Image

കോണ്‍ഗ്രസ്സിന്റെ മരണമണി മുഴങ്ങുന്നു (ലേഖനം: നിലമ്പള്ളില്‍)

Published on 25 April, 2023
കോണ്‍ഗ്രസ്സിന്റെ മരണമണി മുഴങ്ങുന്നു (ലേഖനം: നിലമ്പള്ളില്‍)

അടുത്ത കാലത്തായി കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും വലിയ അങ്കലാപ്പിലാണ്. അതവര്‍ തങ്ങളുടെ പ്രസ്താവനകളിലൂടി പ്രകടിപ്പിക്കുന്നുണ്ട്. ഇവരുടെ മൂട്ടില്‍ തീകൊളുത്തിയതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളതാണ്. വടക്കുകിഴക്ക്ന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി വിജയം കൈവരിച്ചപ്പോള്‍ മോദി പറഞ്ഞ ഒരു വസ്തുതയാണ് ഇവരെ ഭ്രാന്തുപിടിപ്പിച്ചിരിക്കുന്നത്. അദ്ദേഹം പറഞ്ഞത് അടുത്തലക്ഷ്യം കേരളം ആണെന്നാണ്. അതിനായി അദ്ദേഹം ചില തുറുപ്പുചീട്ടുകള്‍ ഇറക്കുകയും ചെയ്തു.

 മണിപ്പൂര്‍ നാഗാലാന്‍ഡ് മേഘാലയ തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബഹുഭൂരിപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് ബി ജെ പക്ക് വോട്ടുചെയ്യാന്‍ മടിയില്ലെങ്കില്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ? തുടര്‍ചയായി കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റുകള്‍ക്കും വോട്ടുചെയ്ത് നിരാശരായിതീര്‍ന്ന ഒരു ജനവിഭാഗമാണ് അവര്‍. വോട്ടുംനേടി പോയവര്‍ പിന്നീട് ഉപകാരങ്ങള്‍ക്കുപകരം ഉപദ്രവമാണ് അവരോട് ചെയ്തത്. 

മദ്ധ്യതിരുവിതാംകൂറിലെയും മലബാറിലെ കുടിയേറ്റ മേഘലയിലെയും കര്‍ഷകരായ ക്രിസ്ത്യാനികള്‍ അഭിമുഖീകരിക്കുന്ന പ്രശനങ്ങളോട് ഈകക്ഷികള്‍ ഭരണത്തിലിരുന്നപ്പോള്‍ നിഷേധാത്മകമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. അവരുടെ ജീവിതോപാധികളായ കാര്‍ഷിക വിളകള്‍ക്ക് തക്കതായ പ്രതിഫലം കിട്ടുന്നില്ല എന്നപരാതി പരിഹരിക്കാന്‍ ചെറുവിരല്‍പോലും അനക്കിയില്ല ഇക്കൂട്ടര്‍. ക്രിസ്ത്യാനികളുടേത് ഉറച്ച വോട്ടുബാങ്കാണെന്നും അതെങ്ങോട്ടും പോകില്ലെന്നുമാണ് കോണ്‍ഗ്രസ്സുകാര്‍ ഇക്കാലമത്രയും വിശ്വസിച്ചിരുന്നത്. തങ്ങളുടെ ധാരണ തെറ്റിപ്പോയെന്ന് അവര്‍ മനസിലാക്കിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനികള്‍ കോണ്‍ഗ്രസ്സിനെ കൈവിട്ട് ഇടതുപക്ഷത്തിന് വോട്ടുചെയ്തപ്പോളാണ്. അവരുടെ വോട്ട് എക്കാലവും പ്രതീക്ഷിക്കാനാകില്ലെന്ന് ഉറപ്പുണ്ടായിരുന്ന ഇടതുപക്ഷം കൂടുതല്‍ ഉറപ്പിക്കാവുന്ന മുസ്ലിം വിഭാഗത്തെയാണ് ആശ്‌ളേഷിച്ചത്. ഇത് ക്രിസ്ത്യന്‍ വിഭഗത്തില്‍ നിരാശ ഉളവാക്കിയെന്നുള്ളത് വസ്തുത. 

ഇടതിന്റെയും വലതിന്റെയും മദ്ധ്യത്തില്‍ എന്തുചെയ്യണമെന്നറിയാതെ ത്രിശങ്കുവില്‍നിന്ന് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ മദ്ധ്യത്തെലേക്കാണ് മോദി വലവീശിയത്. അതിനുവേണ്ടി ചില പൊടിക്കൈകള്‍ അദ്ദേഹം പ്രയോഗിക്കയും ചെയ്തു. ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ പള്ളിസന്ദര്‍ശിച്ചതും കൊച്ചിയില്‍ മെത്രന്മാരുമായി സംവാദിച്ചതും അതിന്റെ ഭാഗം.

ക്രിസ്മസ്സിനും ഈസ്റ്ററിനും ക്രിസ്ത്യന്‍ഭവനങ്ങള്‍ സന്ദര്‍ശ്ശിക്കാന്‍ ബജെ പി പ്രവര്‍ത്തകരെ ആഖ്വാനം ചെയ്തു. വിഷു ഓണം മുതലായ ഹിന്ദു ആഘോഷങ്ങളില്‍ ക്രിസ്താനികളെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കാനും അങ്ങനെ പരസ്പര സൗഹൃദം ഉറപ്പാക്കാനും പ്രേരിപ്പിച്ചു. ഇതൊന്നും ഇല്ലാതിരുന്ന കാലത്തും കേരളത്തിലെ ക്രസ്ത്യാനികളും ഹിന്ദുക്കളും പരസ്പര സൗഹൃദത്തില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. മോദിയുടെ പ്രേരണ അതിന് കൂടുതല്‍ ഊഷ്മളത പകര്‍ന്നെന്നുമാത്രം.

ക്രസ്ത്യന്‍ ബിജെപി സൗഹൃദം കൂടുതല്‍ വെറളി പിടിപ്പിച്ചിരിക്കുന്നത് കോണ്‍ഗ്രസ്സിനെയാണ്. അവരുടെ വോട്ടുബാങ്കാണ് ചോരുന്നത്. അതിനര്‍ഥം എല്ലാ ക്രിസ്ത്യാനികളും കൂട്ടത്തോടെ ബി ജെ പിയിലേക്ക് കുടിയേറുമെന്നല്ല. ബിഷപ്പ് പാപ്‌ളാനി ആവശ്യപ്പെട്ടതുപോലെ കേന്ദ്രഗവണ്മന്റ് റബറിന്റെവില വര്‍ദ്ധിപ്പിക്കുമെങ്കില്‍ ഒരുവിഭാഗം കര്‍ഷകര്‍ ബിജെപിക്ക് വോട്ടുചെയ്യും. ഭൂമി കുലുങ്ങിയാലും വീട്  കീഴ്‌മേല്‍ മറിഞ്ഞാലും കോണ്‍ഗ്രസ്സിനെ കൈവിടില്ലെന്ന് ശപഥംചെയ്തിരിക്കുന്ന പഴയതലമുറയില്‍പെട്ട് ക്രിസ്ത്യാനികള്‍ മറിച്ചൊന്ന് ചിന്തിക്കുമെന്ന് തോന്നുന്നില്ല. നെഹ്‌റുവിന്റെ കാലംതൊട്ടേ അവര്‍ കോണ്‍ഗ്രസ്സുകാരാണ്. അപ്പച്ചന്മാരുടെയും അമ്മച്ചിമാരുടെയും വിശ്വാസം മാറ്റണമെങ്കില്‍ മലമറിക്കുന്നതുപോലെ പ്രയാസം.

കേരളത്തില്‍ ഭരണംപിടിക്കാന്‍ ബിജെപിക്ക് ആയില്ലെങ്കിലും രണ്ടോമൂന്നോ പാര്‍മെന്റ് അംഗങ്ങളെ ക്രിസ്ത്യന്‍ പിന്തുണകൊണ്ട് നേടാനാകും. അടുത്ത അസംബ്‌ളി എലക്ഷനില്‍ നിയമസഭയില്‍ പ്രാതിനിധ്യവും.

ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വലിയ അങ്കലാപ്പില്ല. ഇപ്പോഴത്തെ സാഹചര്യം തുടരുകയാണെങ്കില്‍ മൂന്നാമൂഴം കൈവരിക്കുക എന്നുള്ളത് പ്രയാസകരമല്ല. ഈഴവ ഹരിജന്‍ വോട്ടുകളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിത്തറ അതിന്റെകൂടെ മുസ്‌ളീങ്ങളുടെ വോട്ടുകൂടിയാകുമ്പോള്‍ ഭരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കാം. അതിനുവേണ്ടിയാണ് മുസ്‌ളീങ്ങളെ പ്രീണിപ്പിക്കാനുള്ള അടവുകളെല്ലാം പിണറായി പ്രയോഗിക്കുന്നത്. മരുമകന്‍ റിയാസിനെ അടുത്ത മുഖ്യമന്ത്രിയായി ഉയര്‍ത്തികാട്ടാനും അദ്ദേഹം മടിക്കില്ല.

അടുത്ത ഇലക്ഷനിലും ഭരണത്തില്‍ കയറാന്‍ കോണ്‍ഗ്രസ്സിന് ആയില്ലെങ്കില്‍ ആ പാര്‍ട്ടിയുടെ മരണം ഉറപ്പായും സംഭവിക്കും. ഘടകകക്ഷിയായ മുസ്‌ളീം ലീഗാണ് അവരുടെ ജീവന്‍ നിലനിറുത്തുന്നത്. പത്തുവര്‍ഷങ്ങള്‍ പ്രതിപക്ഷത്തിരുന്നതിന്റെ ക്ഷീണം ലീഗിന് ഇനിയും മാറിയിട്ടില്ല.  ഇനിയൊരു അഞ്ചുവര്‍ഷംകൂടി എന്തായാലും ഇല്ല. അവരുടെ അണികള്‍ പൊഴിഞ്ഞുകൊണ്ടിരിക്കയാണ്.  മറുകണ്ടം ചാടുന്നതിനെപറ്റി ഇപ്പോള്‍തന്നെ അവര്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. പക്ഷേ, എങ്ങോട്ട്? എങ്ങോട്ട് ചായ്ഞ്ഞാലും അണികളെ അവര്‍ക്ക് നഷ്ടപ്പെടും.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.

# Congress'sdeathknellringing

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക