Image

ഫോമാ എംപയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി

Published on 20 April, 2023
ഫോമാ എംപയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി

ന്യൂയോര്‍ക്ക്: ഫോമ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 15-നു ശനിയാഴ്ച വൈകുന്നേരം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ യോങ്കേഴ്‌സ് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വച്ചു നടന്നു. പ്രവര്‍ത്തനോദ്ഘാടനം ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. 2024-ല്‍ ന്യൂയോര്‍ക്കില്‍ വച്ചു നടക്കുന്ന ഫോമ അന്താരാഷ്ട്ര കണ്‍വന്‍ഷന് ഏവരുടേയും സഹായ സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു. 

ആര്‍.വി.പി ഷോളി കുമ്പിളുവേലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തദവസരത്തില്‍ മാര്‍ത്തോമാ സഭാ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് രൂപതാ സെക്രട്ടറി റവ. ജോര്‍ജ് ഏബ്രഹാം ഈസ്റ്റര്‍ സന്ദേശവും, വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്ര ഗുരുസ്വാമി പാര്‍ത്ഥ സാരഥിപിള്ള വിഷു സന്ദേശവും നല്‍കി. 

ഫോമാ ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. ട്രഷറര്‍ ജയിംസ് ജോര്‍ജ്, നാഷണല്‍ കമ്മിറ്റി അംഗം ഷിനു ജോസഫ്, കംപ്ലയിന്റ്‌സ് കമ്മിറ്റി സെക്രട്ടറി സജി ഏബ്രഹാം, ജുഡീഷ്യല്‍ കമ്മിറ്റി അംഗം തോമസ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠന സഹായ പദ്ധതിയായ 'വിദ്യാവാഹിനി'യുടെ ഫണ്ടിലേക്കുള്ള ചെക്കുകള്‍ ജോണ്‍ സി വര്‍ഗീസ്, ഷിനു ജോസഫ്, സണ്ണി കല്ലൂപ്പാറ എന്നിവരില്‍ നിന്ന് വനിതാ ഫോറം നാഷണല്‍ ജോ. സെക്രട്ടറിയും, നാഷണല്‍ കമ്മിറ്റി അംഗവുമായ ടീനാ ആശിഷ് ഏറ്റുവാങ്ങി.

പരിപാടികള്‍ക്ക് ഫോമാ നേതാക്കളായ ജെ. മാത്യൂസ്, ജോണ്‍ സി. വര്‍ഗീസ്, ജോഫ്രിന്‍ ജോസ്, ഷോബി ഐസക്ക്, സുരേഷ് നായര്‍, ആശിഷ് ജോസഫ്, എ.വി. വര്‍ഗീസ്, തോമസ് സാമുവേല്‍, ക്രിസ്റ്റി കറുത്തേടം, ഷാജിമോന്‍ വടക്കന്‍, മാത്യൂസ് കോശി, സന്തോഷ് ഏബ്രഹാം, കുര്യാക്കോസ് വര്‍ഗീസ്, ജോസ് മലയില്‍, മാത്യു വര്‍ഗീസ്, വനിതാ ഫോറം ഭാരവാഹികളായ അനു സാറാ ലിബി, ടീനാ സാമുവേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. റീജണല്‍ സെക്രട്ടറി എല്‍സി ജോബ് ചടങ്ങില്‍ നന്ദി പറഞ്ഞു. ടീനാ ആശിഷ് എം,.സിയായി പരിപാടികള്‍ നിയന്ത്രിച്ചു. 

നാട്യമുദ്ര ഡാന്‍സ് സ്‌കൂളിലേയും, സ്വാത്വികാ ഡാന്‍സ് അക്കാഡമിയിലേയും കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങളും മറ്റ് കലാപരിപാടികളും ചടങ്ങിന് മോടികൂട്ടി. 

FOMAAEmpireRegionInauguration

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക