Image

ട്രമ്പിനെ കുറ്റക്കാരനെന്ന് കണ്ടെത്തല്‍ ഇനി ഫുള്‍ടണ്‍കൗണ്ടി സ്‌പെഷ്യല്‍ ഗ്രാന്റ് ജൂറിയുടെ ഊഴം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 April, 2023
ട്രമ്പിനെ കുറ്റക്കാരനെന്ന് കണ്ടെത്തല്‍ ഇനി ഫുള്‍ടണ്‍കൗണ്ടി സ്‌പെഷ്യല്‍ ഗ്രാന്റ് ജൂറിയുടെ ഊഴം (ഏബ്രഹാം തോമസ്)

ജോര്‍ജിയ: 2020 ലെ യു.എസി. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ട്രമ്പ് ജോര്‍ജിയയിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രാഡ് റാഫന്‍ സ്‌പെര്‍ഗറുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് 41,780 വോട്ടുകള്‍ കണ്ടെത്തണം എന്നാവശ്യപ്പെട്ടു എന്ന ആരോപണം  പ്രധാനമായും ഉന്നയിച്ച്  മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെതിരെ ഫുള്‍ടണ്‍ കൗണ്ടി ഡിസ്ട്രിക്ട് അറ്റേണി ഫാനി വില്ലിസിന് മുമ്പാകെ  നടക്കുന്ന കേസില്‍ സ്‌പെഷ്യല്‍ ഗ്രാന്റ് ജൂറി ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു എന്നാണ് അറിയുന്നത്.

തീരുമാനം ഔദ്യോഗികമായി ഡിഎയ്ക്ക് മു്മ്പാകെ വെളിപ്പെടുത്തുന്നതിന് മുമ്പ് ഒരു ജൂറര്‍, എമിലികോഴ്‌സ്, നല്‍കിയ സൂചനകളിലൂടെ ചോര്‍ന്നു. ഇതിന് പുറമെ വില്ലീസ് കൗണ്ടി  ഷെറീഫ് പാട്രിക്ക് ലബാറ്റ്, അറ്റ്‌ലാന്റ പോലീസ് ചീഫ് ഡേരിന്‍ ഷിയര്‍ ബാം, ഡയറക്ടര്‍ ഓഫ് അറ്റ്‌ലാന്റ- ഫുള്‍ടണ്‍കൗണ്ടി എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി മാത്യു കാള്‍മയര്‍ എന്നിവര്‍ക്ക് ഈ കേസില്‍ ഉണ്ടാകാവുന്ന തീരുമാനം ചില പൊതുജനവികാരപ്രകടനങ്ങള്‍ക്ക് സാധ്യത നല്‍കിയേക്കാം എന്നറിയിച്ച് അയച്ച കത്തുകളും ട്രമ്പിനെതിരെ മറ്റൊരു ഗ്രാന്റ് ജൂറി കണ്ടെത്തല്‍ ഉടനെ ഉണ്ടാവുമെന്ന്  സൂചനകള്‍ നല്‍കി.

തന്റെ സ്‌പെഷ്യല്‍ ഗ്രാന്റ് ജൂറിയുടെ കണ്ടെത്തല്‍ മറ്റൊരു ഗ്രാന്റ് ജൂറിയുടെ കൂടികണ്ടെത്തലിന് വില്ലിസ് അയയ്ക്കും എന്നാണ് അറിയുന്നത്. ഒരു- ജൂറിയുടെ തീരുമാനം ചോര്‍ത്തിയത് പ്രതിഭാഗം പ്രതിഷേധമായി ഉന്നയിച്ചേക്കാം. പക്ഷെ ഇത് ഡിഎയുടെ തീരുമാനത്തെ ബാധിക്കുകയില്ല എന്നാണ് അറിയുന്നത്. ഒരു സ്‌പെഷല്‍ പര്‍പ്പസ് ഗ്രാന്റ് ജൂറി മെയ് രണ്ടിന് വില്ലിസ് വിളിച്ച്  ചേര്‍ത്തിട്ടുണ്ട്. ട്രമ്പിന്റെ അറ്റേണി ജോര്‍ജ് കോണ്‍വേ ജോര്‍ജിയ സ്‌പെഷ്യല്‍ ഗ്രാന്റ് ജൂറര്‍ അസമയത്ത് നടത്തിയ വെളിപ്പെടുത്തലില്‍ ആശ്ചര്യം പ്രകടിപ്പിച്ചു. അവര്‍ ട്രമ്പിന്റെ കേസ് മാത്രമായി പ്രതിപാദിച്ചില്ല. ഒരുപാട് ആളുകളെ കുറ്റക്കാരായി കണ്ടെത്തിയിട്ടുണ്ട്്, ചിലപ്പോള്‍ ട്രമ്പും ഉള്‍പ്പെട്ടിരിക്കാം എന്ന് വ്യംഗ്യേനെ പരാമര്‍ശനം നടത്തുകയാണ് ചെയ്തത്. ജൂറി വിശദീകരണ സ്വഭാവമുള്ള ഒരു റിപ്പോര്‍ട്ട്  അല്ല നല്‍കിയതെന്ന് കോണ്‍വേ പരാതിപ്പെട്ടു.

ട്രമ്പിനെ വീണ്ടും മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യത കല്പിക്കണം എന്ന് ചിലര്‍ വാദിക്കുന്നു. യു.എസിന് എതിരായ കലാപത്തില്‍ ഏര്‍പ്പെട്ട ഒരു വ്യക്തി ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വീണ്ടും ഓഫീസിലെത്താന്‍  അനുവദിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

പുതിയതായി പാസാക്കിയ ഇലക്ടോറല്‍ കൗണ്ട് ആക്ടില്‍ അഞ്ചില്‍ ഒന്ന് സെനറ്റ് ജനപ്രതിനിധി അംഗങ്ങളുടെ പിന്തുണയുള്ള നീക്കങ്ങള്‍ പോലും തടയാന്‍ സംസ്ഥാനങ്ങള്‍ നിശ്ചയിക്കുന്ന ഇലക്ടേഴ്‌സിന് കഴിയും എന്ന് പറയുന്നുണ്ട്. എങ്കിലും ട്രമ്പ് തന്നെ പിന്തുണയ്ക്കുന്ന സെക്രട്ടറീസ് ഓഫ് സ്റ്റേറ്റിനെയും ഗവര്‍ണ്ണര്‍മാരെയും സ്വാധീനിച്ച് തന്റെ വിജയം ഉറപ്പാക്കിയാല്‍ എന്ത്‌ചെയ്യും? തനിക്ക് വോട്ടുചെയ്യുമെന്ന് ഉറപ്പുള്ള ഇലക്ടേഴ്‌സിനെ  മാത്രം ട്രമ്പ് നിയമിച്ചാല്‍  എന്ത് ചെയ്യും?

ഈ ചോദ്യങ്ങളാണ് ട്രമ്പിനെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണം എന്ന് വാദിക്കുന്നവര്‍  ഉന്നയിക്കുന്നത്. എന്നാല്‍  നിയമപരമായോ ഭരണഘടനാപരമായോ ട്രമ്പിനെ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യത കല്പിച്ച് മാറ്റിനിര്‍ത്താനാവില്ല എന്ന് ഭൂരിപക്ഷം നിയമവിദഗ്ധര്‍ പറയുന്നു.

ഫുള്‍ടണ്‍കൗണ്ടി ഡിഎ നല്‍കുന്ന സൂചന ട്രമ്പ് കുറ്റിക്കാരനാണ് എന്ന കണ്ടെത്തല്‍  ജൂലൈ 11 നും സെപ്റ്റംബര്‍ 1നും ഇടയില്‍ ഉണ്ടാകാമെന്നാണ്. ഇതിന് മുമ്പു തന്നെ വിവരം ചോരുകയും ഒരു വിഭാഗം മാധ്യമങ്ങള്‍ ആഘോഷിച്ചു തുടങ്ങിയെന്നും വരാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക