HOTCAKEUSA

ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ  നവയുഗം ഷുഖൈഖ് യുണിറ്റ് ഇഫ്താര്‍ സംഗമം.    

Published on 19 April, 2023
ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ  നവയുഗം ഷുഖൈഖ് യുണിറ്റ് ഇഫ്താര്‍ സംഗമം.    

അല്‍ ഹസ്സ:  നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ ഷുഖൈഖ് യുണിറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഷുഖൈഖ് ആഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമം, അല്‍ഹസ്സയിലെ പ്രവാസലോകത്തെ ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രവാസി കുടുംബങ്ങളും, വിവിധ സംഘടനാ നേതാക്കളും, സാമൂഹിക സാംസ്‌ക്കാരിക ലോകത്തെ പ്രമുഖരും, അന്യസംസ്ഥാനക്കാരും അടക്കം ഒട്ടേറെ പ്രവാസികള്‍ ഇഫ്താറില്‍ പങ്കെടുത്തു.

നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ്  ലത്തീഫ് മൈനാഗപ്പള്ളി, അല്‍ഹസ്സ മേഖല സെക്രട്ടറി ഉണ്ണി മാധവം, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ സിയാദ് പള്ളിമുക്ക്, ഷുഖൈഖ് യൂണിറ്റ് ഭാരവാഹികളായ ബക്കര്‍, സുന്ദരേശന്‍, ഷിബു താഹിര്‍, ജലീല്‍, മേഖല നേതാക്കളായ ഷമില്‍ നല്ലിക്കോട്, നിസാര്‍ പത്തനാപുരം, അഖില്‍ അരവിന്ദ്, സുരേഷ് മടവൂര്‍, അനില്‍ കുറ്റിച്ചല്‍, റിയാസ്, ഷാജി, നിസാര്‍, ബിപിന്‍, ഹക്കിം, ഷരീഫ്, സുധീര്‍, രഘുനാഥ്, ബിനീഷ്, സുജി കോട്ടൂര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഫോട്ടോ: നവയുഗം ഷുഖൈഖ് യുണിറ്റ് ഇഫ്താര്‍ സംഗമം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക