Image

ഉഴുന്നുവട പ്രപഞ്ചത്തിന്റെ ഉടമസ്ഥനാര് ? (ലേഖനം: ജയൻ വർഗീസ്)

Published on 22 April, 2023
ഉഴുന്നുവട പ്രപഞ്ചത്തിന്റെ ഉടമസ്ഥനാര് ? (ലേഖനം: ജയൻ വർഗീസ്)

അങ്ങിനെ പ്രപഞ്ചത്തിന്റെ ഏകദേശ രൂപം കണ്ടെത്തി. നടുക്ക് തുളയുള്ള ഒരുഴുന്നുവടയുടെആകൃതിയിലാണത്രെ അത്. ആയിരത്തി മുന്നൂറ്റി എൺപത് കോടി കൊല്ലങ്ങൾക്ക് മുൻപുണ്ടായ ബിഗ്‌ബാംഗിന്റെസമയത്ത് പിറന്നു വീണ വെളിച്ചത്തിന്റെ ബാക്കി പത്രങ്ങളായി ഇന്നും പ്രപഞ്ചത്തിൽ ആകമാനം നിറഞ്ഞുനിൽക്കുന്ന കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗണ്ട് റേഡിയേഷൻ  ( CMBR ) ഉപയോഗപ്പെടുത്തി നടത്തിയപരീക്ഷണങ്ങളുടെ ഡാറ്റകളിൽ നിന്നാണ് പ്രപഞ്ചത്തിന്റെ ആകൃതി ഉഴുന്നുവടയുടെ പരുവത്തിൽ ആണെന്ന്ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. 


എന്നാൽ ബഹുമാന്യനായ നമ്മുടെ സ്റ്റീഫൻ‌ ഹോക്കിങ്‌സ് പറയുന്നത് അനുസരിച്ചാണെങ്കിൽ ഒരുബിഗ്‌ബാംഗിലൂടെ ഉണ്ടായ പ്രപഞ്ചം മാത്രമാണ് നമ്മുടെ അറിവിലുള്ളത്. ഇത് പോലെയോ അല്ലാത്തതോ ആയഎത്രയോ ബിഗ്‌ബാംഗുകൾ ഉണ്ടായിരിക്കാമെന്നും, അവിടെയെല്ലാം വേറെ പ്രപഞ്ചങ്ങൾ ഉണ്ടായിരിക്കാമെന്നുംഅദ്ദേഹം പറയുമ്പോൾ പ്രപഞ്ചത്തിന്റെ ആകൃതി ഉഴുന്നുവടയുടേത് പോലെയാണെന്നുള്ള നിഗമനംശരിയാവാനിടയില്ലല്ലോ ? അല്ലെങ്കില്പിന്നെ കുറേ ഉഴുന്നുവടകൾ ചേർത്ത് വച്ചത് പോലെയായിരിക്കണം യഥാർത്ഥആകൃതി എന്ന് പറയേണ്ടി വരും ? അപ്പോൾ ബിഗ്‌ബാംഗ് ആണ് പ്രപഞ്ച കാരണമെന്നും, അതിനുമുമ്പുള്ളതെല്ലാം 00 ആണെന്നുമുള്ള ശാസ്ത്രീയ കണ്ടെത്തൽ തിരുത്തിയെഴുതേണ്ടിയും വന്നേക്കാമല്ലോ ? 


യഥാർത്ഥത്തിൽ ഇതെല്ലാം പറയുവാനുള്ള അടിസ്ഥാന പരമായ അറിവ് നമ്മുടെ ശാസ്ത്രത്തിനുണ്ടോ ?പ്രത്യേകിച്ചും നമ്മുടെ ദൂരദർശിനികൾക്ക് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞത് 00 യ്ക്ക് ഇപ്പുറത്തുള്ള നമ്മുടെപ്രപഞ്ചത്തിന്റെ ആകെ വലിപ്പത്തിന്റെ അഞ്ച് ശതമാനം മാത്രമാണെന്ന് നമ്മുടെ ശാസ്ത്രം തന്നെ തുറന്ന്സമ്മതിക്കുന്ന സാഹചര്യങ്ങളിൽ ? ബാക്കിയുള്ള തൊണ്ണൂറ്റഞ്ച് ശതമാനത്തെക്കുറിച്ച് പോലും വെറുംനിഗമനങ്ങൾ മാത്രമാണ് നമ്മുടെ കണ്ടെത്തലുകൾ !


നഗ്ന നേത്രങ്ങൾ കൊണ്ട് നാം പ്രപഞ്ചത്തെ നോക്കുമ്പോൾ ചക്രവാള സീമകൾ നമ്മുടെ കാഴ്ചക്ക്അതിരിടുന്നുണ്ട്. അതുകൊണ്ട് അവിടം വരെ മാത്രമേ പ്രപഞ്ചമുള്ളു എന്ന് വരുന്നില്ല. ഈ കാഴ്ച്ച വട്ടത്തെശാസ്ത്രം. ‘ഹൊറൈസൺ സ്പാൻ ‘ എന്ന് വിളിക്കുന്നു. നാം നിൽക്കുന്ന ഇടത്തിന്റെ ചുറ്റുമായിട്ടായിരിക്കുംനമ്മുടെ ഹൊറൈസൺ സ്പാൻ ( ചക്രവാള സീമ ) രൂപപ്പെടുന്നത് എന്നതിനാൽ അമേരിക്കയിലും ഇന്ത്യയിലുംനിൽക്കുന്ന ആളുകളുടെ ചക്രവാള സീമകൾ സ്വാഭാവികമായും വ്യത്യസ്ഥം ആയിരിക്കും. 


നമുക്ക് കൂടുതൽ ദൂരേയ്ക്ക് നോക്കാനുള്ള യന്ത്രക്കണ്ണുകളാണ് നമ്മുടെ ദൂരദർശിനികൾ. ഇതുപയോഗപ്പെടുത്തിഭൂമിയുടെ ചുറ്റുവട്ടങ്ങളിൽ നിന്ന് കൂടുതൽ ദൂരേയ്ക്ക് കണ്ണയക്കുവാൻ നമുക്ക് സാധിക്കുന്നുണ്ട്. എന്നാൽഇവിടെയും ഒരു വലിയ ചക്രവാള സീമ അഥവാ ഹൊറൈസൺ സ്പാൻ നമ്മുടെ യന്ത്രക്കണ്ണുകളെപരിമിതഭപ്പെടുത്തുന്നുണ്ട്. 


ഭൂമി കേന്ദ്രമാക്കി 180 ഡിഗ്രിയിൽ ചുറ്റും നോക്കുന്ന ഒരു ദൂരദർശിനിക്ക് കാണാനാവുന്ന ഏരിയയുടെ സീമകൾശാസ്ത്രം അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. ഒരറ്റത്ത് നിന്ന് മറ്റേയറ്റം വരെ അത് 93 ബില്യൺ ( അതായത് 9300 കോടി ) പ്രകാശ വർഷങ്ങളാണ്. നോട്ടത്തിന്റെ കേന്ദ്രം ഭൂമിയിൽ നിന്നു മാറ്റി മറ്റ് ഗ്രഹങ്ങളിലോ സൂര്യനിൽതന്നെയോ വച്ചാലും ഹൊറൈസൺ സോണിന്റെ അകലം ഇത്രയും തന്നെ ആയിരിക്കും. എന്നാൽ ഓരോകാഴ്ച്ചയിലും ദൃശ്യമാവുന്ന പ്രപഞ്ച ഭാഗങ്ങൾ വ്യത്യസ്ഥം ആയിരിക്കുകയും ചെയ്യും. അനാദ്യന്തമാണ്‌ പ്രപഞ്ചംഎന്ന് കണ്ടെത്തിയ ദാർശനികൻ സ്വന്തം ആത്മാവിന്റെ ദർശനിയിലൂടെ എന്ന്‌ പണ്ടേ ഇത്കണ്ടെത്തിയിരുന്നുവെങ്കിലും അന്ധ വിശ്വാസം എന്ന് വിളിച്ചു് അതിനെ തള്ളിക്കളയുകയായിരുന്നല്ലോ  നമ്മുടെശാസ്ത്രം ? 


ഇപ്പോൾ പ്രപഞ്ചത്തെ കുറിച്ച് പറയുന്ന ശാസ്ത്രജ്ഞർക്ക്  ബിഗ്‌ബാംഗ് മൂലമുണ്ടായ നമ്മുടെ പ്രപഞ്ചം എന്ന്എടുത്ത് പറയേണ്ടി വരുന്നു. കാരണം, ഇക്കണ്ട അത്യാധുനിക ദൂരദർശിനികൾ ഒക്കെ വച്ച് നോക്കിയിട്ടും അതിസൂക്ഷ്മങ്ങളായ ക്യാമറക്കണ്ണുകളിലൂടെ സൗരയൂഥത്തിന്റെ അപ്പുറത്തേക്ക് വരെ എത്തി നോക്കിയിട്ടുംആകെയുള്ളതിന്റെ അഞ്ച് ശതമാനം പോലും അറിയാനാവുന്നില്ല എന്ന് പരിതപിക്കുന്ന ശാസ്ത്രത്തിന് സ്വന്തംനിഗമനങ്ങളുടെ വിശ്വാസ്യതയിൽ വേണ്ടത്ര ഉറപ്പില്ലാത്തത് കൊണ്ടാവണം എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പേകലാതിവർത്തികളായ ദാർശനിക പ്രതിഭകൾ കണ്ടെത്തിയ ആദിയന്തങ്ങൾക്ക് അതീതമാണ് പ്രപഞ്ചം എന്നസത്യം ഇന്നവർക്ക്‌ അംഗീകരിക്കെണ്ടി വരുന്നത്.


നമ്മുടെ ശാസ്ത്രക്കണ്ണുകൾക്ക് നിരീക്ഷിക്കാനാവുന്ന ഭാഗങ്ങളെ ‘ ഒബ്സർവബിൾ യൂണിവേഴ്‌സ് ‘ എന്ന്ശാസ്ത്രം അടയാളപ്പെടുത്തുന്നു. ഡാർക്ക് മാറ്ററും  ഡാർക്ക് എനർജിയും ഒക്കെയായി ഉത്തരം കിട്ടാത്തചോദ്യങ്ങളുടെ സമാഹാരമായി അവഗണിക്കാനാവാത്ത കുറെ സത്യങ്ങൾ കൂടി അംഗീകരിക്കേണ്ടി വന്നത്‌കൊണ്ടാണ് 00 യെ തള്ളിക്കളഞ്ഞു കൊണ്ട് അവിടെ ‘ അൺ ഒബ്സർവബിൾ യൂണിവേഴ്‌സ് ‘ എന്നൊരു ശാഖകൂടി കോസ്മോളജിയിൽ ഉൾപ്പടുത്തപ്പെട്ടത്. ഈ ശാഖയിൽ നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളിലാണ് 1380 കോടി  ( ഇപ്പോളാണ് 1350 എന്നാക്കിയിട്ടുണ്ട് പത്തു വർഷങ്ങൾക്കു മുൻപ് 1550 ആയിരുന്നു ) എന്ന കാലഗണനക്ക് മുമ്പും ഉണ്ടായിരുന്നിരിക്കാൻ ഇടയുള്ള ഒരു കാലത്തെക്കുറിച്ചുള്ള ചിന്ത കൂടി ശാസ്ത്രത്തിന്റ ഉറക്കംകെടുത്തുന്നത്?


എന്നിട്ടും കേരളത്തിലെ ചില യുക്തിവാദ ബുദ്ധി ജീവികൾ തങ്ങളുടെ അപ്പക്കാളകൾക്കു വേണ്ടി ഓടിനടന്ന്സംഘടിപ്പിക്കുന്ന പഠന ശിബിരങ്ങളിൽ ബിഗ്‌ബാംഗിന് “ മുമ്പ് “ എന്നൊന്നില്ലാ അത് വെറും 00 ആണ് എന്ന്ഇന്നും തലയറഞ്ഞ് കരഞ്ഞു കൊണ്ടിരിക്കുന്നത്? 


ഇത്രയൊക്കെ ആയിട്ടും അനന്ത വിസ്തൃതവും  അഗമ്യ നിസ്തുലവും അത്യതിശയകരവുമായ ഈ പ്രപഞ്ചവിസ്മയത്തിന് പിന്നിൽ സജീവമായ ഒരു ചിന്താ സാന്നിധ്യമുണ്ടെന്ന് സമ്മതിക്കാൻ നമ്മുടെ ശാസ്ത്രസമൂഹത്തിനു വലീയ മടി. കാര്യ- കാരണ സിദ്ധാന്തത്തിലെ ആദ്യ കാര്യമായി അവർ അംഗീകരിക്കുന്നത് സർവപ്രപഞ്ചത്തെയും ഉള്ളിലൊതുക്കി നിന്ന ഒരു സിങ്കുലാരിറ്റിയെ ആണ്. എന്നാൽ ഈ സിങ്കുലാരിറ്റി എന്നത്വിവരണാതീതമായ ഒരു ചെറു മാത്രയായിരുന്നുവെന്നും , ( നമ്മുടെ ‘പ്ലാങ്ക് ലെങ്ത് ‘ പോലെ ) പ്രപഞ്ച വഴിയിൽആദ്യം കണ്ടെത്തിയ ഒരു കാര്യം എന്ന നിലയിൽ  പ്രപഞ്ചത്തിലേക്കുള്ള ഒരു ദിശാ സൂചികമാത്രമായിരുന്നുവെന്നും,  ശാസ്ത്രം സമ്മതിക്കുന്നു. 


ഏതൊരു കര്യത്തിനും പിന്നിൽ ഒരു  കാരണമുണ്ടെന്നും എല്ലാ കാരണങ്ങളുടെയും  പിന്നിലുള്ള ആദ്യകാരണമാണ് ദൈവം എന്നും ഇവർ അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ലാ,കേവലമായ യാദൃശ്ചികതയുടെ ഒരുദുർബ്ബല തന്തുവിൽ അതിനെ തളച്ചിടുകയും ചെയ്യുന്നു!, 


( അമേരിക്കയിൽ അറിയപ്പെടുന്ന ഒരു നിരീശ്വരൻ പറയുന്നത്‌ പ്രപഞ്ചത്തിൽ സജീവമായി നില നിൽക്കുന്ന ഒരുചൈതന്യ ധാര ഉണ്ടെന്നു തന്നെയാണ്. പക്ഷെ അതിനെ അയാൾ ദൈവം എന്ന് വിളിക്കുന്നില്ല. ആ ചൈതന്യധാരയുടെ ആസ്തിത്വമായി മനുഷ്യൻ ഉൾപ്പടെയുള്ള പ്രപഞ്ച വസ്തുക്കളിൽ നിറഞ്ഞു നിൽക്കുന്ന ബോധാവസ്ഥതന്നെയാണ് ഈശ്വരൻ എന്ന് ഭാരതത്തിന്റെ സനാതന സംസ്ക്കാരം വിശദീകരിക്കുന്നുണ്ടെങ്കിലും ഇയാൾഅതിനെയും അംഗീകരിക്കുന്നില്ല. ‌ ഏത് വചനത്തിലാണ് അയാൾ അത് അടയാളപ്പെടുത്തുന്നത് എന്നറിയാൻഞാനും കാത്തിരിക്കുകയാണ്. ‌ ) 


പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് അഥവാ ഉടമ ഉണ്ടെന്ന് സമ്മതിക്കുകയാണെങ്കിൽ നമ്മുടെ ചിന്താഭാരം വളരെലഘൂകരിക്കാൻ സാധിക്കുന്നതാണ്. വീട്ടു കാര്യങ്ങൾ നോക്കി നടത്തുന്ന അപ്പന്റെ മകനെപ്പോലെ വലിയഉത്തരവാദിത്വങ്ങൾ തലയിലേറ്റാതെ സ്വസ്ഥമായി ഉറങ്ങാം. അപ്പോൾ ഗള ഗർവത്തോടെ ഉയർത്തിപ്പിടിച്ച തലഅൽപ്പം ഒന്ന് താഴ്ത്തേണ്ടി വന്നേക്കാം എന്നേയുള്ളു. ഇത് കേൾക്കുന്നതേ  നമ്മുടെ ശാസ്ത്ര പണ്ഡിതന്മാർവ്യാഘ്ര സമാനരായി അലറുകയാണ് : ലബോറട്ടറിയിൽ തെളിയിച്ച രേഖയുണ്ടോ കയ്യിൽ എന്നാണു നമ്മളോടുള്ളചോദ്യം.


ലോകത്താകമാനമുള്ള  കോസ്മോളജി ലാബുകളിൽ  നിന്ന്‌ ഇപ്പോളും പുറത്തു വരുന്ന പ്രവചന പ്രഖ്യാപനങ്ങൾകേട്ടാൽ സാമാന്യ ബുദ്ധിയുള്ള ആരും തല കറങ്ങി വീണു പോകും. അടുത്ത 100 ലക്ഷം കോടിവർഷങ്ങൾക്കുള്ളിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അവർ ഇതിനകം പ്രവചിച്ചു കഴിഞ്ഞു. നാനൂറ്റിഅമ്പതു കോടി ( പത്തു വർഷം മുൻപ് വരെ  500 കോടി ആയിരുന്നു.) കൊല്ലങ്ങൾക്കു മുൻപ് രൂപംപ്രാപിക്കുകയും അടുത്ത നാനൂറ്റി അൻപത് കോടി കൊല്ലങ്ങൾക്കകം സംഭവിക്കുന്ന സൂപ്പർനോവയിൽഅവസാനിക്കുകയും ചെയ്യുമെന്ന് ശാസ്ത്രം തന്നെ പറഞ്ഞിട്ടുള്ള സൗരയൂഥത്തിലെ ഭൂമിയിൽ ഇന്ന്ജീവിച്ചിരിക്കുന്ന നമ്മൾക്ക് വേണ്ടിയാണ് കരുണാകരമായ ഈ പ്രവചനങ്ങൾ എന്ന് നമ്മൾ ഓർക്കണം ! 


1000  വർഷങ്ങൾക്കുള്ളിൽ ഭാഷയും വാക്കുകളും ഇല്ലാതെയാവും. എല്ലാറ്റിനും കോഡുകൾ വരും. 


2000 വർഷം കഴിയുമ്പോൾ ഗ്ലോബൽ വാമിങ്ങിലൂടെ മഞ്ഞുരുകി ഭൂമിയിലെ ജല നിരപ്പ് 6 മീറ്റർ ഉയരും. ( ( ആഡംബരക്കപ്പൽ വ്യവസായം സ്വാഭാവികമായും പുഷ്ടിപ്പെട്ടേക്കാം  )

( ഓരോ ആയിരം വർഷം കഴിയുമ്പോളും സംഭവിക്കുന്ന പ്രവചനങ്ങളുണ്ട്. വിസ്താര ഭയത്താൽ കുറെയൊക്കെവിടുന്നു. ) 


50000 വർഷം എത്തുന്നതോടെ നയാഗ്രാ ഉൾപ്പടെയുള്ള ജല സ്രോതസ്സുകൾ വറ്റി വരളും. 


ഒരുലക്ഷം വർഷം കഴിയുമ്പോൾ ഒരു ഊക്കൻ ഉൽക്ക ഭൂമിയിൽ വന്നിടിക്കും. (  2028 ലും, 2046 ലും ഭൂമിയിൽഇടിച്ച് ഇറങ്ങാനുള്ള ഉൽക്കകളുടെ നാളും നാഴികയും മാത്രമല്ലാ, മിനിറ്റും സെക്കണ്ടും ഗണിച്ചുകാത്തിരിക്കുമ്പോൾ ആർക്ക്  വേണം ഈ ഒരു ലക്ഷക്കാരനെ ?) 

ഇതോടെ ഭൂമി ഐസ് ഗോളമാകും എന്നൊരു വിചിത്ര പ്രവചനം കൂടിയുണ്ട്.(  ഉൽക്കയിടിച്ച് കത്തിയെരിയുന്നഭൂമിയിൽ പിന്നെയും ഐസ്? പേടിക്കാനില്ല, പണ്ട് യെത്തിക്കാൻ താഴ്‌വരയിൽ വീണ ഉൽക്കയും സൂര്യപ്രകാശംപൂർണ്ണമായി മറച്ചുകൊണ്ട് ഐസുണ്ടാക്കി നമ്മുടെ ബാണിക്കുട്ടന്മാരുടെ വംശനാശം വരുത്തിയല്ലോ ? ) 


10 ലക്ഷം വർഷം കഴിഞ്ഞാലും നമ്മുടെ പിരമിഡുകൾ പോറൽ പോലും ഏൽക്കാതെ പൂർവസ്ഥിതിയിൽ നിലനിൽക്കുമെന്ന ആശ്വാസ പ്രവചനവുമുണ്ട്.


50 ലക്ഷം വർഷം ആവുന്നതോടെ ‘ y ‘ ക്രോമസോമുകളുടെ സമ്പൂർണ്ണ നാശം സംഭവിക്കും. ( ആൺ വർഗ്ഗംഉണ്ടാവുകയേയില്ല, പെണ്ണുങ്ങൾക്ക് അടിച്ചു പൊളിച്ചു ജീവിക്കാം !) 


25 കോടി കൊല്ലങ്ങൾ കഴിയുമ്പോൾ എല്ലാ ഭൂഖണ്ഡങ്ങളും ഒന്ന് ചേർന്ന് സൂപ്പർ കോണ്ടിനെൻറ് ഉണ്ടാവും. 


80 കോടി വർഷമെത്തുമ്പോൾ നമ്മളെപ്പോലുള്ള ബഹുകോശ ജീവികളുടെ നാശം. എല്ലാം ഏക കോശജീവികളായി മാറും. 


100  കോടി ആവുന്നതോടെ ഭൂമിയുടെ അകക്കാമ്പ് ( കോർ ) കട്ടി പിടിക്കും. അതോടെ ഇപ്പോളുള്ള കാന്തികവലയം ഇല്ലാതെയാവുകയും, സൂര്യ കിരണങ്ങൾ നേരിട്ട് ഏറ്റുവാങ്ങി ഭൂമിയുടെ ഉപരിതല താപം 147 ഡിഗ്രിആവുകയും ചെയ്യുന്നത്തോടെ ജന്തു സസ്യ ജീവിതം അസാധ്യമാവും. ( ഏക കോശ ജീവികളായി മാറിഅമീബയെപ്പോലെ നില നിൽക്കുകയും ഒരാൺ തരിയുടെ ചൂടും ചൂരും ലഭിക്കാതെ  നീറി  നീറിക്കഴിയുകയുംചെയുന്ന നമ്മുടെ ലലനാ മണികൾക്ക് ‘ ഒന്ന് ചത്തു കിട്ടണേ ‘ എന്ന പ്രാര്ഥനയാവും അപ്പോൾ മനസ്സിൽ ! ) 


200 കോടി വർഷങ്ങൾ എത്തുന്നതോടെ സൂര്യൻ വികസിച്ചു വളർന്ന് ഇപ്പോളുള്ളതിന്റെ 256  ഇരട്ടിയാകും. ഇതോടെ ബുധൻ ശുക്രൻ ഭൂമി എന്നീ ഗ്രഹങ്ങളെ സൂര്യൻ വിഴുങ്ങി അകത്താക്കും. ( മഴവില്ലും മനുഷ്യസ്വപ്നങ്ങളും വിരിഞ്ഞു നിന്ന നമ്മുടെ ഭൂമി ഭീമാകാരനായ സൂര്യ ചേരയുടെ ചൂടൻ വായിൽ അകപ്പെട്ട്ര സാധുതവളയെപ്പോലെ ‘ ക്രോം ക്രോം ‘ എന്ന് കരഞ്ഞുവിളിച്ച് എന്നന്നേക്കുമായി അവസാനിക്കും !)


700  കോടി വർഷം എത്തുമ്പോളേക്കും ‘ വെള്ളക്കുള്ളൻ ‘ എന്ന മരണമടഞ്ഞ നക്ഷത്രമായി നമ്മുടെ സൂര്യൻരൂപം മാറും. ( അഞ്ഞൂറ് കോടി കൊല്ലങ്ങൾക്കകം സംഭവിക്കുന്ന സൂപ്പർനോവാ സ്ഫോടനത്തിൽ ഉൾപ്പെട്ട്സൂര്യനും സൗരയൂഥ സഹകാരികളും സിലിക്കോൺ കാർബൺ തരികളായി രൂപം മാറി പ്രപഞ്ച സാഗരത്തിൽലയിക്കും എന്ന മുൻ പ്രവചനം ഇപ്പോൾ മാറ്റിപ്പിടിച്ചിരിക്കുന്നു.)


പ്രപഞ്ചത്തിന്റെ അവസാനം ആരംഭിക്കുകയയായി. 100 ലക്ഷം കോടി വർഷങ്ങൾ കഴിയുന്നതോടെ സർവത്രനക്ഷത്രങ്ങളും മരിച്ച് അവയുടെ അവശേഷിപ്പുകൾ മാത്രമാകും. അതോടെ ഇവയെല്ലാം വെള്ളക്കുള്ളന്മാർ, തമോഗർത്തങ്ങൾ, ( ബ്ലാക്‌ഹോളുകൾ ) ന്യൂട്രോൺ സ്റ്റാറുകൾ എന്നീ രൂപങ്ങളിൽ ആവും. പിന്നീട് ഇവയ്ക്ക്എന്ത് സംഭവിക്കും എന്ന് നമ്മുടെ ശാസ്ത്രത്തിന് കണ്ടെത്താൻ സാധിക്കുന്നില്ല എന്ന് അവർ തന്നെ പറയുന്നു. മതിയല്ലോ, ഇതിൽക്കൂടുതൽ എന്ത് വേണം ?


00 യല്ല,  ഒരായിരം 0 കൂട്ടി വച്ചാലും അതിനു സൃഷ്ടിക്കാൻ കഴിയുന്നത് വെറും 0 മാത്രമായിരിക്കും. എല്ലാ നിറംകേട്ട സീറോകൾക്കും പിന്നിൽ ഒരു ഒന്ന് വേണം. അപ്പോൾ മ്രത്രമേ അതിനു നിറം ഉണ്ടാവുകയുള്ളു, വിലയുണ്ടാവുകയുള്ളു. പ്രപഞ്ച സീറോകളുടെ പിന്നിലുള്ള ആ വിലപ്പെട്ട ഒന്നാണ്  ദൈവം. ആ ഒന്നിനെഅംഗീകരിക്കാനുള്ള മടി കൊണ്ടാണ് പൊട്ടക്കണ്ണന്റെ മാങ്ങയേറ് പോലെ ശാസ്ത്രം ചുമ്മാ ചുറ്റും എറിയുന്നത്. ചിലതൊക്കെ കൊള്ളും. ചിലത് എങ്ങും തൊടാതെ സ്വന്തം തലയിൽ തന്നെ വന്നു വീഴും. അത് കൊണ്ടാണല്ലോആണവത്തലപ്പുകൾ  ഘടിപ്പിച്ച ഭൂഖണ്ഡാന്തര മിസൈലുകൾ നമ്മുടെ മാത്രമല്ലാ, നമ്മൾ ഓമനിച്ചു വളർത്തുന്നനമ്മുടെ പിഞ്ചു മക്കളുടെ മേലും ഏതു നിമിഷവും ചീറിപ്പാഞ്ഞ് വന്നേക്കുമെന്നുള്ള ആധിയിൽ ശവക്കുഴികളിൽപോലും നമുക്ക് ശാന്തരായി ഉറങ്ങാൻ കഴിയാതെ പോകുന്നത് ???

#OwnersofUhunuwadauniverse

Join WhatsApp News
Santhosh 2023-04-23 01:30:45
Type 1, Type 2 and Type 3 എന്നീ സിവിലൈസേഷനെകൂടി പഠന വിഷയമാക്കി ഒരു ലേഖനം പ്രതീക്ഷിക്കുന്നു. വേറിട്ട ഒരു ചിന്ത കൂടി ഇവിടെ കുറിക്കുന്നു. നമ്മളുടെ കാൽച്ചുവട്ടിൽ ഭൂമി, മുകളിൽ ആകാശം, അതിനും മുകളിൽ ശൂന്യാകാശം, ശൂന്യാകാശത്തിൽ എണ്ണിയാലൊടുങ്ങാത്ത ഗ്രഹങ്ങളും നക്ഷത്രങ്ങളും, അതിനും അപ്പുറം---------- പുറത്തേക്കുള്ള അന്വേഷണം അവസാനിപ്പിച്ച് അവനവനുള്ളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാൽ, നമ്മൾ നിലനില്കുന്നതുകൊണ്ടല്ലേ ഇതെല്ലാം ഉണ്ടെന്നു തോന്നുന്നത്? അപ്പോൾ നമ്മൾ ഇല്ലെങ്കിൽ മേല്പറഞ്ഞതൊന്നുമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക