Image

ഋതുവർണിനി (ഭാഗം 4 : ലെച്ചൂസ്)

Published on 18 April, 2023
ഋതുവർണിനി (ഭാഗം 4 : ലെച്ചൂസ്)


ഈ മുറിയിൽ തന്നെ ബാക്കി കഥ ഉണ്ട് പക്ഷേ എവിടെ നിന്ന് പരിശോധന തുടങ്ങും എന്ന് അറിയാതെ അപ്പു ചുറ്റും നോക്കി. പെട്ടെന്ന് പുറകെ ആരോ വന്നു നിൽക്കുന്നത് പോലെ തോന്നി അപ്പുവിന്.

തിരിഞ്ഞു നോക്കിയപ്പോ വിവേക് ആയിരുന്നു. 

"എന്താടാ ഇവിടെ ഈ മുറിയിൽ? ആ സൂക്ഷിപ്പുക്കാരൻ പറഞ്ഞിട്ട് പോയത് അല്ലെ. ഈ മുറി തുറക്കരുത് എന്ന്."

"ടാ, അത് പിന്നെ, ആരോ ഈ മുറിയിലേക്ക് വിളിക്കുന്നത് പോലെ തോന്നി. മുറി കണ്ടപ്പോ  മുതൽ തുറന്നു കാണാൻ വല്യ ആഗ്രഹം കിടന്നപ്പോ ഏന്തൊക്കെയോ സ്വപ്നങ്ങൾ കണ്ടു. ആരോ തുറക്കാൻ പറയുന്നത് പോലെ. ആരുടെയോ പ്രേരണയിൽ തുറന്നു. ഒന്നും ഓർമ്മയില്ല അടക്കവും ചിട്ടയും ഉള്ള മുറി…"

"നീ വന്നേ ഇങ്ങോട്ട്, അവൻ്റെ ഓരോ പ്രാന്ത്… അതിരാവിലെ തന്നെ പോകാൻ ഉള്ളതാ  ഉറക്കം തൂങ്ങി നിൽക്കാൻ പറ്റില്ല വാ നീ ആ മുറി അടച്ചിട്ടു." അപ്പു ഒന്നും പറയാതെ വിവേകിൻ്റെ ഒപ്പം ചെന്നു. 

അവർ ആ മുറി നിന്ന് പുറത്തു പോയപ്പോൾ 
ആ മുറിയിലെ ഫോട്ടോ അനങ്ങി തുടങ്ങി.

സ്വാതന്ത്ര്യം കിട്ടിയ പക്ഷിയുടെ സന്തോഷം പോലെ. ആ   ചുമരിൽ ഉള്ള ചിരിച്ചു നിൽക്കുന്ന ഫോട്ടോ ജീവൻ വയ്ക്കുന്നത് പോലെ കണ്ണ് അനങ്ങി. ഇനി വരാൻ പോകുന്ന ആപത്ത് അവർ അറിയുന്നില്ല അത് നിഴൽ പോലെ കൂടെയുണ്ട്.

"ടാ അപ്പു മുഖത്ത് എന്താ പറ്റിയെ വിളറിയിരിക്കുന്നു." പിറ്റേ  ദിവസം അപ്പുവിന്റെ മുഖം വിളറിയിരിക്കുന്നത് കണ്ട് വിവേക് ചോദിച്ചു. 

"ഒന്നുല്ല ഉറക്കം ശരിയാവാത്തത് കൊണ്ടാവും…"

"മം വാ  സമയം കുറച്ചു വൈകി പോയിട്ട് വരാം." അവർ ഒരുങ്ങി ഇറങ്ങി, അപ്പോഴാണ്, വിവേകിന്റെ ഫോൺ അടിക്കുന്നത്

"ഹലോ സർ…"

"മിസ്റ്റർ വിവേക് ഇന്നത്തെ മീറ്റിംഗ് മാറ്റി വെച്ചു. വിവേക് ചെയ്ത പ്രോജെക്ടിൽ ചെറിയ സംശയം ഉടനെ തന്നെ  കമ്പനിയിൽ വരണം…"

"ഒക്കെ സർ, ഞാൻ ഇപ്പോ എത്താം."

"ടാ അപ്പു ആ മീറ്റിംഗ് ക്യാൻസൽ ആയി.. ഞാൻ ചെയ്ത വർക്കിൽ ചെറിയ സംശയം അത് തീർത്തിയിട്ട് വരാം. നിനക്ക് സുഖം ഇല്ലാത്തത് അല്ലേ ഇന്ന് വരണ്ട റെസ്റ്റ് ചെയ്യ്,
ഞാൻ  പോയിട്ട് വരാം." അപ്പു തലയാട്ടി സമ്മതിച്ചു, വിവേക് പോയതും അപ്പു മുറിയിലേക്ക് പോയി. 

കണ്ണാടിയിൽ പോയി നോക്കി എന്റെ മുഖം കാണുന്നില്ല. തോന്നിയത് ആകുമോ?? അവൻ വീണ്ടും വീണ്ടും കണ്ണ് ചിമ്മി നോക്കി പിന്നെ വീണ്ടും ഓർത്തു സ്വപ്നത്തെ പറ്റി ആ നിമിഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ നാസികയിൽ വന്നു ചേരുന്ന  ചെമ്പക പൂവിന്റെ ഗന്ധം മുറിയിൽ നിറഞ്ഞു.. 

പ്രത്യേക തരം കാറ്റും  ഒഴുകി നടക്കുന്നു. അന്തരീക്ഷം മാറിയോ തോന്നൽ ആകാം അവൻ കരുതി.

"അപ്പൂ…" 
നല്ല മധുരമുള്ള സ്വരത്തിൽ തൻ്റെ പേര് വിളിക്കുന്നു എന്നു

"ആരാ… ഇത്?"

"എന്റെ ബന്ധിച്ച ആ മുറിയിൽ നിന്ന് തുറന്നു വിട്ടത് നീ അല്ലെ? എന്നിട്ട് എന്നെ അറിയില്ലെന്നോ? ശ്വാസം നേരെ വീണത് ഇപ്പോഴാ. അതിന് ഒത്തിരി നന്ദിയുണ്ട്  അപ്പുവിനോട്.."

"ആരാ നീ ഞാൻ കാണുന്നില്ലല്ലോ??" 

"ഞാൻ പുകയായി അപ്പുവിന്റെ അടുത്ത് തന്നെയുണ്ട്."

"പോ എനിക്ക് കാണണം എന്നില്ല."

"അങ്ങനെ പറയരുത്. ഞാൻ മരിച്ചത് എങ്ങനെയാണെന്ന് അറിയണം അതു അറിയാൻ അപ്പുവിനെ കൊണ്ടേ കഴിയു.
ഞാൻ ഋതുവർണിനി കള്ളവും ചതിയും അറിയാത്ത ഒരു പൊട്ടി പെണ്ണ്... ഞാൻ സ്നേഹിച്ചവന്റെ പുനർജന്മം ആണ് നീ. നിന്നിലൂടെ എനിക്ക് പലതും  അറിയണം. നിന്റെ വരവിനായിയാണ് ഞാൻ കാത്തിരുന്നതാണ് ഇത്രയും നാളും. 

നിന്നിലൂടെ പലതും അറിയണം. എനിക്ക് പൂർണ്ണ രൂപം എടുക്കണമെങ്കിൽ കറുത്ത അമാവാസി കഴിയണം. പുക മറ നിനക്ക് പേടി ആണെങ്കിൽ, ആ മുറിയിലെ പല ഭാവത്തിലും നിൽക്കുന്ന ആ പെൺകുട്ടി ഇല്ലേ? അവളുടെ രൂപം ഓർത്താൽ മതി, അത് ഞാനാണ്. ചെമ്പക പൂവ് എനിക്ക് വല്യ ഇഷ്‌ടമാ. എപ്പോഴും ഉണ്ടാകും. നീ അവിടെ കണ്ട സാധനങ്ങൾ അതൊക്കെയും എന്റെയാണ്. ഈ വീട് ഞാൻ വളർന്ന കോവിലകത്തെ ആരുടെയോ ആണ്. ഇവിടെ വച്ചാണ് എനിക്ക്…

കുറച്ചു ജീവൻ ഉണ്ടായിരുന്ന എന്നെ ആരൊക്കെയോ ചേർന്ന് ഇവിടെ ആ മുറയിൽ കൊണ്ട് വന്നു ഇട്ടു ഒരു തുള്ളി വെള്ളം കിട്ടാതെ ഞാൻ…  പൂട്ടിയിട്ടിക്കുകയായിരുന്നു എന്നെ അപ്പൊ കൈയിൽ ഉണ്ടായിരുന്ന പുസ്തകത്തിൽ എഴുതിയതാണ് അത്രയും ബാക്കി എഴുതിയോ എന്ന് ഓർമ്മയില്ല. രണ്ട് ദിവസം കഴിഞ്ഞു എന്നെ കത്തിച്ചു കളഞ്ഞു.

ആ ആഭരണപെട്ടിയിൽ കണ്ട ചിത്രം ഇല്ലേ അപ്പുവിനെ മുഖമാണ്. ഒന്നും ഓർക്കുവാൻ കഴിയുന്നില്ലേ നിനക്ക്? ഞാൻ യക്ഷിയായി മാറും എന്ന് ആർക്കും അറിയില്ലായിരുന്നു. കാരണം എന്നെ കൊല്ലുന്ന അന്നായിരുന്നു എന്റെ ജന്മ നാളും അപൂർണ്ണമായി സംഭവിക്കുന്ന ചന്ദ്രഗ്രഹണവും കൂടിയായിരുന്നു. 

യക്ഷിയായപ്പോൾ ഈ മുറിയിൽ തന്നെ എന്നെ മന്ത്രങ്ങൾ കൊണ്ട് ബന്ധിക്കുകയും ചെയ്തു.

അപ്പു നീ ഒരുനാൾ എനിക്ക് പ്രിയപ്പെട്ട വനായിരുന്നു ജീവനായിരുന്നു. അന്ന് നിന്റെ പേര് വിനു എന്നായിരുന്നു അന്യ ദേശത്തു നിന്നാണ് വന്നത്.
അപ്പുവിന്റെ പൂർവ ജന്മത്തെ കുറിച്ച് അറിഞ്ഞാൽ ആണ്  എന്റെ മരണത്തെ കാരണം തേടി പോകാൻ പറ്റു.
ആ പുസ്തകം അപൂർണ്ണമാണ് പൂർണം ആകണമെങ്കിൽ അപ്പുവിനെ കഴിയു."

"നീ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല."

"പതിയെ അറിയും എല്ലാം. എന്നെ സ്വരം കേൾക്കാൻ അപ്പുവിനെ മാത്രമേ പറ്റു. കൂടെയുള്ള ആൾ ഒന്നും അറിയാൻ പാടില്ല. രാത്രിയുടെ യാമത്തിൽ നമ്മുക്ക് സംസാരിക്കാം പല കാര്യങ്ങളും… പകൽ നേരത്ത് വന്നത് ഞാൻ സ്നേഹിച്ച പ്രിയനേ കാണാനാണ്. ആ മുഖം കാണാൻ. അപ്പു ഞാൻ ഇനി നിന്റെ അടുത്ത് വരുമ്പോ പെണ്ണിന്റെ രൂപം ആയിട്ട് ആയിരിക്കും. അപ്പു ഞാൻ ലക്ഷ്യം നേടി മടങ്ങി പോകുമ്പോ നിന്റെ ഓർമ്മയിൽ ഞാൻ ഉണ്ടാകില്ല… 
ഞാൻ പോകുന്നു നിന്റെ കൂട്ടുകാരൻ ഇപ്പൊ എത്തും…" അവൾ പുകയായി മാഞ്ഞു പോയി.

"അപ്പു അപ്പു…" വിവേക് വിളിച്ചു കൊണ്ടിരുന്നു അനക്കം ഒന്നും കേൾക്കുന്നില്ല.

"വാതിൽ തുറന്ന് ഇട്ടു കൊണ്ട് അവൻ എങ്ങോട്ട് പോയി ആവോ?" അവൻ അകത്തു കയറി നോക്കിയപ്പോൾ ഹാളിൽ ബോധം ഇല്ലാതെ കിടക്കുന്ന അപ്പുവിനെയാണ് കണ്ടത്. വിവേക് ഓടി വന്നു.

"അപ്പു… ടാ എണീക്ക് ടാ." എന്ന് കുറെ വിളിച്ചു വിവേക് പക്ഷേ അപ്പു എണീറ്റ് ഇല്ല ചെറുതായി ഒന്ന് ഞെരങ്ങി.

"പൊള്ളുന്ന പനി ആണല്ലോ… ഇവിടെ അടുത്ത ആശുപത്രി എവിടെ ആണെന്ന് ആർക്കറിയാം." 

ആ സുകുമാരനെ വിളിച്ചു നോക്കാം എന്ന് കരുതി വിവേക് വിളിച്ചു നോക്കി, കിട്ടുന്നില്ല. ഇനി എന്ത് ചെയ്യും ദൈവമേ. ഒരു വഴിയും കാണാതെ വിവേക് വെപ്രാളപ്പെട്ടു നിന്നപ്പോൾ ആണ് പുറത്ത് നിന്ന് ആരോ വിളിച്ചത്. 

"സാറേ…" ഒരു പെൺകുട്ടിയുടെ ശബ്ദം അല്ലേ അത്. എന്നോർത്ത് വിവേക് പെട്ടെന്ന് പുറത്തേക്ക് ചെന്നു.

"ആരാ?" അവൻ ആ പെൺകുട്ടിയെ അടിമുടി നോക്കി. ഒരു ഇരുപത് വയസ്സ് പ്രായം തോന്നും എങ്കിലും കുട്ടിത്തം ഉള്ള മുഖം. പട്ട് പാവാടയും ബ്ലൗസും ആണ് വേഷം അത് വരെ അങ്ങനൊരു കുട്ടിയെ അവിടെ എങ്ങും കണ്ടിട്ടില്ല.

"ഞാൻ ഇവിടെ അടുത്ത് ഉള്ളതാണ്, ഹോസ്റ്റലിൽ നിന്നാ പഠിക്കുന്നത് അതാ എന്നെ മുന്നേ ഒന്നും ഇവിടെ കാണാഞ്ഞത്, ഇപ്പോ ലീവിന് വന്നതാ. അപ്പോ ഇതിലൊയൊക്കെ നടക്കാൻ ഇറങ്ങി. അപ്പോഴാണ് ഇവിടുന്ന് ആരെയോ വിളിച്ചത് കേട്ടത്, ആരേയാ സാറേ?" വിവേകിന്റെ മുഖത്തെ സംശയം കണ്ടപ്പോ അവൾ പറഞ്ഞു.

"അത് എന്റെ സുഹൃത്ത് ആണ്, ഞാൻ ജോലി കഴിഞ്ഞ് വന്നപ്പോ അവൻ ഹാളിൽ ബോധം കെട്ടു കിടക്കുന്നു, നല്ല പനിയും ഉണ്ട്… ഇവിടെ അടുത്ത് ഹോസ്പിറ്റൽ ഇല്ലേ അത് എവിടെ ആണെന്ന് കുട്ടിക്ക് അറിയോ?"

"അയ്യോ അടുത്ത് ഹോസ്പിറ്റൽ ഒന്നും ഇല്ല, ആളിന് ബോധം വന്നില്ലേ ഇപ്പഴും?"

"ഇല്ല… ഇനി എന്ത് ചെയ്യും ദൈവമേ…" 

"സാറ് അകത്തേക്ക് ചെല്ലൂ ഞാൻ ഇപ്പോ എത്താം…" അത് പറഞ്ഞ് ആ പെൺകുട്ടി ഓടി പോയി.

വിവേക് വേഗം അകത്തേക്ക് പോയി അപ്പുവിനെ മുറിയിൽ കൊണ്ട് പോയി കിടത്തി. തലയിൽ തുണി നനച്ചു ഇട്ടു. അപ്പോഴേക്കും ആ കുട്ടി തിരികെ എത്തി അവളുടെ കൈയിൽ എന്തൊക്കെയോ പച്ചിലകൾ ഉണ്ട്, അവൾ അപ്പുലിൻ്റെ നെറ്റിയിൽ അത് പിഴിഞ്ഞ് നീര് ഒഴിച്ച് കൊടുത്തു കുറച്ചു കഴിഞ്ഞപ്പോൾ ചൂട് ഒക്കെ പോയി. ആ പെൺകുട്ടി പതിയെ മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു.

വിവേക് അപ്പുവിനെ ശ്രദ്ധധിച്ചു അവ്യക്തമായി അവൻ എന്തൊക്കെയോ പറയുന്നുണ്ട്. എന്താവും അത്.. വിവേക് ചെവി. വട്ടം പിടിച്ചു നോക്കി ഒന്നും മനസ്സിലാകുന്നില്ല. അവൻ ഉറങ്ങട്ടെ ചൂട് കഞ്ഞി കൊടുക്കാം പാവം, കുറച്ചു നേരം അപ്പുവിനെ നോക്കി ഇരുന്ന ശേഷം വിവേക് എണീറ്റ് അടുക്കളയിലേക്ക് ചെല്ലുമ്പോൾ അത്ഭുതപെട്ടു പോയി നേരത്തെ കണ്ട ആ കുട്ടി അതാ നിന്ന് കഞ്ഞി ഉണ്ടാക്കുന്നു.

"ദാ കഞ്ഞി ഇപ്പോ ആവും ട്ടോ." വിവേകിനെ കണ്ടപ്പോൾ അവൾ ചെറു ചിരിയോടെ പറഞ്ഞു.

അവൾക്ക് ഒരു അപരിചിതത്വവും ഇല്ലല്ലോ തന്നെയും അപ്പുവിനേയും മുന്നെ പരിചയം ഉള്ള പോലെയാണ് പെരുമാറുന്നത്. ഒന്നും മനസ്സിലാകുന്നില്ല. എന്തൊക്കെയോ നിഗൂഢത തോന്നുന്നു… അന്നേരത്തേക്ക് ചൂട് കഞ്ഞി ഒരു പാത്രത്തിൽ ആക്കി അവൾ വിവേകിന്റെ കൈയിൽ കൊടുത്തു. 

"സാറേ, ഞാൻ പോവാ നേരം ഒരുപാട് ആയി, പിന്നെ കാണാം." അവനൊന്നും പറയാതെ തലയാട്ടി അവൾ ഓടി പോയി ഒരു നിമിഷം അത് നോക്കി നിന്ന ശേഷംവിവേക് വേഗം കഞ്ഞിയും കൊണ്ട് അപ്പൂവിന്റെ അടുത്ത് പോയി. 

"അപ്പു എഴുന്നേക്ക്, ടാ അപ്പു എഴുന്നേക്ക്…" 
അവൻ പതുക്കെ കണ്ണ് തുറന്നു. 

"ഞാൻ എവിടെയാ…" 

"ഞാൻ വരുമ്പോ നീ ഹാളിൽ ബോധം ഇല്ലാതെ കിടക്കുക ആയിരുന്നു." 

"നീ കഞ്ഞി കുടിച്ചേ…" അപ്പു പതിയെ എണീറ്റിരുന്നു കുറച്ചു കഞ്ഞി കോരി കുടിച്ചു.

"എന്താ ടാ പറ്റിയേ നീയെങ്ങനെ അവിടെ എത്തി?

"ഒന്നും ഓർമ്മയില്ല…" 

"ഇപ്പോ ഒന്നും ആലോചിക്കേണ്ട ഉറങ്ങിക്കോ."

"ഞാൻ ഇവിടെ കിടക്കണോ?"

"വേണ്ട ടാ." 

"എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണേ."

"ശരി ടാ." അവൻ പതുക്കെ കിടന്നു.

"നാളെ കാണാം."

അപ്പു പതുക്കെ ഉറക്കത്തിൽ മയങ്ങി വീണപ്പോൾ പിന്നെയും ചെമ്പക പൂവിന്റെ ഗന്ധം പടർന്നു. അപ്പു കണ്ണ് തുറന്നു. 

"അപ്പു ഞാൻ ഋതുവർണിനി കുറച്ചു മുൻപ് പരിചയപ്പെട്ടു പോയത് അല്ലെ. ഇനി മുതൽ കൂടെ തന്നെ ഉണ്ടാകും. ആദ്യം അപ്പുവിന്റെ ഭൂതകാലത്തെ കുറിച്ച് അറിയണം. ഇനിയുള്ള നാളുകൾ ദുർഘടം പിടിച്ചതാണ്. പല തടസ്സങ്ങളും വന്നേക്കാം. എന്നെ ഓർത്താൽ മതി. ആപത്തു ഘട്ടത്തിൽ ഞാൻ ഉണ്ടാകും. അതിന് മുൻപ് നമ്മുക്ക് നല്ല കൂട്ടുകാർ ആകാം അല്ലെ അപ്പു."

അപ്പു ഒന്നും പറഞ്ഞില്ല തലയും താഴ്ത്തി ഇരുന്നു.

"അപ്പൂ ഒന്ന് ഉഷാർ ആയിക്കെ നമ്മുക്ക് ഒന്നു പുറത്തു പോകാം വാ." അവൾ അവനെ വിളിച്ചു എതിർക്കാൻ കഴിഞ്ഞില്ല അപ്പുവിന്.

അവൾ പറഞ്ഞത് പോലെ അവൻ നടന്നു നീങ്ങി ചന്ദ്രൻ്റെ നിലാവെളിച്ചത്തിൽ രണ്ടു പേരും അങ്ങനെ നടന്നു. ആകാശത്തിലെ താരകവും മിന്നി ചിമ്മുന്നു… എന്നെ കുറെ നാളത്തെ പരിചയം കാണിക്കുന്നത് പോലെ തോന്നി.. നടന്നു നടന്നു അപ്പു ചെന്ന് എത്തിയത് ആളൊഴിഞ്ഞ ഒരു തരിശ്ശ് നിലം ആയാ ഒരിടത്തിലേക്ക് ആയിരുന്നു. നല്ല നനുത്ത കാറ്റ് അപ്പുവിന്റെ തലോടി പോയി. 

"അപ്പു…" അവൾ അവന്റെ കാതിൽ വിളിച്ചു

"ഉം." അപ്പു ഒരു മൂളലിൽ വിളി കേട്ടു.

"നമ്മുക്ക് ദിവസവും ഇങ്ങനെ വരാം  പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചു അങ്ങനെ…" 

കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവർ കൂട്ടുകാർ ആയി.
ഒരു ദിവസം പതിവ് പോലെ കാഴ്ചകൾ കണ്ടു നടന്നു. ആ വീട് സൂക്ഷിപ്പുക്കാരൻ എവിടെയോ പോയി വരും വഴി ആരോ വീണ് കിടക്കുന്നത് കണ്ടപ്പോൾ ചെന്ന് നോക്കി അപ്പുവായിരുന്നു അത്. 

"സാർ…" അയാളുടെ ആ വിളി അവൻ കേട്ടില്ല.
അയാൾ കാണുന്നത് ബോധം ഇല്ലാതെ കിടക്കുന്ന അവനെയാണ്.

"സാർ എഴുന്നേക്ക് സാർ…" അയാൾ പെട്ടെന്ന് തന്നെ വിവേകിനെ വിളിച്ചു കൊണ്ട് വന്നു.

അപ്പു ഇപ്പൊ പുറത്തു പോയി. ഉറക്കത്തിൽ നടക്കുന്ന സ്വാഭാവം ഒന്നുല്ല. പിന്നേ എന്താവോ സംഭവം. ഏന്തൊക്കെയോ കെട്ടു പിടഞ്ഞു കിടക്കുന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്തത് പോലെ ഏന്തൊക്കെയോ… വിവേകിന് ഒന്നും മനസ്സിയിലായില്ല.

അപ്പു അപ്പോഴേക്കും കണ്ണ് തുറന്നു. 

"ടാ എന്താ പറ്റിയെ?"

"അത് ഒരു ശബ്ദം കേട്ടിട്ട് പുറത്തേക്ക് വന്നതാ. പിന്നെ ഒന്നും ഓർമ്മയില്ല."


"അധികം തണുപ്പ് അടിക്കേണ്ട നീ വാ അകത്തേക്ക്." വിവേക് അപ്പുവിനെ കൊണ്ട് പോയി.

"സാറേ ഞാൻ പോവാ." സുകുമാരൻ പറഞ്ഞിട്ട് പോയി.

പിറ്റേ ദിവസം ഓഫീസിൽ ചെന്നപ്പോൾ പുതിയ പ്രൊജക്റ്റ്‌ തുടങ്ങുന്നതിനു അപ്പുവിന്റെ വെള്ളിരികുന്നിലേക്ക്  പറഞ്ഞു വിട്ടു. അവിടെ അവർ ഉദ്ദേശിക്കുന്ന പ്രൊജക്റ്റ്‌ പറ്റിയത് ആണോ എന്നു നോക്കാൻ ആ സ്ഥലമാണ് അപ്പുവിന്റെ കഴിഞ്ഞ ജന്മത്തിലെ വാതിൽ തുറക്കാൻ പോകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക