HOTCAKEUSA

പ്രവാസി സാഹോദര്യത്തിന്റെ ഒത്തുചേരലായി നവയുഗം കോബാര്‍ മേഖലയുടെ ഇഫ്താര്‍ വിരുന്ന്..

Published on 20 April, 2023
പ്രവാസി സാഹോദര്യത്തിന്റെ ഒത്തുചേരലായി നവയുഗം കോബാര്‍ മേഖലയുടെ ഇഫ്താര്‍ വിരുന്ന്..

കോബാര്‍: പ്രവാസനാടിലും നിറഞ്ഞു നില്‍ക്കുന്ന സാഹോദര്യത്തിന്റെ വിളംബരമായി, കോബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് പരസ്പരസ്‌നേഹത്തിന്റെ നല്ലൊരു അനുഭവം നല്‍കി നവയുഗം കോബാര്‍ മേഖലാ കമ്മിറ്റി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.

അല്‍കോബാര്‍ റഫ ആഡിറ്റോറിയത്തില്‍ അരങ്ങേറിയ ഇഫ്താര്‍ സംഗമത്തില്‍, കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യമേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ  നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു.

ഇഫ്താര്‍ സംഗമത്തിന് നവയുഗം നേതാക്കളായ അരുണ്‍ ചാത്തന്നൂര്‍, ബിനു കുഞ്ഞ്, സൂരജ്,  ഉണ്ണി കൃഷ്ണന്‍, അനീഷാ കലാം, എബി, ബിനോയ്, ജിതേഷ്, സന്തോഷ് ചങ്ങോലിക്കല്‍, റോണി, സിജു മാത്യു, വര്‍ഗീസ്, കാദര്‍, റസാഖ്, നാസര്‍, കലാം, ഷെമി ഷിബു, മീനു അരുണ്‍, ശരണ്യ ഷിബുകുമാര്‍, സുറുമി നസീം, തമ്പാന്‍ നടരാജന്‍, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ: നവയുഗം കോബാര്‍ മേഖല ഇഫ്താര്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക