HOTCAKEUSA

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍

ജയന്‍ കൊടുങ്ങല്ലുര്‍ Published on 21 April, 2023
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍

റിയാദ് : റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജലീല്‍ ആലപ്പുഴ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ചീഫ് കോര്‍ഡിന്റ്റര്‍ നൗഫല്‍ പാലക്കാടന്‍ , വൈസ് പ്രസിഡന്റ് ഷിബു ഉസ്മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

രക്ഷധികാരികളായ അഷ്റഫ് വേങ്ങാട്ട്, നജീം കൊച്ചുകലുങ്ക്,വി ജെ നസറുദ്ധീന്‍ സുലൈമാന്‍ ഊരകം  എന്നിവര്‍ പുതിയ ഭരണസമതിയെ പ്രഖ്യാപിച്ചു.

 പ്രസിഡന്റ് ഷഫീഖ് കിനാലൂര്‍ , ജനറല്‍ സെക്രട്ടറി നൗഫല്‍ പാലക്കാടന്‍, ട്രെഷറര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ , ചീഫ് കോ-ഓര്‍ഡിനേറ്റര്‍ നാദിര്‍ ഷാ റഹിമാന്‍ എന്നിവരാണ് മുഖ്യ ഭാരവാഹികള്‍ . വൈസ് പ്രസിഡന്റ് കനകലാല്‍, ജോ. സെക്രട്ടറി ഷിബു ഉസ്മാന്‍, അക്കാദമിക് കണ്‍വീനര്‍ സുലൈമാന്‍ ഊരകം, കള്‍ച്ചറല്‍ കണ്‍വീനര്‍ മുജീബ് താഴത്തേതില്‍ , ഇവന്റ് കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി , വെല്‍ഫെയര്‍ കണ്‍വീനര്‍ ജലീല്‍ ആലപ്പുഴ, മുഖ്യ രക്ഷാധികാരി വി ജെ നസറുദ്ദിന്‍ എന്നിവരാണ് സഹഭാരവാഹികള്‍.

ചടങ്ങില്‍ നൗഫല്‍ പാലക്കാടന്‍ സ്വാഗതവും ജയന്‍ കൊടുങ്ങല്ലുര്‍ നന്ദിയും പറഞ്ഞു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക