ വാക്കുകള്‍ ശ്രദ്ധിക്കുക, ഇത് പലയിടത്തും പലതാണ് എന്നര്‍ത്ഥം. മില്‍മ ഉല്‍പ്പന്നങ്ങള്‍ പ്രധാനമായും വില്‍ക്കുന്നത് കേരളത്തിലാണ്. ആ ഇത്തിരി കേരളത്തില്‍ ആകെ മൂന്നു യൂണിറ്റുകളിലാണത്രേ ഒരേ ഗുണവും തൂക്കമുള്ള പാല് വിതരണം ചെയ്യുന്നത്! ബാക്കിയിടത്തൊക്കെ പിന്നെ എന്താണ് കൊടുക്കുന്നത് എന്നൊന്നും ആരും ചോദിക്കാന്‍ നില്‍ക്കണ്ട. മില്‍മ രാജ്യാന്തര വിപണി ലക്ഷ്യമിടുകയാണ്, വെറുതേ ജനങ്ങള്‍ ചോദ്യം ചോദിച്ച് ഇടങ്കോലിടരുത്.

ഏതായാലും വിലവര്‍ദ്ധന മന്ത്രി പോലും അറിയാതിരിക്കാന്‍ മില്‍മ ഭരണ സമിതി പ്രത്യേക ശ്രദ്ധ വെച്ചിട്ടുണ്ട്. അല്ലെങ്കിലും വല്യേട്ടന്‍ പാര്‍ട്ടി ഭരിക്കുന്ന മില്‍മയോടു മുട്ടാനൊന്നും ഘടകകക്ഷി മന്ത്രി സ്വപ്നത്തില്‍ പോലും ചിന്തിക്കില്ല. അതു കൊണ്ട് മന്ത്രിയോട് പറഞ്ഞില്ല എന്നത് ഒരു പ്രശ്‌നമായി ആരും പൊക്കിയെടുക്കേണ്ടതില്ല. അതൊക്കെ അങ്ങനാണ്.

കേരളമിങ്ങനെ ചുട്ടുപൊള്ളുമ്പോള്‍, പാലിനു മാത്രമല്ല സര്‍ പച്ചവെള്ളത്തിന്റെ വിലയും ആരുമറിയാതെ അര്‍ദ്ധരാത്രിയില്‍  കൂട്ടണം. അതല്ലേ അതിന്റെ ഒരു ശരി?

Join WhatsApp News
david 2023-04-18 13:27:30
മാഡം അറിവ് ഇല്ലായ്മ്മ ഒരു കുറ്റം അല്ല ...GST ,പെട്രോൾ ,ഇലെക്ട്രിസിറ്റി ,ഗ്യാസ് ..ദിനമം പ്രിഡി കൂട്ടിയത് ..മാടം കേരളത്തിൽ വില നിലവാരം മറ്റ് സ്റ്റേറ്റ് കളെ compare കുറവ് ആണ് ..പിന്നെ jolie ചെയ്യാൻ മനസുള്ളവന്‌ കേരളം സ്വർഗം ആണ് ..തലയിൽ ചാണകം വീണ ഒരു പണിക്ക് പോകാതെ ടീവീ കണ്ടരിക്കുന്ന കുല ശത്രികെ ...കേരളത്തിൽ വിലക്കയറ്റം ആണ് എന്നു വേളപ്പും ...നിഗുലട സ്വർഗം UP യിലികെ പോയിക്കോട ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക