Image

ഋതുവർണിനി (ഭാഗം ആറ്: ലെച്ചൂസ്‌)

Published on 22 April, 2023
ഋതുവർണിനി (ഭാഗം ആറ്: ലെച്ചൂസ്‌)

അതിനിടയിൽ നടന്നപ്പോൾ അവനു അവിടെ നിന്നും നിറം മങ്ങിയ ഒരു ഛായാ ചിത്രം കിട്ടി, അതിലുള്ള രൂപത്തിന് വിവേകിനോട് നല്ല സാദൃശ്യം. അവനെ കൊല്ലണം അപ്പു കൈകൾ ദേഷ്യത്തിൽ ഞെരിച്ചു.

പിന്നെ അവന്റെ പ്രവർത്തികൾ ദേഹത്ത് എന്തോ കയറിയ പോലെ ആയിരുന്നു. വിവേകിനെ കൊല്ലണം എന്ന് മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ച് അപ്പു വെള്ളരിക്കുന്നിറങ്ങി, തിരിച്ചു വന്ന അപ്പു ആകെ ആള്  മാറിയിരുന്നു. ചില സമയത്ത് ഭയങ്കര ദേഷ്യമാണ്, എന്ത് ചോദിച്ചാലും തുറിച്ച് നോട്ടം ആണ്. ആരോടും വലിയ മിണ്ടാട്ടം ഒന്നും ഇല്ല. 

തോന്നൽ ആണെന്ന് വിവേക് വിചാരിച്ചു. കുറച്ചു ദിവസം കഴിഞ്ഞാൽ ശരിയാവും എന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു. പക്ഷേ അപ്പുവിന് എന്തൊക്കെയോ മാറ്റം ഉണ്ട് എന്ന് ഉറപ്പു നൽകുന്ന ഒരു ഫോൺ കോൾ വന്നു, അവൻ്റെ വീട്ടിൽ നിന്ന്. വിവേക് ഒരു വിധത്തിൽ അഅപ്പുവിൻ്റെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിച്ചു. ശേഷം അവൻ അപ്പുവിനെ കൂടുതൽ നിരീക്ഷിക്കാൻ തുടങ്ങി.

അന്ന് വെള്ളിയാഴ്ച ആയിരുന്നു, ആകാശം ആകെ മാറിയിരിക്കുന്നു. ചുവന്നു തുടുത്ത ആകാശത്ത് മേഘങ്ങൾ പ്രത്യേക സ്വരങ്ങൾ അവിടെ ഇവിടെയായി കേൾക്കുന്നു. 

പട്ടിയുടെ  ശബ്ദത്തിന് പോലും ഭയപ്പെടുത്തുന്ന എന്തോ ഒന്ന് ഉള്ളത് പോലെ തോന്നി. വിവേകിന് ഒരു ഉൾഭയം തോന്നി. അപ്പുവിനോട് പണ്ടത്തെ പോലെ സംസാരിക്കാൻ പോലും ഇപ്പോൾ പേടിയാണ്. അവന്റെ മുഖഭാവം കണ്ടാൽ പേടി ആകും. വിവേക് ഒന്നും ചിന്തിച്ചില്ല, മുറിയിൽ കയറി വാതിൽ അടച്ചു കിടന്നു.

ഇതേ സമയം അപ്പുറത്തെ മുറിയിൽ തന്റെ പ്രണയിനിയെ കാത്ത് നിൽക്കുന്ന വിനു ആയിരുന്നു അപ്പു അപ്പോൾ.
ഓരോ നിമിഷങ്ങൾക്കും ദൈർഘ്യം ഏറെയാണ് അവന് തോന്നിയത്. അപ്പു എന്ന വിനു തൻ്റെ പ്രണയിനിയെ കാത്ത് കാത്തിരിന്നു. രാത്രിയുടെ അനന്ത യാമങ്ങളിൽ ചെമ്പക പൂവിന്റെ ഗന്ധം ഒഴുകി എത്തി. 

"ഋതുവർണിനി ന്റെ ഋതുവർണിനി…" അവൻ പതുക്കെ മന്ത്രിച്ചു.

അവൾ ഒരു പുക പോലെ അവന്റെ മുറിയിൽ വന്നു നിന്നു
അവൾക്ക് അപ്പുവിൽ തന്റെ വിനുവിനെ കണ്ടപ്പോൾ അവൾ ആകെ സന്തോഷം കൊണ്ട് മതിമറന്നു. തനിക്ക് എന്റെ രൂപം കിട്ടിയെങ്കിൽ എന്നു അവൾ ആശിച്ചു പോയി. പക്ഷേ ആരുടെയെങ്കിലും ശരീരത്തിൽ പ്രവേശിച്ചാൽ പറ്റും.  എന്നാലും തന്റെ പ്രാണനെ കാണാൻ പറ്റിയല്ലോ എന്ന  സന്തോഷത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞു. 

"വിനൂ…" അവൾ അവനെ വിളിച്ചു.

അവൻ അവൾ നിൽക്കുന്ന ഭാഗത്തേക്ക് നീങ്ങി നിന്നു ഇരുവരും പരസ്പരം അവരുടെ പഴയ കാലത്തേക്ക് പോയി. അവരുടേതായ ലോകത്തേക്ക്. അതിനിടയിൽ കണ്ടെത്തിയ കാര്യങ്ങളത്രയും ഋതുവർണിനിയോട് പറഞ്ഞു... 

"നിന്നെ കൊന്ന അവനെ ഞാൻ കൊല്ലും. എന്നെയും നിന്നെയും ജീവിക്കാൻ അനുവദിക്കാത്ത അവനെ. നിന്നെ കൊന്നവനാണ് അപ്പുറത്തെ മുറിയിൽ കിടക്കുന്നത്. ഞാൻ പോയിരുന്നു നിന്റെ കോവിലകത്ത് എല്ലാം നേരിൽ കണ്ടു നടന്ന സംഭവങ്ങൾ മുഴുവൻ ഒരു നേര്ച്ചിത്രം പോലെ…"

"അവസാന ശ്വാസം വരെ ഞാൻ കാത്തിരുന്നു വിനു വരും എന്ന്…"

"ഞാൻ ഏറെ അന്വേഷിച്ചു നിന്നെ പക്ഷേ… എല്ലാത്തിനും കണക്ക് തീർക്കാം അതിനുള്ള ദിവസം നാളെയാണ് വക വരുത്തും ഞാൻ അവനെ. നോക്കിക്കോ നീ." അപ്പു പല്ലുകൾ ഞെരിച്ചു.

"ഞാൻ യക്ഷിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അമാവാസിയും ചേർന്നു വരുന്ന വെള്ളിയാഴ്ച ആരുടെയെങ്കിലും ദേഹത്ത് കയറിയാൽ മാത്രമേ ശക്തി കിട്ടുക ഉള്ളു. പക്ഷേ എന്റെ വിനു മാഷിന് സാധിക്കും, തീർച്ച…"

അവരുടെ ആ സല്ലാപം രാത്രി വെളുക്കുവോളം നീണ്ടു നിന്നു.

പിറ്റേ ദിവസം, രാവിലെ അപ്പുവിനെ പുറത്തേക്ക് കാണാഞ്ഞ് വിവേക് അപ്പുവിന്റെ മുറിയിൽ ചെന്നപ്പോൾ മുറിയിൽ എന്തോ പൂവിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്ന പോലെ തോന്നി നോക്കി ഒന്നും കണ്ടെത്താൻ ആയില്ല.  

അപ്പുവിനെ വിളിക്കാൻ വേണ്ടി അടുത്ത് എത്തിയപ്പോൾ  അവന്റെ മുഖത്ത് നിറയെ ചോര പാടുകൾ കണ്ട് ഉള്ളിൽ പേടി തോന്നിയെങ്കിലും അപ്പുവിനെ വിവേക് വിളിച്ചു.

"ടാ അപ്പു ടാ… എഴുന്നേക്ക് എന്ത് ഉറക്കം ആണ്.
എഴുന്നേക്ക്…" 

"ഇന്നലെ എന്തോ ഉറങ്ങാൻ പറ്റിയില്ല കുറച്ചു മുൻപ് ഒന്ന് മയങ്ങിയേ ഉള്ളു."

"നിൻ്റെ മുഖത്ത് എന്താ പറ്റിയത്?"

"എന്താ? എവിടേലും തട്ടിയതാവും…" അപ്പു എണീറ്റ് കണ്ണാടിയിൽ നോക്കിയ ശേഷം പറഞ്ഞു.

"വേഗം വാ റെഡിയാവ് ഓഫീസിലേക്ക് പോവണം."

"ഉം. ഞാൻ പെട്ടെന്ന് റെഡി ആയി വരാം."

ഓഫീസിൽ എത്തിയേങ്കിലും അപ്പുവിന്റെ ശ്രദ്ധ ഇവിടെ ഒന്നും അല്ലാ എന്നു മനസ്സിലായി. ഏന്തൊക്കെയോ അവനിൽ അലട്ടുന്നുണ്ട് എന്നു മനസ്സിലാക്കിയ വിവേക് ഹാഫ് ഡേ ലീവ് എടുത്തു അപ്പുവിനെ വിളിച്ചു കൊണ്ട് പോയി. പുറത്തു പോയി കറങ്ങി അടിച്ചു. പക്ഷെ അപ്പു വിനുവിന്റെ രൂപം എടുത്തിയിരുന്നു.

"വിവേകേ നമ്മുക്ക് ഹോട്ടലിൽ മുറി എടുക്കാം ഒരു ദിവസത്തേക്ക്. ആ വീട്ടിൽ നോൺ വെജ് കയറ്റാൻ പറ്റില്ലല്ലോ! ഒന്നു അടിച്ചു പൊളിക്കാം നമ്മൾ രണ്ട് ആൾക്കും…" അത് വിവേക് സമ്മതിക്കുകയും ചെയ്തു.. 

അത് വിവേകിന് അവസരമായി തോന്നി. അപ്പുവിൻ്റെ ഉള്ളിൽ എന്താണെന്ന് അറിയാൻ. അന്ന് രാത്രി ബിയർ വാങ്ങിച്ചു കുടിക്കുന്നതിനിടെ ഓരോന്ന് പറഞ്ഞു രണ്ടു പേരും ബാൽക്കാണിയിൽ എത്തി. അവിടെ നിന്നും അപ്പു ആകാശത്തേക്ക് നോക്കി നിശബ്ദനായി ഏറെ നേരം നിന്നു 

"അപ്പു…" വിവേക് പതിയെ വിളിച്ചു. അവൻ വിവേക് വിളിച്ചത് ഒന്നും കേട്ടില്ല 

"ടാ അപ്പൂ." വിവേക് അപ്പുവിന്റെ തോളിൽ തട്ടി വീണ്ടും വിളിച്ചു. ഒരു ഞെട്ടലോടെ അപ്പു വിവേകിന്റെ നേരെ തിരിഞ്ഞു. പെട്ടെന്ന് അവന്റെ കൈ തട്ടിമാറ്റി, പിന്നോട്ട് നീങ്ങി നിന്ന് ദേഷ്യത്തിൽ നോക്കി. ആ സമയത്ത് അപ്പു ആയിരുന്നില്ല അവൻ്റെ ഉള്ളിലെ വിനു ഉണർന്നിരുന്നു.

"നീ…"

"ടാ അപ്പു… എന്ത് പറ്റി ടാ നിനക്ക്?"

"എനിക്കെന്താ പറ്റിയത് എന്നോ? നിനക്ക് അറിയില്ലേ അത്?" 

"എന്ത്?" വിവേക് അമ്പരപ്പോടെയും തെല്ല് ഭയത്തോടെയും  ചോദിച്ചു.

"നീ എൻ്റെ പാവം ഋതുവർണിനിയെ കൊന്നില്ലെ? എന്തിനാ അവളെ നീ ഇല്ലാതാക്കിയത്…" എന്ന് ചോദിച്ചു കൊണ്ട് അപ്പുവിലെ വിനു വിവേകിന്റെ കഴുത്തിൽ കുത്തി പിടിച്ചു.

"ടാ… വിട്… ഞാൻ ആരേയും കൊന്നില്ല. എനിക്ക് ശ്വാസം മുട്ടുന്നു…" വിവേക് അപ്പുവിന്റെ കൈ വിടുവിക്കാൻ ഏറെ പണിപ്പെട്ടു. അവൻ കഴുത്ത് തടവി നിലത്തേക്ക് ഇരുന്ന് ശ്വാസം ആഞ്ഞ് വലിച്ചു.

"അവളെ കൊന്ന നിന്നെ ഞാൻ…" അപ്പു വീണ്ടും വിവേകിന്റെ നേരെ അവിടെ കിടന്ന ബിയർ ബോട്ടിലുമായി ചെന്നു.

അവൻ ഒഴിഞ്ഞു മാറിയതിനാൽ തലക്ക് അടി കിട്ടാതെ രക്ഷപ്പെട്ടു. 

"അപ്പൂ… അപ്പൂ… ടാ…" വിവേക് സർവ ശക്തിയും എടുത്ത് അലറ വിളിച്ചു.

വിവേകിനെ അടിക്കാൻ വന്നപ്പോൾ ആണ് അവൻ അലറി വിളിച്ചത്, ആ നേരത്ത് അപ്പുവിന് ബോധം മറഞ്ഞു നിലത്തേക്ക് വീണൂ. 

"അപ്പൂ…" എന്ന് വിളിച്ച് വിവേക് ഓടി വന്നു, അവനേയും താങ്ങി പിടിച്ച് ഒരു വിധത്തിൽ ഹോസ്പിറ്റൽ കൊണ്ടു പോയി.

ഡോക്ടറെ കണ്ട് എല്ലാ വിവരങ്ങളും ധരിപ്പിച്ചു.

"ഇത് ഒരു തരം സൈക്കിക്ക് പ്രോബ്ലം ആണ്. നിങ്ങൾ പറഞ്ഞ കാര്യങ്ങളിൽ നിന്ന് മനസ്സിലായത് ആ അന്തരീക്ഷം ആണ് സ്ഥിതി ഗതികൾ ഇത്രയും വഷളാക്കിയത്." 

"ഡോക്ടർ അപ്പുവിനെ പഴയ പോലെ ആക്കാൻ പറ്റില്ലേ?" വിവേക് വിഷമത്തോടെ ചോദിച്ചു.

"പറ്റും പക്ഷേ സമയം എടുക്കും." 

"എത്ര സമയമെടുത്താലും അവനെ പഴയ പോലെ ആക്കി തരണം ഡോക്ടർ…"

"നമുക്ക് ശ്രമിക്കാം. പിന്നെ താൻ സൂക്ഷിക്കുക അപ്പുവിന്റെ ഉള്ളിൽ വിവേക് അവന്റെ പ്രണയിനിയെ കൊന്നവനാണ്." അതും പറഞ്ഞ് ഡോക്ടർ അപ്പുവിന്റെ അടുത്ത് നിന്ന് പുറത്തേക്ക് നടന്നു

വിവേക് അപ്പുവിന്റെ വീട്ടിൽ വിളിച്ചു കുറച്ചു കാര്യങ്ങൾ പറഞ്ഞു. അവനെ കൊല്ലാൻ നോക്കിയത് ഒഴികെ. അപ്പുവിന്റെ അച്ഛനും അമ്മയും വരാനൊരുങ്ങിയെങ്കിലും വിവേക് തടഞ്ഞു അവരോട് അവൻ ഏത് രീതിയിൽ പെരുമാറും എന്ന ഭയം ആയിരുന്നു വിവേകിന്.

അപ്പുവിന് കൂട്ടായി വിവേക് തന്നെ നിന്നു, ആറ് മാസത്തെ കൗൺസിലിങ്ങും ഹിപ്നോട്ടിസവും കൊണ്ട് അപ്പു വീണ്ടും പഴയ പോലെ ആയി. ഡോക്ടർ അവൻ എന്തൊക്കെ ചെയ്യ്തു എന്ന് വിശദമായി പറഞ്ഞു. എല്ലാം കേട്ട ശേഷം അപ്പു വിവേകിനെ കെട്ടി പിടിച്ചു കരഞ്ഞു.

"ടാ സാരമില്ല… കഴിഞ്ഞത് എല്ലാം മറന്നേ. നിന്നെ എനിക്ക് തിരിച്ചു കിട്ടിയല്ലോ. അത് മതി…" രണ്ടു പേരും വീട്ടിൽ പോയി അച്ഛനേയും അമ്മയേയും എല്ലാം കണ്ടു, അവരോട് ഒപ്പം തന്നെ കുറെ നാൾ നിന്നു. 

ശേഷം പുതിയ നാട്ടിൽ പുതിയ ജോലിയുമായി പുതു ജീവിതത്തിലേക്ക് രണ്ടു പേരും വീണ്ടും യാത്രയായി...

ശുഭം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക