Image

ഡി വൈ എഫ് ഐയുടെ നൂറുചോദ്യങ്ങള്‍ ആരോട് ? (നര്‍മ്മഭാവന: സാം നിലമ്പള്ളില്‍)

Published on 28 April, 2023
ഡി വൈ എഫ് ഐയുടെ നൂറുചോദ്യങ്ങള്‍ ആരോട് ? (നര്‍മ്മഭാവന: സാം നിലമ്പള്ളില്‍)

യുവം പരിപാടിയില്‍ പ്രധാനമന്ത്രി യുവാക്കളോട് പ്രതിവാദിക്കുന്നു എന്നുകേട്ടപ്പോളാണ് ഡി വൈ എഫ് ഐ എന്ന കമ്മ്യൂണിസ്റ്റ് പോഷകസംഘടന നൂറുചോദ്യങ്ങളുമായി ഇറങ്ങിപുറപ്പെട്ടത്. അതില്‍ ഏതാനും ചോദ്യങ്ങള്‍ റിലീസാകുംമുന്‍പ്  ലീക്കായത് എഴുത്തുകാരന് കിട്ടിയത്  മലയാളികളുടെ അഭിപ്രായത്തിനുവേണ്ടി പ്രസിദ്ധീകരിക്കയാണ്. എല്ലാ ചോദ്യങ്ങള്‍ക്കും മൂന്ന് ഓപ്ഷന്‍വീതം കൊടുത്തിട്ടുണ്ട്. ശരിയായ ഉത്തരം തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനമൊന്നും ലഭിക്കില്ല

ചോദ്യങ്ങള്‍ ആരംഭിക്കുന്നു.

1- പിണറായി വിജയന്‍ ബ്രണ്ണന്‍ കോളജില്‍ പഠിക്കുമ്പോള്‍ (പഠിച്ചെന്ന് അദ്ദേഹം അവകാശപ്പെടുന്നു) ആറെസ്സുകാരുടെ ഊരിപ്പിടിച്ച വാളിന്റെ മദ്ധ്യത്തിലൂടെ ചങ്കുംവിരിച്ച് നടന്നുവെന്ന് അദ്ദേഹം പറയുന്നു. 

ഉത്തരം. 

A- തള്ള്.,  B- വലിയതള്ള്.,   C-  ഭൂലോകതള്ള്.

2-  കൂറ്റനാട്ടെ കുടുംബശ്രീ സഹാക്കികള്‍ക്ക്  എത്രകൊട്ട അപ്പം കെ റയിലില്‍ കൊണ്ടുപോകാമെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്?

A-  രണ്ട് ., B-  മൂന്ന്.,  C-   കാക്കതൊള്ളായിരം.

1.     അപ്പം കൊണ്ടുപോകാന്‍ മാത്രമാണോ കെ റയിലുകൊണ്ട് ഉദ്ദേശിക്കുന്നത്? 

ഉത്തരം

A- അതെ., B-  അല്ല., C-  ഏതല്ല

3.    ഷൊര്‍ണൂരില്‍ കെ റയിലിന് സ്റ്റോപ്പില്ലാത്ത സ്ഥിതിക്ക് എങ്ങനെ കുടുംബസ്ത്രീകള്‍ അവിടെ ഇറങ്ങും?

ഉത്തരം A  ആദ്യം കുട്ട എറിഞ്ഞിട്ട് അതിലേക്ക് ചാടുക. B-   ചാടാതെ നേരെ കോഴിക്കോട്ടുപോയി ഇറങ്ങുക. C-  വരുംവരായ്കകള്‍ നോക്കാതെ ചുമ്മാചാടുക.

 ചോദ്യം 4. മുഖ്യമന്ത്രി ദുബീയീന്ന് കൊണ്ടുവന്ന സ്വര്‍ണം ഏതുതരം പാത്രത്തിലാണ് കടത്തിയത്?

A- ബിരിയാണി ചെമ്പ്, B-  പ്രഷര്‍കുക്കര്‍,  C-  അമ്മേടെ അമാടപ്പെട്ടി.

ചോദ്യം 5

പണ്ടത്തെ സഹാക്കള്‍ കട്ടന്‍ ചായയോടൊപ്പം എന്ത് പലഹാരമാണ് കഴിച്ചിരുന്നത്?

A-- ഉഴുന്നുവട, B-  നെയ്യപ്പം,  C- - പരിപ്പുവട.

ചോദ്യം 6

ഇന്നത്തെ സഹാക്കള്‍ക്ക് ഇഷ്ടപ്പെട്ട ആഹാരം ഏതാണ്?

A-കുഴിമന്തി B-  കുഴിയല്ലാത്ത മന്തി  C- -മന്തിയില്ലാത്ത കുഴി.

ചോദ്യം 7. കീരുവാണിക്ക് ഓസ്‌കാര്‍ കിട്ടിയപ്പോള്‍ ചിന്താ ജെറോം ഫേസ്ബുക്കിലിട്ട ഇംഗ്‌ളീഷ് പോസ്റ്റില്‍ എത്ര തെറ്റുകള്‍ ഉണ്ടായിരുന്നു?

A- രണ്ട്, B-  നാല്,   C-  തെറ്റിന്റെ കൈലാസമായിരുന്നു.

ചോദ്യം 8

ചിന്തയുടെ പ്രബന്ധത്തിലെ വൈലോപ്പിള്ളിയുടെ വാഴക്കുല ഏത് ഇനമായിരുന്നു.

A-പാളയംതോടന്‍., B-  നേന്ത്രക്കുല.,   C-  . തേങ്ങാക്കുല.

ചോദ്യം 9.

കണ്ണൂരിലെ  സിപി എം നേതാക്കളായ ജയരാജന്മാര്‍ എത്രപേര്‍?

ഉത്തരം A- രണ്ട്.,  B-   മൂന്ന് .,  C-  നാല്.

ചോദ്യം 10.

ഈ ജയരാജന്മാരില്‍ ആരുടെ തൊണ്ടയിലാണ് വെടിയുണ്ട കുടുങ്ങിയിരിക്കുന്നത്?

ഉത്തരം 

A- ഇ പി ജയരാജന്‍ B-  എം വി ജയരാജന്‍  C-  പി ജയരാജന്‍

ചോദ്യം 11.

മുഖ്യമന്ത്രിയുടെ പേര്‍സണല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കര്‍ ഇപ്പോള്‍ എന്തെടുക്കുന്നു?

ഉത്തരം.

A- സുഖജീവതം നയിക്കുന്നു. B-   ആത്മകഥ എഴുതുന്നു.  C-  ജയിലില്‍ കിടക്കുന്നു.

ചോദ്യം 12.

മറ്റൊരു പേര്‍സണല്‍ സെക്രട്ടറിയായ രവീന്ദ്രന്‍ ഏതതരം പാലാണ് കുടിക്കാന്‍ ഇഷ്ടപ്പെടുന്നത്.

ഉത്തരം.

A- പശുവിന്‍ പാല്‍.,  B-  എരുമപ്പാല്‍.,  C-  അമ്മിഞ്ഞപ്പാല്‍.

ചോദ്യം 13.

സ്വപ്ന സുരേഷിനോട് കിടക്കപങ്കിടാന്‍ ആവശ്യപ്പെട്ടത് ആരാണ്?

ഉത്തരം.

A- കടകംപള്ളി  B-  തോമസ് ഐസക്   C-   ജലീല്‍

ചോദ്യം 14.

മുന്‍മന്ത്രി ജലീല്‍ ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ വസ്തു എന്താണ്?

A- ഈന്തപഴം B-   വാഴപ്പഴം  C-  ഞാവല്‍പഴം.

ചോദ്യം 15.

ജലീല്‍ ദുബായില്‍നന്ന്  കൊണ്ടുവന്ന ഈന്തപഴത്തില്‍ കുരുവിന് പകരം എന്താണ് ഉണ്ടായിരുന്നത്?

A- എള്ളുണ്ട.,  B- സ്വര്‍ണ്ണയുണ്ട.,   C-  വെടിയുണ്ട.

ശരിയായ ഉത്തരംകിട്ടുമെങ്കില്‍ ചിന്താ ജെറോമിന് അയച്ചുകൊടുക്കുക. അടുത്ത പ്രബന്ധം തയ്യാറാക്കാന്‍ അവര്‍ക്കത് ഉപകരിക്കും.

നര്‍മ്മഭാവന: സാം നിലമ്പള്ളില്‍.
samnilampallil@gmail.com.

#Political_sattire

Join WhatsApp News
Mr Commi 2023-04-29 00:04:16
Excellent satire about Commies stupidity in Kerala 🤣
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക