Image

ഫോമാ ക്യാപിറ്റൽ റീജിയന്റെ യൂത്ത് ,  ജൂനിയർ ഫോം കോളജ്‌ പ്ലാനിങ് ഇവന്റ്  വൻ വിജയം

Published on 21 April, 2023
ഫോമാ ക്യാപിറ്റൽ റീജിയന്റെ യൂത്ത് ,  ജൂനിയർ ഫോം കോളജ്‌ പ്ലാനിങ് ഇവന്റ്  വൻ വിജയം

ഫോമാ ക്യാപിറ്റൽ റീജിയൻ സൂമിൽ സംഘടിപ്പിച്ച  യൂത്ത് ,  ജൂനിയർ ഫോം കോളജ്‌ പ്ലാനിങ് ഇവന്റ് വൻ വിജയമായി .ഏത് കോളജിൽ അഡ്മിഷൻ നേടണം, ഏത് കോഴ്സ് തിരഞ്ഞെടുക്കണം തുടങ്ങി  കുട്ടികളുടെ കോളജ് പ്ലാനിംഗ്  മാതാപിതാക്കളെ  ബുദ്ധിമുട്ടിക്കാറുണ്ട്. കോളേജ് പ്ലാനിങ്ങിൽ കുട്ടിയെ  സഹായിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കണം , വിദേശ വിദ്യാർത്ഥികൾക്ക് കോളജ് അഡ്മിഷന്  എങ്ങനെ അപേക്ഷിക്കണം, വിസ  പ്രോസസ്സ് നടപടികൾ , സ്കോളർഷിപ് അല്ലെങ്കിൽ സാമ്പത്തിക സഹായം നേടുന്നതെങ്ങനെ തുടങ്ങിയ  കാര്യങ്ങൾ,  അറിയുന്നത് അമേരിക്കയെന്ന സ്വപ്നം പൂർത്തീകരിക്കാൻ സഹായകരമാണ് .

സലീൽ അന്തരോടിയിൽ, സവിന വിജോയ്, ഇസബെല്ലെ
ജോർജ്ജ്, അജ്രിൻ നവാസ്, ഈഡൻ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ ഫോമാ ക്യാപിറ്റൽ റീജിയൻ  യൂത്ത് ഫോറവും  അക്ഷര ഗിരീഷ്, നിവേദ് കൃഷ്ണൻ, അശ്വതി പ്രവീൺ, അദ്വൈത് വാമൻ എന്നിവരുടെ നേതൃത്വത്തിൽ ജൂനിയർ ഫോറവും ചേർന്ന്  ഏപ്രിൽ 15 ശനിയാഴ്ച  സംഘടിപ്പിച്ച കോളേജ് പ്ലാനിങ്,  ഫിനാൻഷ്യൽ എയ്ഡ് പ്രോഗ്രാം രക്ഷിതാക്കളുടെയും കുട്ടികളുടെയും നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതായി
 
FOMAA  ക്യാപ്പിറ്റൽ റീജിയൻ ആർവിപി ഡോ. മധുസൂദന നമ്പ്യാരുടെ അവലോകനത്തോടെ  ആരംഭിച്ച പരിപാടിയിൽ  രാജ്യത്തെങ്ങു നിന്നും  വിദേശത്തുനിന്നും പ്രേക്ഷകർ ഒപ്പം  ചേർന്നു.
യൂത്ത് ഫോറം അംഗം അജ്രിൻ നവാസ് പരിപാടിയുടെ മുഖ്യ അവതാരകൻ രഘുറാം സുകുമാറിനെ  പരിചയപ്പെടുത്തി.

ഹാപ്പിസ്‌കൂൾസ് ഡോട്ട് കോം സ്ഥാപകനായ  സുകുമാർ   കോളേജ്, കരിയർ കോച്ച്, ഹയർ എജുക്കേഷൻ  ബ്ലോഗർ/സോഷ്യൽ മീഡിയ എന്നീ  നിലകളിൽ പ്രവർത്തിക്കുന്നു . നിരവധി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്  അമേരിക്കയിലെ  മികച്ച സർവ്വകലാശാലകളിൽ പ്രവേശനം നേടാൻ  സഹായിച്ചിട്ടുണ്ട്  രഘുറാം സുകുമാർ.  അമേരിക്കയിൽ  ഗ്രാജ്വേഷൻ  പൂർത്തിയാക്കി  ഒരു പതിറ്റാണ്ടിലേറെ   സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്തു . 3500 ബ്ലോഗ് പോസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള സുകുമാറിന്  250,000ത്തിലധികം സോഷ്യൽ ഫോളോവെഴ്‌സ്‌  ഉണ്ട്.
 
കോളേജ് അപേക്ഷകൾക്കുള്ള പ്രൊഫൈൽ തയ്യാറാക്കൽ ,  പരീക്ഷാ തയ്യാറെടുപ്പ്, കോളേജ് തിരഞ്ഞെടുക്കുന്നതെങ്ങനെ , കോളജ് പ്ലാനിങ്ങിന്റെ സാമ്പത്തിക ആസൂത്രണ വശങ്ങൾ തുടങ്ങിയ വിഷയങ്ങൾ  രഘുറാം സുകുമാർ ചർച്ച ചെയ്തു.

ഡേറ്റ റ്റ-ഡ്രിവൻ കോളേജ് അഡ്മിഷൻ സ്ട്രാറ്റജി, മികച്ച  സ്റ്റുഡന്റ്  പ്രൊഫൈൽ എങ്ങനെ നിർമ്മിക്കാം (9 ഘടകങ്ങൾ), സ്‌കോളർഷിപ്  കിട്ടുന്നതിനുള്ള ചാൻസുകൾ  എങ്ങനെ വർദ്ധിപ്പിക്കാം, കോളജ് അഡ്മിഷൻ ഡെഡ് ലൈൻ , വിസ ഹോൾഡേഴ്സിന് കോളജ് അഡ്മിഷൻ നേടാനുള്ള നടപടി ക്രമങ്ങൾ, എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് അഡ്മിഷനെ എങ്ങനെ സ്വാധീനിക്കുന്നു , മിഡിൽ സ്കൂൾ ഹൈ സ്കൂൾ കുട്ടികളുടെ മാതാ  പിതാക്കൾക്കുള്ള ഉപദേശം, ഫിനാൻഷ്യൽ എയ്ഡ് ഫോർമുലയും സ്കോളർഷിപ്പുകളും തുടങ്ങി വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ടോക്ക് . 


സെഷനുകൾക്കിടയിലും അവതരണത്തിന്റെ സമാപനത്തിലും കുട്ടികളുടെയും മാതാ പിതാക്കളുടെയും  ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ രഘുറാം സുകുമാർ വിദ്യാർഥികളുമായി  സംവദിക്കുകയും ചെയ്തു.
 
നിങ്ങളുടെ കുട്ടികളുടെ താൽപ്പര്യങ്ങൾ നാവിഗേറ്റ് ചെയ്ത്  മികച്ച വഴി തിരഞ്ഞെടുക്കുന്നത് സങ്കീർണമായ കാര്യമല്ലെന്ന്  രഘുറാം പറഞ്ഞു. യുവാക്കളുടെ ഹോബികളും അഭിനിവേശങ്ങളും കണ്ടെത്തുന്നതിന് സഹായിക്കുന്നതിന് നിരവധി വഴികളുണ്ട്. കോളേജ് പ്ലാനിംഗിനെ കുറിച്ചറിയുന്നതിന്  101 വെബിനാർ റീപ്ലേ കാണാൻ എല്ലാവരോടും അദ്ദേഹം ആവശ്യപ്പെട്ടു. Replay - https://fb.watch/jXI58mA1Q2/?mibextid=afzh1R
മാതാപിതാക്കൾക്കുള്ള ഹാപ്പി സ്കൂൾസ് കോളേജ് പ്ലാനിംഗ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ  ചേർന്ന്   മറ്റ് രക്ഷിതാക്കളുമായി കോളജ് പ്ലാനിങ് സ്ട്രാറ്റജി ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു . 
Join the Group - https://chat.whatsapp.com/Lb2YXox3I7OCEzig9X62ju.


ഫോമാ ക്യാപിറ്റൽ റീജിയൻ യൂത്ത് ഫോറം അംഗം സവിന വിജോയ് നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക