Image

പ്രായം വെറുമൊരു സംഖ്യ; മനസ്സുകൊണ്ടെന്നും ചെറുപ്പം: ജോസഫ് ഔസോ (യു.എസ്. പ്രൊഫൈൽ: മീട്ടു റഹ്മത്ത് കലാം)

Published on 24 April, 2023
പ്രായം വെറുമൊരു സംഖ്യ; മനസ്സുകൊണ്ടെന്നും ചെറുപ്പം: ജോസഫ് ഔസോ (യു.എസ്. പ്രൊഫൈൽ:  മീട്ടു റഹ്മത്ത് കലാം)

Read magazine format: https://profiles.emalayalee.com/us-profiles/joseph-ouso/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=289009_1a-Joseph%20Ouso%20(1).pdf

അമേരിക്കൻ ബോയിങ് കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ എഞ്ചിനീയറായി സേവനവമനുഷ്ഠിക്കുന്ന ജോസഫ് ഔസോയേക്കാൾ, ചിരിച്ച മുഖവുമായി ഊർജ്ജസ്വലനായി ഓടിനടക്കുന്ന ഔസോച്ചായനെയാണ് അമേരിക്കൻ മലയാളികൾക്ക് കൂടുതൽ പരിചയം. സംഘടനാപ്രവർത്തനങ്ങൾക്കായാലും കലാ-അനുബന്ധ പരിപാടികൾക്കായാലും, മൂത്ത കാരണവരുടെ കസേര വലിച്ചിട്ടുകൊടുക്കുമ്പോഴും യുവാക്കളെ വെല്ലുന്ന പ്രസരിപ്പോടെ ഏവരെയും ഞെട്ടിക്കുന്നതാണ് ഔസോച്ചായന്റെ ശീലം. ഓണക്കാലത്ത് മാവേലിമന്നനായും ക്രിസ്മസ് സമയത്ത് സാന്താ ക്ലോസായും ലാലേട്ടന്റെ എനർജി ലെവലിൽ പുലിമുരുകനായും വേഷമിടാൻ ഈ എഴുപത്തിയെട്ടാം വയസ്സിലും അനായാസം സാധിക്കുന്നത്, സഹധർമ്മിണിയും ഫോമാ വിമൻസ് ചെയറുമായ സുജാ ഔസോയുടെ പിന്തുണകൊണ്ടാണെന്ന് അദ്ദേഹം തുറന്നുപറയും. ജീവിതത്തിന്റെ ഓരോ നിമിഷവും പൂർണമായി ആസ്വദിക്കുന്നതോടൊപ്പം, കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങാകുന്നതിലും ഈ ദമ്പതികൾ മുന്നിലാണ്. ഫോമായുടെ ഹൗസിങ് പ്രൊജക്റ്റിന്റെ ചെയർമാനായ ജോസഫ് ഔസോ, 79 വീടുകൾ കേരളത്തിൽ വച്ച് കൊടുക്കാൻ സാധിച്ചതാണ് ജീവിതത്തിലെ ധന്യതയായി കാണുന്നത്. ഫോമാവില്ലേജിന്റെ ചെയർമാനും കോർഡിനേറ്ററുമായി പ്രവർത്തിച്ചിട്ടുള്ള ഔസോ,  വാലി മലയാളി അസോസിയേഷൻ ഓഫ് ലോസ് ആഞ്ചലസ്‌ (വി എം എ എസ് ഇ),കേരള അസോസിയേഷൻ ഓഫ് ലോസ് ആഞ്ചലസ്‌ (കല), ഒരുമ, ഇൻലൻഡ് എമ്പയർ മലയാളി അസോസോയിയേഷൻ(ഐഇഎംഎ) എന്നിങ്ങനെ നിരവധി സംഘടനകളുടെ ഭാഗമായിക്കൊണ്ട് അമേരിക്കയ്ക്കകത്തും പുറത്തുമുള്ള മലയാളികൾക്കായി ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. 

Join WhatsApp News
Siby Anjilithanam 2023-04-25 17:06:07
ഔസോച്ചായനും കുടുംബത്തിനും എല്ലാ വിധ പ്രർത്ഥാന ആശംസകളും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക